Monday, May 7, 2007

ഇന്‍ഡോ‌-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി.

ഇത്രയും നാള്‍ വിലകുറഞ്ഞ ചിന്തകളും വിലവാരമില്ലാത്ത കുറിപ്പുകളുമൊക്കെയായി ബൂലോഗത്തെ മക്കാറാക്കിയതിനാലാവണം എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുന്നുകൂടിയിട്ടില്ല. പുതിയ ട്രെന്റായ പചകമെഴുതീട്ടും ഫലമില്ല. ഇപ്പോള്‍ എനിക്കൊന്നു മനസ്സിലായി. സകലര്‍ക്കും അത്യന്തം പ്രയോജനമുള്ളതും ഗുണകരവും ബുദ്ധിപരവും ആസ്വാദ്യകരവും സര്‍വ്വോപരി ബൂലോഗചിട്ടവട്ടങ്ങള്‍ മാനിച്ചുകൊണ്ടുള്ളതുമായ കുറിപ്പുകള്‍ക്കേ കമന്റ് വീഴൂ എന്നെനിക്കു ബോധ്യപ്പെട്ടു. എന്റെ പിഴ എന്റെ വല്യ പിഴ...

ആയതിനാല്‍ ഏവര്‍ക്കും സുസ്വീകര്യമാകുന്ന ഒരു പാചകവിധിയാണ് ഞാനിവിടെ പറയുന്നത്..ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്...ഞാന്‍ വാഴ്ത്തപ്പെടും. ശരി പാചകത്തിലേക്ക് കടക്കാം.

ഇന്‍ഡോ‌-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി.

വേണ്ട സാധനങ്ങള്‍
1. അറക്കപ്പൊടി - 750 ഗ്രാം
കണ്ണന്‍ ചിരട്ട (ഇടത്തരം) - 3
റബ്ബറ് വെറക് - 2 കൊള്ളി

2. മണ്ണെണ്ണ - 3 റ്റീസ്പൂണ്‍
3. ചളുങ്ങിയ അലുമിനിയം കലം - 1
4. ശുദ്ധമായ പച്ചവെള്ളം - 5 1/2 ഗ്ലാസ്സ്
(കൊച്ചിക്കാര്‍ക്ക് ഈ സാധനം വേണമെങ്കില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ പോളിത്തീന്‍ കവറില്‍

വിപിപി ആയി അയച്ചു തരുന്നതാണ്).
5. ലിപ്‌ടണ്‍ റ്റീ ബാഗ് - 1
6. പിഴിഞ്ഞ നാരങ്ങയുടെ തോട് - 1 (സറുവത്ത് വിക്കണ കടേന്ന് സൌജന്യമായി ലഭിക്കും)
7. പഞ്ചസാര - വേണ്ട.


പാകം ചെയ്യുന്ന വിധം.

ഒന്നാമത്തെ ചേരുവകള്‍ ഒരു അടുപ്പിലിട്ടു 3 റ്റീസ്പൂണ്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുക.
അലുമിനിയം ചരുവ, അടുപ്പില്‍ വെച്ച് ഒന്നര ഗ്ലാസ്സ് വെള്ളമൊഴിച്ച് വെട്ടിത്തിളപ്പിക്കുക.
നന്നയി തിളച്ചാല്‍ വാ‍ങ്ങിവെക്കുക. ഇതിലേക്ക് ലിപ്‌ടണ്‍ റ്റീ ബാഗ് ഇട്ട് നന്നായി ഞെക്കിപ്പിഴിഞ്ഞ് ചാറെടുക്കുക. ഇത് ആദ്യം താഴെ
ചിത്രത്തിലേത് പോലെ ഒരു അളവു പാത്രത്തിലൊഴിക്കുക. ചിത്രത്തിലേത് പോലെ അയിരിക്കും നിറവും.
ഈ മിശ്രിതത്തിലേക്ക് നേരത്തേ കരുതി വെച്ചിരിക്കുന്ന പിഴിഞ്ഞ നാരങ്ങയുടെ തോട്

ഇട്ട് നന്നായി ഇളക്കുക.
ശേഷം ബാക്കി നാലര ഗ്ലാസ്സ് വെള്ളം കൂടി ആഡ്ഡ് ചെയ്യുക. മറ്റു ഗ്ലാസ്സുകളിലേക്ക് പകര്‍ത്തുക.


ചിത്രം ശ്രദ്ധിക്കുക. ഇളം സ്വര്‍ണ്ണനിറത്തില്‍ ഇന്‍ഡോ‌-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനിറെഡി. ചൂടോടേ സെര്‍വ്വ് ചെയ്യുക.

21 comments:

::സിയ↔Ziya said...

ആയതിനാല്‍ ഏവര്‍ക്കും സുസ്വീകര്യമാകുന്ന ഒരു പാചകവിധിയാണ് ഞാനിവിടെ പറയുന്നത്..ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്...ഞാന്‍ വാഴ്ത്തപ്പെടും. ശരി പാചകത്തിലേക്ക് കടക്കാം.

ഇന്‍ഡോ‌-ടര്‍ക്കിഷ് ലൈമൂണ്‍ സുലൈമാനി.

ഇടിവാള്‍ said...

ഗുഡ്! പരീക്ഷിക്കണം...

ചിന്താവിഷ്ടനായിരിക്കുന്ന ബ്ലോഗിലാണോ റസീപ്പി പോസ്റ്റുകള്‍ ?

ആ രണ്ടാമതെഹെ ഫോട്ടോ ഉഗ്രന്‍!

പണ്ടു ഇട്ടൂപ്പിന്റെ കടയില്‍ അരിഷ്ടം കൊടുത്തിരുന്നത് ഇതുപോലുള്ള അളവുഗ്ലാസില്‍ ആരുന്നു..

::സിയ↔Ziya said...

::സിയ↔Ziya said...
നന്ദി ഇടിവാള്‍ ആ‍ദ്യകമന്റിനു.
ഈ ആഴ്ച മൊത്തോം റെസിപ്പിയാ എന്റെ ചിന്ത.
പിന്നെ കമന്റ് ക്കേറ്റുക എന്നതും...

വല്യമ്മായി said...

ചായക്ക് കടുപ്പമിത്തിരി കൂടി,മധുരം കുറവല്ലേ എന്നൊരു ശങ്ക.എന്നാലും കൊള്ളാം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

റെസിപ്പീ ചായപ്പോസ്റ്റല്ലേ ഒരു കാപ്പീറൈറ്റ് എടുത്തു വച്ചോട്ടാ...

ഇതാണോ ടര്‍ക്കികള്‍ വയറിളക്കം വരുമ്പോള്‍ കുടിക്കുന്നത്?

ഉണ്ണിക്കുട്ടന്‍ said...

സാന്റോസേ ആ രണ്ടാമത്തെ ഫോട്ടോ കണ്ടാ..മിക്സ് ചെയ്തു വച്ചിരിക്കണ പോലെ ഇല്ലേ..

ഇത്ര വല്യ പേരു വേണാരുന്നോ സിയ "കേരള സ്പെഷല്‍ വയറിളക്ക നിവാരണ നാരങ്ങ മിക്സെഡ് കട്ടന്‍ ചായ" എന്ന ചെറിയ പേരു പോരായിരുന്നോ? 100 കമന്റൊക്കെ നമുക്കു തരപ്പെടുത്താം എനിക്കൊരു മെയിലു വിട്..

::സിയ↔Ziya said...

വല്യമ്മായിക്ക് നന്ദി
കുട്ടിച്ചാത്തന് നന്ദി
ഉണ്ണിക്കുട്ടന് നന്ദി

മാളോരേ,
ജൂണ്‍ മാസമാണ് വരുന്നത്...
ഛര്‍ദ്യാതിസാരങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത് മുന്നിക്കണ്ടാണ് ഈ പോസ്റ്റ്

ഉണ്ണിക്കുട്ടന്‍ said...

ഇതു കുടിച്ചാല്‍ ആ പറഞ്ഞ സാധനം ഉടനേ പിടിച്ചോളും ..ജൂണ്‍ വരെ കാത്തിരിക്കണ്ട എന്നാണോ..? അതോ ഇതു കുടിച്ചാ പിന്നെ ഇളക്കം പോയിട്ട് ഒരനക്കം പോലും കാണില്ലേ..

kumar © said...

ഇതടിച്ചാല്‍ ചിന്താവിഷ്ടനായി ഒരു മൂലയില്‍ കുത്തിയിരിക്കുവോ?

sandoz said...

അതു ശരി....
സൗദീലു ഫോട്ടോ ഷോപ്പാണു......
ആനേണു പൂനേണു എന്നൊക്കെ പറഞ്ഞിട്ട്‌ ഇതാണല്ലേ പണി...ചായയടി....

അഗ്രജന്‍ said...

സിയയുടെ മീന്‍ പൊള്ളിച്ചത് കഴിച്ചവര്‍ക്കുള്ള ഒരിടക്കാലാശ്വാസമല്ലേ ഈ സുലൈമാനി :)

Dinkan-ഡിങ്കന്‍ said...

സത്യം പറ സിയ ഇത് മദ്യത്തിന്റെ പടം അല്ലെ?

ആദ്യത്തെ പടം അരിഷ്ടക്കടയിലെ ഔണ്‍സ് ഗ്ലാസിന്റെ ആണെങ്കിലും, രണ്ടാമത്തെ പടത്തിലെ ദ്രാവകത്തിന്റെ കളറ് കാണുമ്പോല്‍ മനസിനകത്ത് ഒരു കുളിര്. സാന്‍ഡോ ആ പടം കണ്ട് മൊണിട്ടറില്‍ ഉമ്മവെച്ച് പോയി എന്നാ പറഞ്ഞത്.

വെള്ളമടിക്കുമ്പോള്‍ കല്യാണ്‍ പിക്കിള്‍സിന്റെ പടം ഗൂഗിളില്‍ സെര്‍ച്ചടിച്ച് അതില്‍ മോണിട്ടറില്‍ തൊട്ട് നക്കുന്ന പാര്‍ട്ട്യാണ്. അവന്റെ അയല്‍ വക്കത്തെ കുട്ടി കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍, അല്ലെങ്കില്‍ കൊതുക് ചോര കുടിക്കുമ്പോള്‍ പോലും “ചിയേഴ്സ്” പറയണതാണവന്‍. കഷ്ട്ടം.

പിള്ളേരെ ചീത്ത്യാക്കാന്‍ ഒരോ കോപ്പും കിടുതാപ്പും ആയിട്ട് ഇറങ്ങിക്കോ ദുഷ്ടാ.

അപ്പോള്‍ സുലൈമാനിക്ക് ചിയേര്‍സ്...

::സിയ↔Ziya said...

ഉണ്ണിക്കുട്ടാ വെറുതേ വാചകമടിക്കാതെ കുടിച്ചു നോക്കീട്ട് നേരേ നിന്ന് വര്‍ത്താനം പറ...
കുമാറേട്ടാ ചിന്താവിഹീനനാകാന്‍ ചാന്‍സുണ്ട്...
ആന്നെടാ, സാന്‍ഡൊ...സൌദീലെ എന്റെ റ്റീ ഷോപ്പിനു മുന്നില്‍ ദാ ഇമ്മാതിരി ഫോട്ടോ ഇഷ്‌ടം മാതിരിയുണ്ട്...
ഉം എടക്കാലാശ്വാസം അല്ലേ അഗ്രൂ...റ്റോയ്‌ലറ്റിനും വീട്ടിനുമിടയില്‍...
ഡിങ്കാ നീ പറഞ്ഞ സത്യങ്ങള്‍ക്കു മുന്നില്‍ എന്റെ വാക്കിനു പ്രസക്തിയുണ്ടോ? അല്ല ഉണ്ടോ?

ഉണ്ണിക്കുട്ടന്‍ said...

കുടിച്ചു നോക്കീട്ടു നേരെ നോക്കി വര്‍ത്തമാനം പറയണമെങ്കില്‍ സിയ കക്കൂസില്‍ വരേണ്ടി വരും . എനിക്കവിടെ ഒരു കമ്പനി ആവശ്യമില്ല.. :)

ശാലിനി said...

അളവുഗ്ലാസിലേ ഈ ചായ ഒഴിക്കാന്‍ പറ്റൂ?? കഷ്ടമായല്ലോ, ഇനി അളവു ഗ്ലാസിനെവിടെ പോകും?

ലിപ്ടന്റെ തന്നെ ടീ ബാഗ് വേണോ, അവര്‍ക്കുള്ള അഡ്വെര്‍ടൈസ്മെന്റാണല്ലേ!

::സിയ↔Ziya said...

ശാലിനി,
അത് സണ്‍ലൈറ്റിന്റെ സര്‍ഫ് എന്നു പറയണ പോലാ...
ആഡ് ഒന്നുമല്ല, പര്യായമായിപ്പോയി

ബീരാന്‍ കുട്ടി said...

സിയ,
റ്റി-ഷര്‍ട്ട്‌ മാറ്റ്‌ മോനെ,
കഴിഞ്ഞ ഒരാഴ്ചയായി നീ അത്‌ തനെ ഉപയോഗിക്കുന്നു. വെള്ള കളറ, വേഗം മുഷിയും.

ഇത്‌ തുര്‍ക്കികള്‍ വയറിളക്കാന്‍ കുടിക്കുന്നതണെ....

ആമിനാത്താത്ത said...

പടച്ചോനേ,
ബീരാനിക്കാ
ഇങ്ങക്ക് വേറൊരു പണീമില്യേ?
വല്ലദേശത്തും ചായയടികുന്നവന്റെ കൈകൊണ്ട് ചാവാനാണോ ഇങ്ങടേ വിദി?
ഇങ്ങട് ബാ മന്‍സ്യാ

തറവാടി said...

സിയാ ,
ചായ ഇന്നലെ ഉണ്ടക്കി കുടിച്ചു ,
പഞ്ചസാരക്കു പകരം ശര്‍ക്കര ഉപയോഗിച്ചതു കൊണ്ടാണെന്നു തോന്നുന്നു ,
രണ്ടാം തവണ നല്ല രസമുണ്ടായിരുന്നു.

പിന്നെ കമന്‍റ്റുകള്‍ കിട്ടാനുള്ള വഴികള്‍ താഴെകൊടുക്കുന്നു:

1. നടന്നു കമണ്റ്റുക , പോസ്റ്റൊന്നും ഇടണ്ട , കഴിയുന്നതും ഓഫടിക്കുക
2..മറുപടി ഒരിക്കലും "സാദാ" രണക്കാര്‍ക്ക്‌ കൊടുക്കരുത്‌ , മറിച്ച്‌ പുലികള്‍ക്ക്‌ മാത്രം കൊടുക്കുക , അവസാനം "എല്ലാവര്‍ക്കും നന്ദി" എന്നു മാത്രം പറയുക.

അപ്പോ ഇതൊക്കെയെ എനിക്കറിയൂ ,
ദാ മേലെ സാന്‍ഡോസ്‌ പറഞ്ഞതു കേട്ടില്ലെ ,
അദ്ദേഹവുമിപ്പോള്‍ ഏജന്‍റ്റായോ എന്നൊരു സംശയം ,
കമന്‍റ്റിണ്റ്റെ ,
സാന്‍ഡോസെ ,
സിയാടെ കാര്യം ഒന്നു നോക്കിക്കോള്ളണേ

കപീഷ് said...

ഹഹഹ
ഇതാണോ തുര്‍ക്കിയിലെ പോകറ്റ് ഹെര്‍കുലീസ് സുലൈമാനുലു കുടിക്കുന്ന സുലൈമാനി?

Sona said...

സിയടെ പരീക്ഷണം കഴിഞ്ഞ ശേഷമാണല്ലൊ അല്ലെ പോസ്റ്റിയത്!!