ചേരുവകള്‍
1.നല്ല നെയ്‌മത്തി - 10 എണ്ണം
2.വാഴയില - ആവശ്യത്തിനു
3. മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടെസ്പൂണ്‍
ഉപ്പ് - പാകത്തിന്
4. എണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധം
നല്ല സൊയമ്പന്‍ മത്തി നന്നായി വെട്ടിക്കഴുകി വരഞ്ഞ് വെക്കുക. മൂന്നാമത്തെ ചേരുവകള്‍ ഇത്തിരി വെള്ളത്തില്‍ കലക്കി അരപ്പാക്കുക. ഈ അരപ്പ് മത്തിയില്‍ പുരട്ടി 10 മിനുട്ട് വെക്കുക. പരന്ന ചീനച്ച്ട്ടിയില്‍ അല്പം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ഓരോമത്തിയായി വഴയിലയില്‍ പൊതിഞ്ഞ് ചീനച്ചട്ടിയില് വെച്ച് അടപ്പു കൊണ്ട് മൂടുക. ഒരു ഭാഗം വേവുമ്പോള്‍
Sunday, May 6, 2007
കൊതിയൂറും മത്തി പൊള്ളിച്ചത്
Posted by Ziya at 3:13 AM
Subscribe to:
Post Comments (Atom)
15 comments:
ഒരു ഭാഗം വേവുമ്പോള്‍ മറിച്ചിടുക. അടക്കുക. തീര്‍ന്നു. പള്ളിയാണെ ഫയങ്കര ടേസ്റ്റാ...
എന്നു ചേര്‍ത്തു വായിക്കുക.
"കൊതിയൂറും മത്തി പൊള്ളിച്ചത്"
നല്ല സൊയമ്പന്‍ മത്തി വാഴയിലയില്‍ പൊള്ളിച്ചെടുത്തത്
ലഞ്ചാന്‍ പോവുന്നതിനു മുന്‍പാണ് സിയയുടെ മത്തി കണ്ടത്, എന്ന പിന്നെ ഇന്ന് വെജി അവട്ടെന്ന് ഞാനും കരുതി. (കാശ് ലാഭിക്കാനല്ലട്ടോ)
ഓര്‍ഡര്‍ കൊടുത്ത് പത്ത് മിനിറ്റിനുള്ളില്‍ സപ്ലയര്‍ എത്തി, മത്തിയുമായി. കൈതുടച്ച്, അടപ്പ് തുറന്നു, വഴയിലയില്‍ പൊതിഞ്ഞ മത്തി എനെനോക്കി വെള്ളമിറക്കുന്ന കാഴ്ച.
"ടോ... ഇതെന്ത വെവാത്ത മത്തി"
ചൈനീസ് സ്റ്റൈലില്‍ നെഞ്ചില്‍ കൈവച്ച് സപ്ലയര്‍ എന്റെ കാതില്‍ "ഇത്രെം ബ്ലൊഗിന്ന് അടിച്ചെടുത്തപ്പോള്‍, എന്റെ നെറ്റിന്റെ കണക്‍ഷന്‍ പോയി, അത്‌കൊണ്ട് ബാക്കി വാഴിക്കാന്‍ പറ്റില്ല. ഇനി ഇത് അടുപ്പില്‍ വെച്ച് ചുടണ്ണോ അതോ ഓവനില്‍ വെച്ച് കരിക്കണോ".
മത്തി പൊള്ളിച്ചതിനു ഇത്രയും രുചി ഉണ്ടെന്നു ഇതു നിര്‍ത്തി നിര്‍ത്തി വായിച്ചപ്പോഴാമനസ്സിലായത്!
സിയാ നന്ദി!
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ തെക്കേലെ ബീരാന്‍ കാക്ക മത്തിയുമായെത്തി. “നല്ല പെടക്യണ മത്ത്യാണ് ട്ടാ, മോനേ, പൊള്ളിച്ചാ പസ്റ്റാ”
“മത്തിയാണെങ്കി എനിക്കു വേണ്ടാ..മേടിച്ചാ നിങ്ങ തന്നെ പൊള്ളിക്കണ്ടി വരും “ എന്നായി ഫാര്യ!
എന്താ, നമ്മക്ക് പറ്റൂലേ?
സിയയുടെ ചേരുവകളും നല്ല സ്വര്‍ണനിറത്തില്‍ പഴുത്ത് നില്‍ക്കുന്ന ഒരു കതിര് പച്ചക്കുരുമുളകും നാലഞ്ചല്ലി ചെറിയ ഉള്ളിയും കൂട്ടിയങ്ങരച്ച് വാട്ടിയ വഴയിലയില്‍ കെട്ടി മുറ്റത്തെ അടുപ്പിലിട്ട്.....
ഹോ, ഇപ്പോ തന്നെ വായിലൂടെ കപ്പലോടിക്കാം!
കലക്കന്‍ തന്നെ എന്റെ സിയാ....
:) ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം.
(പടവും കൂടെ ആവാമായിരുന്നു!)
ന്നാലും ന്റെ സിയാ..ഒരു പടമറ്റ്ലീസ്റ്റ് ഒരു ഫോട്ടോഷോപ്പ് ടെക്കിനിയിലെങ്കിലും ഇടാമായിരുന്നു..നല്ല നെയ്യുള്ള മത്തി വറുത്തതും കപ്പ വേവിച്ചതും കൂടി ഒരു പിടിത്തം..ഈശോ..!
:9
ഗൊള്ളാം മോനേ
ഇജ്ജ് ഞമ്മടെ കച്ചോടം അലക്കിപ്പൊരിക്കും :>>
ങാ വായോ പൂയ്
മത്തി നല്ല നെയ്‌മത്തിയേ
ഇക്കാസേ :>> വായോ
ഈ മത്തി കൊതിപ്പിച്ചു :)
അടിപൊളി മാഷേ...എനിക്കേറ്റവും ഇഷ്ടമുള്ള സംഭവമാ ഇത്...( ഇപ്പോ ഫുള്‍ വെജി: ആയതുകൊണ്ട് കൊതിക്കാനേ പറ്റൂ ..ഹാ ഹാ)
സിയാ
നാട്ടിലായിരിക്കുംബൊള്‍ ഉമ്മ ഉണ്ടാക്കാറുണ്ട്. കൂടുതലും അയലയായിരിക്കും ഉപയോഗിക്കാറ് ഇതിനായി. പിന്നെ കൊള്ളികിഴങ്ങും കാണും.
ഓര്‍മ്മകള്‍....
-സുല്‍
സിയാ.. മത്തി ഉറുപ്പികക്ക് എത്രണ്ണം കിട്ടും? വാരിക്കൊടുക്ക്വോ, എന്നാലിത് ഒന്നു പരീക്ഷിക്കാമായിരുന്നു. കൊറേ വേണ്ടേ ടെസ്‌റ്റിംഗിനും പിന്നെ ടേയ്‌സ്റ്റിംഗിനും..
എണ്ണ എന്തോരം ഒഴിക്കണം ..? കുറച്ചു മതിയാകുമല്ലേ.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീനാണ് മത്തി. ഈ വീക്കെന്ഡ് ട്രൈ ചെയ്യാണം . പക്ഷെ ചെന്നയില്‍ കള്ളു കിട്ടുമോ എന്തോ..
സിയാ....അടുക്കളയില്‍ പൂച്ച ഇല്ലാല്ലേ....?
Post a Comment