മുരിങ്ങൂര്‍ ധ്യാനകേന്ദ്രം, ചാത്തന്‍ മഠങ്ങള്‍, ചികിത്സാ ജാറങ്ങള്‍, വ്യാജ സിദ്ധന്മാര്‍, അമ്മമാരും ആശ്രമങ്ങളും ആള്‍ദൈവങ്ങളും...
കേഴുക പ്രിയനാടേ
കേഴുക മാനവരേ...
Thursday, May 3, 2007
കേഴുക പ്രിയനാടേ...കേഴുക മാനവരേ...
Posted by Ziya at 3:16 AM
Subscribe to:
Post Comments (Atom)
12 comments:
മുരിങ്ങൂര്‍ ധ്യാനകേന്ദ്രം, ചാത്തന്‍ മഠങ്ങള്‍, ചികിത്സാ ജാറങ്ങള്‍, വ്യാജ സിദ്ധന്മാര്‍, അമ്മമാരും ആശ്രമങ്ങളും ആള്‍ദൈവങ്ങളും...
കേഴുക പ്രിയനാടേ
കേഴുക മാനവരേ...
കേണിട്ടൊരു കാര്യവുമില്ല സിയാ.. ഇതൊക്കെ ശീലിച്ചു പോയി നാം
ഒരു മുരിങ്ങൂര്‍ പോയാല്‍ വേറൊന്നു വരും, വ്യാജ സിദധനു സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ പോയ അമ്മയും, അച്ചനും ഉളള നാടാണു നമ്മുടെ
കേണൂൂൂൂൂൂൂൂൂൂൂൂ..........കേണൂൂൂൂൂൂൂൂൂൂൂൂൂൂ കേണൂൂൂൂൂൂൂൂൂൂൂ
ഇനി എന്താ ചെയ്യാ....മുടി നീട്ടി വളര്‍ത്തണാ(ഉണ്ടായിട്ടു വേണ്ടേ)......കെട്ടിപിടിച്ചുമ്മ വക്കണാ, വെള്ള ഉടുപ്പിട്ട് നടക്കണാ......അതോ ഓഹ് ഓഹ്....ബ്ല ബ്ല ബ്ല.....സ്ര്ഫ്സ്ദ്ഫ്ജിദ്ഫ് എന്നുച്ചത്തില്‍ അല്ലേലൂയ പാടണാ....പറയു സിയാ
കേഴുക പ്രിയനാടേ എന്ന നാടകം ആണ്‍ ഞാന്‍ ആദ്യം കണ്ട നാടകം.കഥ ഓറ്ക്കുന്നില്ല.പക്ഷെ എന്റെ അച്ഛന്‍ അഭിനയിച്ചിരുന്നു.ഹഹ.;)
ഒരിക്കല്‍ ഡിങ്കനും പൊയി മുരിങ്ങൂരില്‍. അവിടെ ഒരു വല്ല്യപ്പനെ പരിചയപ്പെട്ടു. 4 ദിവസത്തെ ക്യാമ്പ് ആയിരുന്നു. 3 ദിവസവും ഡിങ്കന്‍ സംസാരിച്ച ആ കെളവന്‍ നാലാം ദെവസ്സി ഒടി സ്റ്റേജില്‍ കയറി “എനിക്ക് ചെവി കേള്‍ക്കമയിരുന്നില്ല, ഇപ്പോല്‍ ശരിയായി” എന്നെല്ലാം പറഞ്ഞ് വിളിച്ച് കൂവുന്നത് കേട്ട് അമ്മച്ചിയാണെ ഡിങ്കന്‍ ഞെട്ടി. ധ്യാനക്യാമ്പ് കഴിഞ്ഞ് ഡിങ്കന്‍ ആ വല്യപ്പ്നെ പുറത്ത് കാത്തു നിന്നെങ്കിലും കണ്ടില്ല. അയാള്‍ടെ ഭാഗ്യം ഇല്ലെങ്കില്‍ സത്യായിട്ടും പിന്നെ അയാള്‍ക്ക് ചെവി കേള്‍ക്കുമായിരുന്നില്ല
ചാത്തനേറ്:
ഈ കുട്ടിച്ചാത്തനെ വെറുതേ വിട്ടേക്കണേ...നമ്മള് ഉപദ്രവം മാത്രേയുള്ളൂ...(വ്യാജ)ഉപകാരങ്ങളില്ല.
കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ് മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ് ബ്യുറോ മെമ്പറുമായ സ: വി എസ് അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ് 7 നാണ് കണ്ണൂരില്‍ വച്ച് വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ് അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന്‍ , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്നത്.
സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ് ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.
പിപ്പിള്‍സ് ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട് പി.സി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

സുനാമി ദുരന്തത്തില്‍ നിന്ന് കരകയറാന്‍ സര്‍ക്കാരിനേം ജനങ്ങളേം സഹായിക്കാന്‍ കോടികളാണു അമൃതാ മഠം ചിലവിട്ടത്.കേരളാ സര്‍ക്കാരിനു പിറ്റേ ദിവസം തന്നെ 200 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു...പോരെങ്കില്‍ ഒരു 100 കോടി കൂടി തരാം എന്നും പറഞ്ഞു.അതോടൊപ്പം തമിഴ് നാട്ടിലും ശ്രീലങ്കയിലും ഒക്കെ സഹായങ്ങള്‍.
ശ്രദ്ധിക്കണം....ആയിരങ്ങള്‍ അല്ല....കോടികള്‍ ആണു.സഹായം നല്ലത് തന്നെ.പക്ഷേ ഈ കാശ് എവിടുന്ന്.സോഴ്സ് എന്താണു.സംഭാവനകളിലൂടെയോ....വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
പല ധ്യാന കേന്ത്രങ്ങളിലും അവിഹിതമായത് നടക്കുന്നു എന്നു പത്രവാര്‍ത്തകള്‍ ഉണ്ട്.കൊച്ചിയിലെ ചിറ്റൂര്‍ ധ്യാന കേന്ത്രത്തില്‍ അടുപ്പിച്ച് ചില മരണങ്ങളും ആളുകളെ മിസ്സാവല്‍ സംഭവങ്ങളും നടന്നു.കുറച്ച് നാള്‍ പൂട്ടി കിടന്നു.
ഒരു സ്ത്രീയുടെ അസുഖം മാറ്റാന്‍ ഒരു സിദ്ധനെ ഭര്‍ത്താവ് തന്നെ കൂട്ടികൊണ്ട് വരുന്നു.അവസാനം ബാധ അകറ്റാന്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ അവരെ ബലാല്‍സംഗം ചെയ്യുന്നു....അടുത്തിടെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണിത്.
'ലിംഗം ശര്‍ദ്ദിക്കും' സ്വാമികളുടെ എത്ര ക്ലിപ്പിങ്ങുകളിറങ്ങി.അതില്‍ നിന്ന് വ്യക്തമാകുന്നില്ലേ അത് ഒരു തട്ടിപ്പാണെന്ന്.
എന്നിട്ടും ജനം ഇടിച്ച് കേറുന്നു.അപ്പോള്‍ ഇതിന്റെ നടത്തിപ്പുകാരെ പറഞ്ഞിട്ട് കാര്യമില്ലാ...ജനങ്ങളെ പറഞ്ഞാല്‍ മതി..... കെട്ടിയെഴുന്നെള്ളി പോണതിനു.
ബ്ലോഗില്‍ ഒരു മഠമോ....ജാറമോ....ധ്യാനകേന്ദ്രമോ തുടങ്ങാന്‍ പറ്റുമോ എന്ന ആലോചനയില്‍ ആണു ഞാന്‍.കള്ള് കാശ് ഒപ്പിക്കന്‍ പറ്റുമോന്ന് നോക്കട്ടെ....
കുറച്ച് നാള്‍ മുന്‍പ് വേറൊരു ഐറ്റം കണ്ടു.....'കല്‍ക്കി'.....കുറേയെണ്ണം വെള്ളേം വെള്ളേം ഇട്ട് ഇടിച്ച് കുത്തി കിടന്ന് കരയുന്നു.അവരുടെ സല്‍സംഗത്തിന്റെ അവസാന ഇനമാണു.എന്താ സംഭവം എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു..അവസാന പ്രാര്‍ഥന കാശിനു വേണ്ടിയാണത്രേ.....അയള്‍ക്ക് കഴിഞ്ഞ ആഴ്ച ഒരു 1500രുപേടെ ആവശ്യം പെട്ടെന്ന് ഉണ്ടായിട്ട്..ഇതു പോലെ ഒരു സല്‍സംഗത്തില്‍ കരഞ്ഞ്പ്രാര്‍ഥിച്ചതിന്റെ ഫലമായി ഒരു 'ഭൂട്ടാന്‍ കുയില്‍' ലോട്ടറി അടിച്ചത്രേ-എന്തിനു പറയണൂ...വൈക്കീട്ടത്തെ ക്വാട്ടര്‍...പയിന്റ് ആക്കിക്കിട്ടാന്‍ വേണ്ടി ഞാനും അവരുടെ ഒപ്പം കൂടി.
പണ്ട് കള്ളും, കഞ്ചാവും അടിച്ച് കിറുങ്ങി നടന്ന് ഒടുവില്‍ നാട്ടുകാരു കൈവച്ച് തുടങ്ങിയപ്പോള്‍ നാടുവിട്ടു പോയി..വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ച് നാട്ടിലെത്തി, കോട്ടയും, കൊട്ടാരങ്ങളും കെട്ടിയുണ്ടാക്കി കിങ്കരന്മാരേയും , തോഴിമാരേയും പുറത്തു നിര്‍ത്തി...
സകല കൈക്കൂലിക്കാരനും, സാമുഹ്യവിരുദ്ധരും മൂലക്കുരുവും,പ്രഷറും പിന്നെ പുറത്തു പറയാന്‍ കൊള്ളാത്ത രോഗങ്ങള്‍ വന്നു കഷ്ടത്തിലായപ്പോള്‍..ഇനി ദൈവം തുണ എന്നു പറഞ്ഞു കാല്‍പ്പാദം തേടിയെത്തുന്ന ഒരു 'കല്‍ക്കി‘ ഭഗവാനെ എനിക്കും പരിചയമുണ്ട്..
കേണിട്ടൊന്നും ഒരു കാര്യോം ഇല്ല..മുരിങ്ങൂരും,ജിന്നൊഴിപ്പിക്കുന്ന സിദ്ധന്മാരും,കല്‍ക്കികളും എല്ലാം ഒരു ബിസിനസ്സാണെന്നു നമുക്കറിയാം..ഇനി ആള്‍ ദൈവങ്ങള്‍ കോപിക്കുമോ എന്തോ..കോപിക്കട്ടെ..നമുക്ക് പുല്ലാ...
ഈ ആള്‍ദൈവം ആള്‍ദൈവം എന്നു പറയുംബോള്‍ ആദ്യം പറയേണ്ടത് ഇവരെ ഒന്നും അല്ലാ. അവരൊക്കെ ചത്തു മണ്ണടിഞ്ഞു എന്നാലും പറയാതെങ്ങനാ..
യേശു, മുഹമ്മദ്, ബുദ്ധന്‍, നാനാക്ക് തുടങ്ങിയവരല്ലെ ഈ ആള്‍ദൈവങ്ങള്‍ക്ക് തുടക്കമിട്ടത്.
Post a Comment