Friday, September 28, 2007

മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന

സിപിഐ, കേരളാകോണ്‍ഗ്രസ്സ് ജെ തുടങ്ങിയ തെമ്മാടി മാഫിയ സംഘങ്ങളുടെയും സ്വന്തം കക്ഷിയിലെ തന്നെ ചില കുബുദ്ധികളുടെയും ശക്തമായ സമ്മര്‍ദ്ദ തന്ത്രത്തിനടിപ്പെട്ട് അങ്ങേയറ്റം ഇളിഭ്യനും നിസ്സഹായനുമായി മാറിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ തെല്ലെങ്കിലും ആത്‌മാഭിമാനം ബാക്കിയുണ്ടെങ്കില്‍ കസേരയില്‍ കെട്ടിപ്പിടിച്ചിരിക്കാതെ രാജിവെച്ചൊഴിയണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

31 comments:

Ziya said...

സിപിഐ, കേരളാകോണ്‍ഗ്രസ്സ് ജെ തുടങ്ങിയ തെമ്മാടി മാഫിയ സംഘങ്ങളുടെയും സ്വന്തം കക്ഷിയിലെ തന്നെ ചില കുബുദ്ധികളുടെയും ശക്തമായ സമ്മര്‍ദ്ദ തന്ത്രത്തിനടിപ്പെട്ട് അങ്ങേയറ്റം ഇളിഭ്യനും നിസ്സഹായനുമായി മാറിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ തെല്ലെങ്കിലും ആത്‌മാഭിമാനം ബാക്കിയുണ്ടെങ്കില്‍ കസേരയില്‍ കെട്ടിപ്പിടിച്ചിരിക്കാതെ രാജിവെച്ചൊഴിയണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

അഗ്രജന്‍ said...

മരിക്കും വരേക്കും പ്രതിപക്ഷനേതാവായി തന്നെ തുടര്‍ന്നിരുന്നെങ്കില്‍ മഹാനായ ഒരു നേതാവായി വി. എസ്. സ്മരിക്കപ്പെടുമായിരുന്നു!

കുറുമാന്‍ said...

സിയാ, അദ്ദേഹം രാജിവച്ചൊഴിഞ്ഞിട്ട് എന്ത് കാര്യം? ആരു ഭരിച്ചാലും ഗതിയിതൊക്കെ തന്നെ.

Unknown said...

ഇങ്ങിനെ ആളുകളെക്കൊണ്ട് പറയിപ്പിക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ ഗൂഢാലോചന എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയില്ല . അതില്‍ ഔദ്യോഗിക നേതൃത്വം വിജയിച്ചു വരുന്നതായും തോന്നാവുന്നതാണ് .

[ nardnahc hsemus ] said...

വി.എസിന്റേത്, ജനം അദ്ദേഹത്തില്‍നിന്നും പ്രതീക്ഷിച്ചിരുന്ന ഒരു ഭരണമല്ലെങ്കിലും, വിശ്വസിയ്ക്കാന്‍ മനസ്സുകൂട്ടുനില്‍ക്കുന്ന രാഷ്ട്രീയനിരയിലെ അവസാനക്കണ്ണിയാണദ്ദ്ദേഹം എന്നൊരു വിശ്വാസം ഇപ്പോഴും നശിച്ചിട്ടില്ല.

Kaithamullu said...

രാജി വച്ചെന്നിരിക്കട്ടെ, പിന്നെ?

ആവനാഴി said...

സ്വാമിയെ ഇടുക്കിജില്ലയില്‍ നിന്നു മാറ്റിയതിന്റെ കാരണം കണ്‍‌വിന്‍‍സിംഗ് അല്ല.

വി.എസ് ഉടന്‍ സ്ഥാനമൊഴിയണം എന്നു പറയുന്നതില്‍ വലിയ കഴമ്പൊന്നും കാണുന്നില്ല. എന്നിട്ട് ഏതു പുണ്യാളനാണാവോ കേരളജനതയുടെ ഉല്‍ക്കര്‍ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ളത്? ഇനിയും ഒരു തിരഞ്ഞെടുപ്പുകൂടി നടത്തി കുറെ പണം നശിപ്പിക്കാനോ? വി.എസ്സിനു അഴിമതിക്കാരെ നിലക്കു നിര്‍ത്താനുള്ള ആര്‍ജ്ജവം ഉണ്ടാവണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Nachiketh said...

സുകുമാരേട്ടന്‍ പറഞ്ഞതിനോടു യോജിക്കാന്‍ താല്പര്യപ്പെടുന്നു, വി.എസ്സിനോടുക്കൂടെയുള്ള അണികളുടെ ശക്തമായ അടിത്തറ നശിപ്പിക്കാന്‍ ഔദ്യോഗിക പക്ഷത്തിന്റെ ചെയ്തികള്‍ക്ക് വി.എസ്. ഇരയാവുന്നു എന്നുവേണം മനസ്സിലാക്കാന്‍ , ഇത്രയെറെ ഡീ മോറലൈസ് ചെയ്യപ്പെട്ട മുഖ്യമന്ത്രി കേരളത്തിലാദ്യം......... ഈ ഒരു പതനം പ്രതീക്ഷിച്ചില്ല വി.എസ്സ്..................

കടവന്‍ said...

കേരളം കണ്ടതിലേക്കും സ്രിഗാല സൂത്രക്കാരാണ്‍ സിപിഎമ്മുകാര്, അവരുടെ യിടയിലെ കുറുക്കനാണ്‍ വി എസ്. അതെന്ന് ജനങ്ങള്‍ തിരിച്ച്റിയുന്നോ അന്നെ കേരളം രക്ഷപ്പെടു. ഗിമ്മിക്കുകളില്‍ വീഴുന്നവരാണ്‍ കേരലീയര്.
യുഡിഎഫ് കാര്‍ക്ക് ഇത്രയും തൊലിക്കട്ടിയില്ലാ എന്നത് മൂന്നരത്തരം.

കടവന്‍ said...

പഴയ ഒരു കഥയില്ലെ നംബൂതിരി കള്ളനെ പിടിക്കന്‍ പോയത്, പ്ളാവില്‍ നിന്നും നിത്യം ചക്ക മൊഷണം പോവുന്നു, തിരുമേനി കള്ളനെ പിടിക്കന്‍ തീരുമാനിച്ചു. കാവലിരുന്നു, കള്ളന്‍ പമ്മി വന്നു...തി. കരുതി യെവനെന്തു ചെയ്യുമെന്ന് കാണണമല്ലൊ..ഇനി ഇവനല്ല കള്ളനെങ്കിലോ, കള്ളന്‍ പ്ളാവില്‍ കയറി, ഹെയ്യ് ഇവന്‍ ചക്കയിടാന്‍ കയറിയതാണെന്തെ ഉറപ്പ്? വെയ്റ്റ്..ചക്ക പറിച്ചു.. ഹംബടാ..നോക്കട്ടെ ഇവനെന്താണിനി പരിപാടി.. കള്ളന്‍ കീഴെയിറങി.. ങ്ഹാ..ഇനിയെന്താ ഇവന്‍ ചെയ്കാ...!!!!കള്ളന്‍ ചക്കേം കൊണ്ട് പോയ്യീ.. നംബൂതിരി വീട്ടിലോട്ടും പോയി.

സുമേഷ് ചന്ദ്രന്റെ കമെന്റ് വായിച്ചപ്പൊ നംബൂതിരിയെ ഓര്‍മ വര്ണൂ...
സുമേഷെ അങ്ങനെ നമുക്ക് പ്രതീക്ഷയോടെ നമ്ബ്ബൂതിരിയെപ്പൊലെ നോക്കിയിരിക്കം...ഇതു തന്നെയാ കേരളിയരുടെ ശാപമ്.. ഏതെങ്കിലും സംഘടനയിലായാല്‍ നമ്മുടെ സംഘടനയിലുള്ളവര്‍ നല്ലവരാണെന്നുമ്, അവരെന്ത് മാത്രം ചീത്തചെയ്താലും അത് ചീത്തയാണെന്ന് മനസിലാകാനുള്ള വിമുഖത.

[ nardnahc hsemus ] said...

പേരെടുത്തുപറഞതുകൊണ്ട്, ഒന്നുകൂടെ വന്നു...

എന്റെ കമന്റില്‍, ഞാന്‍ ഒരു സംഘടനയെ അല്ല മറിച്ച് വി എസ് എന്ന ഒരു വ്യക്തിയെ ആണ് സൂചിപ്പിച്ചത്.. അത്രയും മനസ്സിലാക്കാന്‍ വായിയ്ക്കുന്നവര്‍ക്ക് സൂക്ഷ്മനിരീക്ഷണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അവസാനകണ്ണി എന്നൊക്കെ പറയുമ്പോള്‍, അതിനൊക്കെ ഒരര്‍ഥമില്ലെ, കടവാ..? അത് ഒരു ബഹുവചനത്തില്‍ സംസാരിയ്ക്കുന്നില്ലല്ലോ? പിന്നെ, ഏതൊരാളെയും പോലെ, അത്, എന്റെ അഭിപ്രായം. ഞാന്‍ അറിഞിടത്തോളം ഞാന്‍ ഒരാളെ കാണുന്ന, ബഹുമാനിയ്ക്കുന്ന, വിശ്വസിയ്ക്കുന്ന ഒരു രീതി.. അതെന്റെ അവകാശമല്ലെ ഇഷ്ടാ..?

പിന്നെ, യൂ ബ്ലഡി ഇന്ത്യന്‍സ്.. യൂ ബ്ലഡി കേരളൈറ്റ്സ് എന്നൊക്കെ പറയുമ്പോള്‍, അത് പറയുന്ന കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതെ നോക്കണം! :)

Ziya said...

വി എസ്സിനു ശേഷം പ്രളയമെന്ന് എനിക്കഭിപ്രായമില്ലെങ്കിലും പലരും പറഞ്ഞതു പോലെ വി എസ് കൊള്ളരുതാത്തവനായതു കൊണ്ടല്ല അദ്ദേഹം രാജി വെക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്...
തൊഴിലാളി വര്‍ഗ്ഗനേതാവെന്ന നിലയിലും പ്രതിപക്ഷനേതാവെന്ന നിലയിലും പ്രവര്‍ത്തിച്ച വീഎസ്സിന് അക്കാലത്തെ പ്രവര്‍ത്തനങ്ങളോട് നീതിപുലര്‍ത്താന്‍ കഴിയുന്നില്ല എന്നു മനസ്സിലായതിനാലാണ്...
രാജിവെച്ചു പുറത്തുവരട്ടെ, വേണമെങ്കിലില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുവരട്ടെ....ജനങ്ങള്‍ വി എസ്സിനു പിന്തുണ കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Melodious said...
This comment has been removed by the author.
മെലോഡിയസ് said...

സംഭവങ്ങള്‍ എല്ലാം കാണുമ്പോള്‍ സുകുമാരേട്ടന്‍ പറഞ്ഞിതിനോട് യോജിക്കേണ്ടി വരുന്നു. മുന്നണിയിലെ കടുത്ത വിയോജിപ്പ് നേരിടേണ്ടി വന്നെങ്കിലും മൂന്നാറില്‍ ഭൂമി തിരിച്ച് പിടിക്കാനൊക്കെ ആളെ വിട്ടെങ്കിലും അത് അവസാനം അദ്ദേഹത്തിന് തന്നെ തിരിച്ച് പാരയായി വന്നു. ഇതിലും ഭേദം അദ്ദേഹം രാജിവെച്ചൊഴിഞ്ഞ് വന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ കൂ‍ടുകയേ ഉള്ളു.

Ziya said...

മെലോഡിയസ് പറഞ്ഞത് : ഇതിലും ഭേദം അദ്ദേഹം രാജിവെച്ചൊഴിഞ്ഞ് വന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ കൂ‍ടുകയേ ഉള്ളു.

ഇതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്...
കള്ളന്മാരെ ഒരു പാഠം പഠിപ്പിക്കാന്‍ വി എസ് പുറത്തു വന്നാല്‍ ജനങ്ങള്‍ക്ക് കഴിയും...

asdfasdf asfdasdf said...

ആരു ഭരിച്ചാലും ഇങ്ങനെയൊക്കെ തന്നെ. എങ്കിലും വി.എസ്. പല പ്രതീക്ഷകളും മലയാളിക്ക് നല്‍കിയിരുന്നു. എല്ലാം വെറുതെ. പിന്നെ, നാം മലയാളികള്‍ ഓരോ അഞ്ചുവര്‍ഷവും ‘ഞങ്ങളെ ചൂഷണം ചെയ്യൂ’ എന്ന അപേക്ഷയുമായി ഒരോരുത്തരെയും മാറി മാറി ഭരിക്കാനേല്‍പ്പിക്കുന്നു. ചിലര്‍ കയറിയ അന്നു മുതല്‍ തന്നെ അത് തുടങ്ങും.. ചിലര്‍ അല്പം കഴിഞ്ഞാണെങ്കിലും മലയാളിയുടെ ഈയൊരാഗ്രഹത്തെ പൂവണിപ്പിക്കാതെ താഴെ ഇറങ്ങാറില്ല. ഭാവിയില്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി കേരളം ഭരിക്കുമെന്ന് പ്രത്യാശിക്കാം.

Ziya said...

സി പി ഐ പോലെയുള്ള ദുഷിച്ചു നാറിയ ഒരു മാഫിയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റസീറ്റ് പോലും നല്‍കാതിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയും...
തോല്പിച്ച് ചെണ്ടകൊട്ടിച്ച് കഴുതപ്പുറത്തേറ്റി തെരുവില്‍ നടത്തണം ഇവനെയൊക്കെ...

Ziya said...

ഇപ്പോഴാണെങ്കിലോ...
സ്വന്തം പാര്‍ട്ടീടെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ മഹാനായ വി എസ്സ് തന്നെ സി പി ഐ യെ കൂട്ടു പിടിച്ചിരിക്കുകയാണ്‌...

കിരണ്‍ തോമസ് തോമ്പില്‍ said...

വി.എസ്. എന്ന രാഷ്ട്രീയക്കരനെ വിലയിരുത്താതെ വി.എസ്. എന്നാ ആള്‍ദൈവത്തെ വിലയിരുത്തുന്നതുകൊണ്ടാണ് ഈ പ്രശ്നം എന്ന് എനിക്ക് തോന്നുന്നു. വി.എസ്. ഒരു സംഭവമാണ് അവസാനത്തെ കമ്യൂണിസ്റ്റാണ് എന്നൊക്കെയുള്ള മാധ്യമ അജണ്ടകള്‍ കണ്ടതിന്റെ ഹാങ്ങ് ഓവര്‍ തീരത്തതുകൊണ്ടാണ് എങ്ങനെ തോന്നുന്നത്. ജോസഫിനും സി.പി.എഇക്കും സ്വാമിയോട് കലിപ്പുണ്ടെന്നത് വാസ്തവം അതെ കലിപ്പ് വി.എസിന് ഉണ്ട് എന്ന് ആരും ഓര്‍ത്തില്ല. തന്റെ ടാറ്റയുടെ ഭൂമി പിടിക്കല്‍ നാടകത്തില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാത്തതുകൊണ്ട് സ്വാമിയേ വി.എസ്. വിരട്ടിയ കഥയൊക്കെ മറന്നോ? അതു പിന്നെ മനോരമയുടെ നുണയായി കരുതി വിസ്മരിക്കാം അല്ലേ. മനോരമ പറഞ്ഞത് സത്യമെങ്കില്‍ സര്‍ക്കാര്‍ പറയുന്ന പോലെ റിപ്പോര്‍ട്ട് നല്‍കുന്ന കലക്ടര്‍ മതി എന്നാണ്.

പിന്നെ കൊട്ടിഘോഷിച്ച് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ആഘാത കോടതിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഷോമാന്‍ കളിക്കാന്‍ വി.എസിനേക്കാള്‍ മിടുക്കനായിരുന്ന സുരേഷ് കുമാര്‍ ലാവണം ഇല്ലാതെ അലയുകയാണ്. ജനാധിപത്യ വിരുദ്ധമായി നടന്ന പൊളിക്കല്‍ ജനം കൈയടിച്ച് പ്രോതാസഹിപ്പിച്ചപ്പോള്‍ അത് വലിയ സംഭവമായി കരുതി. എന്നാല്‍ അതെ പൊളിക്കല്‍ മറ്റ് സ്ഥലത്തേക്കും വന്നപ്പോള്‍ പലരും എതിര്‍ത്തു. ഇതേ ആദര്‍ശ നായകന്റെ പക്ഷം നയിക്കുന്ന ജില്ലാ കമ്മിറ്റി ഒഴിപ്പിക്കലിന് സഹായിക്കാന്‍ പോയ നഗരസഭ ഔണ്‍സിലറേ നിര്‍ത്തിപ്പൊരിച്ചത്. അവാസനം ജില്ലാ സെക്രട്ടറി ഇടപെട്ട് അത് നിര്‍ത്തിയതും.

എവിടെയൊക്കെ ക്രഡിറ്റ് കിട്ടുമോ അല്ലെങ്കില്‍ മറ്റേ പക്ഷക്കര്‍ക്കിട്ട് കുത്താന്‍ കിട്ടുന്ന അവസരമോ വിസ്.എസ്. പാഴാക്കിയിട്ടില്ല. ഒരുപാട് ഉദാഹരണം പറയാം

1) SFI പ്രസിഡന്റ്സിന്ധു ജോയിക്കെതിരെ ഗോസിപ്പ് എഴുതിയതിനെ പിത്ര്‌ശൂന്യമായ മാധ്യമ പ്രവര്‍ത്തനമായി എന്ന് പറഞ്ഞ സ്വരാജിന്റെ മാതാപിതക്കള്‍ക്ക് പിറന്നവനല്ല എന്ന പരമര്‍ശത്തോടെയാണ് വി.എസ്. ആരംഭിച്ചത്

2)ചിക്കുന്‍ ഗുനിയ വന്നപ്പോള്‍ ആരും ഇതുമൂലം മരിച്ചില്ല എന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വായിച്ച ശ്രീമതിയേ വി.എസ്. നിയമസഭയില്‍ തിരുത്തി. അവസാനം കേന്ദ്രമന്ത്രി പറഞ്ഞു ആരും മരിച്ചിട്ടില്ലാ എന്ന്.

3)എ.ഡി.ബി. വിഷയ്ത്തില്‍ പാലോളിയേയും എഇസക്കനിയേയും കൊള്ളിച്ച് നാടകം കളിച്ചു. അവസാനം പിണറായി പത്ര സമ്മേളനം നടത്തിപ്പറഞു വി.എസ്. അറിഞ്ഞുകൊണ്ടാണ് 2005 ത്തന്നെ വായ്പ വാങ്ങാന്‍ ധാരണയയിരുന്നു എന്ന്

4) സ്മാര്‍ട്ട് സിറ്റി വേണ്ടാ എന്ന് പറഞ്ഞു നടന്ന വി.എസ്. അവസാനം അതിന്റെ മുഴുവന്‍ ക്രഡിറ്റും നേടിയെടുത്തു എന്ന് മാത്രമല്ല. പിണറായി അതിനെ എതിര്‍ക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു

5) മൂന്നാര്‍ ഒഴിപ്പിക്കല്‍ മൊത്തമായി ഹൈജാക്ക് ചെയ്തു അവസാനം സി.പി.എഇയുടെ കെണിയില്‍പ്പോയി വീണ് നാറ്റക്കേസായി.

6) വിദ്യാഭ്യാസം പൊതുമരാമത്ത് ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ വന്ന സര്‍ക്കരിന്റെ പ്രശ്നങ്ങളില്‍ നിന്ന് തന്ത്രപൂറ്വ്വം ഒഴിഞ്ഞു നിന്നു. അതിന്റെ ഒക്കെ പഴി അതാത് മന്ത്രിമാരുടെ തലയില്‍ മാത്രമാക്കി നിര്‍ത്താന്‍ വി.എസിനായി.

7)കഴിയുന്നിടത്തോളം എല്‍.ഡി.എഫ് യോഗങ്ങളിലും പാര്‍ട്ടി സെക്രയേറ്റ് യോഗങ്ങളിലും നടക്കുന്ന എല്ലാ വിവരങ്ങളും മാധ്യംനഗ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് സ്വയം മാന്യനായി. തനിക്കെതിരെയുള്ള എല്ലാ എതിര്‍പ്പിനേയും മാധ്യമങ്ങളെ ഉപയോഗിച്ച് നേരിട്ടു. തന്റെ എല്ലാ കഴിവുകേടും പിണറായി പക്ഷത്തിന്റെ കളികള്‍ മൂലമാണ് എന്ന് വരുത്തി തീര്‍ക്കാനും കഴിഞ്ഞ്.

8) നിയമ സഭയില്‍ വി.ഐ.പി. ശ്രീമതിയെന്ന് പ്രതിപക്ഷം വിളിച്ചു കൂവി ദിവസങ്ങള്‍ കഴിഞ്ഞ് മാത്രം അത് ശ്രീമതിയല്ലാ എന്ന് പറയാന്‍ വി.എസ്. തയ്യാറായുള്ളൂ. അപ്പോഴേക്കും ശ്രീമതിക്ക് കിട്ടേണ്ടത് കിട്ടി

9) പലകാര്യവും താന്‍ അറിയുന്നില്ല എന്ന് അസന്നിഗ്തമായിപ്പറഞ്ഞ് എല്ലാവരേയും പറ്റിക്കുക എന്ന നയവും വിദഗ്ദമായി വി.എസ്. ഉപ്യോഗിച്ചു. എന്നാല്‍ എ.ഡി.ബി യേക്കുറിച്ച്മുഖ്യമന്ത്രിക്ക് അറിയമായിരുന്നു എന്ന് പാലോളിക്ക് പരസ്യമായി പറയേണ്ടി വന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ പ്രതിയാക്കി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു വി.എസ്. ഇതേ പോലെയാണ് പ്രധാനമന്ത്രി വരുന്നു എന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലാ എന്ന് കാര്യം വി.എസ്. പറഞ്ഞ മറ്റൊരു കള്ളമായിരുന്നു എന്ന് ടി.എം ജേക്കബ്ബ് തെളിവുമായി വരുന്നു.

താന്‍ മാത്രം നല്ലവന്‍ മറ്റുള്ളവരൊക്കെ കള്ളന്മാര്‍ . തന്നെ ഒതുക്കുന്നു. താന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ല താന്‍ ഒന്നും അറിയുന്നില്ല എന്നീ രീതിയില്‍ വി.എസ് ഒരു തന്ത്രം സ്വീകരിച്ചതിനാല്‍ ഇത്രയും കാലം ജനം വിശ്വസിച്ചു. പക്ഷെ അതുകൊണ്ട് നഷ്ടമായത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ്. അതാണ് വി.എസിന്റെ പരാജയവും.

ഇപ്പോള്‍ വി.എസിന് പതിയേ ആള്‍ദൈവ പരിവേഷം മാഞ്ഞ് തുടങ്ങി ഇനിയും അദ്ദേഹത്തിന് സമയമുണ്ട്. ഇനി മനുഷ്യനായി നല്ല ഭരണാധികാരിയായി എല്ലാവരേയും മുഖവിലക്കെടുത്ത് ഷോമാന്‍ പരിപാടി നിര്‍ത്തി കുറേക്കൂടി മെച്ചപ്പെട്ട ഭരണം നടത്തിയാല്‍ അദ്ദേഹത്തെ ചരിത്രം നല്ലവനായി ഓര്‍ക്കും. അതിന് അദ്ദേഹത്തിന്റെ ആള്‍ദൈവ പരിവേഷം ബലികൊടുക്കേണ്ടി വരും

കുഞ്ഞന്‍ said...

കിരണിന്റെ എഴുത്തുവായിക്കുമ്പോള്‍, പിണറായി പറയുന്നതുപോലെ തോന്നിപ്പിക്കുന്നു. കയ്യടി നേടാനാണു വി യെസ് ശ്രമിച്ചെതെങ്കില്‍, എന്തുകൊണ്ടു മറ്റു മന്ത്രിമാര്‍ കയ്യടി നേടാന്‍ ശ്രമിക്കുന്നില്ല, നല്ല പേരുണ്ടാക്കുന്നത് അവര്‍ക്കു കയ്ക്കുമൊ? ചില മന്ത്രിമാരുണ്ടോ എന്നു തോന്നിപ്പോകുന്നു. വി യെസില്‍ നിന്ന് പലതും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷെ അതുനു തടസ്സം നില്‍ക്കുന്നത് ഔദ്യോഗ പക്ഷമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാകും. വിയെസ്സിനെ മുഖ്യമന്ത്രിയാക്കാതിരിക്കുവാന്‍ എത്രയെത്ര കളികള്‍,പക്ഷെ ജനങ്ങളുടെ ശക്തമായ പിന്തുണ വിയെസ്സിനുണ്ടായിരുന്നു. എന്നാലിപ്പോള്‍, വിയെസ്സിന് ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവച്ച് ജനങ്ങളുടെ ഇടയിലേക്കു ഇറങ്ങിയാല്‍, ജനങ്ങള്‍ രണ്ടു കയ്യും നീട്ടി അദ്ദേഹത്തെ സ്വീകരിക്കും!

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ എറ്ന്റെ അഭിപ്രായം പറഞ്ഞു. എനിക്ക് പറയാനുള്ളത് എല്ലാം കാലം തെളിയിക്കും. വി.എസിനെ എതിര്‍ക്കുന്നവന്‍ പിണറായി പക്ഷക്കാരനും മാഫിയുടെ ആളും ആകുന്ന തരത്തിലുള്ള ഒരു വിഗ്രഹമായി വി.എസ് മാറി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടാത്തതും. അത് വി.എസ് എന്ന ആള്‍ദൈവം നിലനിന്ന് പോകുന്നതില്‍ സഹായിക്കുമായിരിക്കാം എന്നാല്‍ വി.എസ്. എന്ന ഭരാണാധികാരിക്ക് ഒട്ടും ഭൂഷണമല്ല. സുരേഷ് ഗോപി സിനിമകള്‍ക്ക് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുന്ന ഒരു വലിയ കുട്ടി

സഖാവ് said...

ചോദിക്കുന്നത് തെറ്റാണൊ ശരിയ്യാണോ തെറ്റാണോ എന്നറിയ്യില്ല.
സത്യത്തില്‍ പാര്‍ട്ടിയ്യില്‍ group തുടങ്ങിയത് V.S. തന്നെ അല്ലേ?
കഴിഞ്ഞ പാര്‍ട്ടി സമ്മേളന നാളുകളില്‍?
Gowri Amma, M.V.R., മുതലായവരെ പുറത്താക്കുബോള്‍ അതില്‍ V.S. ന്റെ കരങ്ങള്‍ ഉണ്ടായിരുന്നില്ലേ?
കഴിഞ്ഞ ഇലക്ഷന്‍ സമയത്തു മാധ്യമങ്ങളുടെയും C.P.I. യുടെയും സഹായത്താല്‍ അധികാരത്തില്‍ ഏറി, ഇപ്പോള്‍ അവര്‍ തന്നെ ഭംഗിയ്യായ്യി പിന്നില്‍ നിന്നും കുത്തി.
ഒരു നല്ല മനുഷ്യനു നല്ല ഭരണ അധികാരി ആയിക്കോളണം എന്നില്ല. തിരിച്ചും

സഖാവ്

വിന്‍സ് said...

VS mukhya manthri sthaanathu ninnum raaji vachaal Janam santhoshikkum. Party il ninnum purathu pooyal Janam KAARKKICHU THUPPUM aa manushyaney. Ithrayum guts illatha swayam naarunna, theerumanangal edukkan kazhiyatha, sthaanam kittaan enthum cheyyunna oru vykthiye keralathil ini undaakum ennu thoonnunnilla. enthu thantha illatharavum kaanikkum iyyal kaseera urappikkan. VS ney pooley verukka petta oraal keralathil undayittilla ennanu enikku thoonnunnathu. Khadaka Kakshikalum, PARTY yum parayumbol theerumanangal maattunna oraal alla VS. anganey keelkkunna oraal aayirunnu engil ividey MUNNAR issue undaakillaayirunnu. Naanam ketta mukhyan.

party vittu pooyal iyyaley oruthanum sweekarikkilla. MVR, KR Gouri ennivarey purathaakkiyappol raksha peduthaan Leader undaayirunnu. INNU??

myexperimentsandme said...

വി.എസ്സ് രാജിവെച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയാല്‍ ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുമോ?

ആ സ്ഥിതിവിശേഷം ഒന്നാലോചിച്ചു നോക്കിക്കേ. വി.എസ് രാജിവെക്കുന്നു-ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നു. മിക്കവാറും അങ്ങിനെയൊരു സാഹചര്യം വരികയാണെങ്കില്‍ വി.എസ്സ് പാര്‍ട്ടിക്ക് പുറത്തായിരിക്കും. പാര്‍ട്ടിക്ക് പുറത്തായാല്‍ ഗൌരിയമ്മയുടെയും എം.വി. രാഘവന്റെയുമൊക്കെ ഗതിതന്നെയാവില്ലേ വി.എസ്സിന്? അതിനപ്പുറം കേരളം മുഴുവന്‍ ഒരു തരംഗമായി വി.എസ്സ് പിന്നെയും മുഖ്യമന്ത്രിയാവുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാവുമോ? അങ്ങിനെയില്ലെങ്കില്‍ വി.എസ്സ് രാജിവെക്കുന്നതുകൊണ്ട് എന്ത് പ്രയോജനം-പ്രായോഗികമായി?

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായതിന് വി.എസ്സിന്റെ പങ്ക് എത്രമാത്രമുണ്ട് എന്നും ആലോചിക്കാവുന്നതാണ്-നിഷ്‌പക്ഷമായും വിവേകപരമായും.

പക്ഷേ ഷോമാന്‍‌ഷിപ്പാണെങ്കില്‍ തന്നെയും നാട്ടിലെ ഭൂമി കൈയ്യേറ്റക്കാരെയും മാഫിയകളെപ്പറ്റിയുമൊക്കെ ജനങ്ങള്‍ക്ക് ഒരു ധാരണയുണ്ടാക്കാന്‍ വി.എസ്സിന്റെ പ്രവര്‍ത്തി മൂലം കഴിഞ്ഞു. സി.പി.ഐ യുടെ ആദര്‍ശം ഏത് ലെവല്‍ വരെ പോകുമെന്ന് കാണാനായതിനും കാരണം വി.എസ്സിന്റെ ഷോമാന്‍‌ഷിപ്പായിരുന്നല്ലോ. അതുപോലെ മാണിക്ക് മാത്രമല്ല, പി.ജെ. ജോസഫ്, കുരുവിള തുടങ്ങിയവര്‍ക്കും ഭൂമിയോടും അതുവഴി പ്രകൃതിയോടും വളരെ സ്നേഹമാണ് എന്ന് നാട്ടുകാര്‍ അറിഞ്ഞതും വി.എസ്സ് വഴി തന്നെ. കണ്‍ഫ്യൂഷന്‍ ഉള്ള നാട്ടുകാര്‍ക്കെല്ലാം കാര്യങ്ങള്‍ ഇപ്പോള്‍ ക്ലിയറായി. അതിനപ്പുറമൊന്നും ചെയ്യാനുള്ള കഴിവ് നമ്മള്‍ മലയാളികള്‍ക്കില്ലാത്തതുകാരണം വെല്‍‌കം മി. ഉമ്മന്‍ ചാണ്ടി, ദ നെക്സ്റ്റ് ചീഫ് മിനിസ്റ്റര്‍ ഓഫ് കേരള. യു.ഡി.എഫ്‌ന്റെ കീഴില്‍ തഴച്ച് വളരേണ്ട കൈയ്യേറ്റ-അഴിമതി-പിടിച്ചുപറി മാഫിയയ്ക്കൊക്കെ പ്ലാനും പദ്ധതിയും ഇപ്പോഴേ തയ്യാറാക്കാം. നല്ലൊരു അവസരമാണ് അവര്‍ക്ക്. മൂന്നു നാലുകൊല്ലം കൊണ്ട് ആലോചിച്ച് എല്ലാം മുന്‍‌കൂറായി തയ്യാറാക്കിയാല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കയറുന്ന അന്ന് തോട്ട് പരിപാടികള്‍ നടപ്പാക്കാം. അഞ്ചുകൊല്ലം കൊണ്ട് എല്ലാം ക്ലീനാക്കാം.

ഗ്രീഷ്മയുടെ ലോകം said...

കിരണിന്റെ പോസ്റ്റു വായിച്ചപ്പോളാണു കേരളം ഭരിക്കുന്നതു ഇത്രയും വൃത്തികെട്ട ഒരു മുഖ്യനാണ്‍ എന്നു മനസ്സിലായത്!. ഇനി ഇപ്പോ എന്താ ചെയ്യുക??

Ziya said...

“ഇപ്പോള്‍ വി.എസിന് പതിയേ ആള്‍ദൈവ പരിവേഷം മാഞ്ഞ് തുടങ്ങി ഇനിയും അദ്ദേഹത്തിന് സമയമുണ്ട്. ഇനി മനുഷ്യനായി നല്ല ഭരണാധികാരിയായി എല്ലാവരേയും മുഖവിലക്കെടുത്ത് ഷോമാന്‍ പരിപാടി നിര്‍ത്തി കുറേക്കൂടി മെച്ചപ്പെട്ട ഭരണം നടത്തിയാല്‍ അദ്ദേഹത്തെ ചരിത്രം നല്ലവനായി ഓര്‍ക്കും. അതിന് അദ്ദേഹത്തിന്റെ ആള്‍ദൈവ പരിവേഷം ബലികൊടുക്കേണ്ടി വരും”

ടാറ്റയെ തൊട്ടാല്‍ സിപിഐക്ക് പൊള്ളുമോ എന്നു ചോദിച്ച പോലെ സിപിഐയെ തൊട്ടാല്‍ എപ്പോഴും കിരണ്‍ തോമസിനു പൊള്ളും...

ഒന്നു മുതല്‍ ഒമ്പത് പോയിന്റുകളിലൂടെ വി എസ്സിനോളം കള്ളന്‍ ഭൂമിമലയാളത്തിലില്ല എന്നു വിദഗ്‌ധമായി സമര്‍ത്ഥിച്ചിരിക്കുന്നു!

ഒരു നിമിഷം സര്‍,
ഇവിടുത്തെ ജനങ്ങള്‍ക്ക് സാമാന്യ ബുദ്ധി എന്നത് അല്‍പ്പമെങ്കിലും അവശേഷിക്കുന്നു എന്ന വസ്തുത താങ്കള്‍ മനസ്സിലാക്കണം...

എത്ര ശ്രമിച്ചാലും അക്കമിട്ടെഴുതാന്‍ സാധിക്കാത്ത അപരാധങ്ങളും കള്ളത്തരങ്ങളുമാണ് സിപിഐയും കേരളാകോണ്‍ഗ്രസ്സും ഈ ഭരണത്തില്‍ കാണിച്ചിട്ടുള്ളതെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം...അതിന്റെ ഫലം അവര്‍ക്ക് കിട്ടുകയും ചെയ്യും...മൂന്നരത്തരം.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെട്ടത്ത് മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന, ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത, അധഃപതിച്ച ചില പാര്‍ട്ടികളിലെ മന്ത്രിമാര്‍ കാരണമാണെന്നത് മറക്കണ്ട.

ചെറുശ്ശോല said...

സ്വന്തം പാര്‍ട്ടിയുടെ പിന്തു‍ണ കുരഞ ഒരു മുഖ്യ മന്ത്രിക്കു ഇത്രഒക്കെ അല്ലെ ചെയ്യാന്‍ പറ്റു, പിന്നെ രാജി വെചു പാര്‍ട്ടിന്നു പുറത് വന്നാല്‍ ഒരാ‍ളഉംകൂടെ കാ‍ണീല്ല. വക്കാരി മഷ്ട്ടാ പറഞതുപൊലെ മറ്റു‍ള്ളവരുടെ തനി നിറം സമൂഹതിനു മുന്ബില്‍ തുറന്നു കാ‍ണീക്കാന്‍ വി എസ്സിനു സാധിചു,

കിരണ്‍ തോമസ് തോമ്പില്‍ said...

സിയാക്ക് എന്തു ചിന്തിക്കാനും എഴുതാനും അവകാശമുള്ളതു പോലെ എനിക്കും അതിന് അവകാശം ഉണ്ട് എന്ന് കരുതുന്നു. പക്ഷെ ഞാന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം എന്നെ സി.പി.ഐ ക്കാരനാക്കാന്‍ ശ്രമിക്കുന്നതെന്തിന്. അങ്ങനെ പറയാതെ മറ്റ് കാര്യങ്ങള്‍ പറഞ്ഞാലും അത് നിലനില്‍ക്കില്ലേ.

എന്റെ ഒരു പോസ്റ്റിലെഓ കമന്റിലോ ഞാന്‍ ആരേയും ഇതുവരെ നിങ്ങള്‍ വി.എസ്. പക്ഷക്കാര്‍ എന്നോ എന്താടാ നിനക്ക് വി.എസിനെ തൊടുമ്പോള്‍ പൊള്ളുന്നത് എന്നും ചോദിച്ചിട്ടില്ല. ഒരു ചര്‍ച്ചയുടേ പുരോഗതി എന്നു പറയുന്നത് മറുഭാഗം കേള്‍ക്കാനുള്ള സഹിഷ്ണുതയാണ്. അല്ലാതെ ഞാന്‍ പിടിച്ച മുയലൈന് 3 കൊമ്പ് എന്ന് സ്ഥാപിക്കലല്ല. സിയ ഞാന്‍ കഴിഞ തവണ എഴുതിയ മെര്‍ക്കിസ്റ്റണ്‍ വിവാദത്തെക്കുറിച്ചുള്ള കമന്റ് വായിക്കുക. അതില്‍ എന്നേ സി.പി.എഇ വിരുദ്ധനായി കാണുന്ന ഒരആള്‍ എഴുതിയ കമന്റുകളും വായിക്കുക. ദയവ്‌ ചെയ്ത് സ്വയം മറ്റുള്ളവരെ വിധിക്കാതിരിക്കുക താങ്കളെ ഞാന്‍ ഒരു തരത്തിലും പ്രകോപിപ്പിച്ചിട്ടില്ല. താങ്കള്‍ പ്രതീക്ഷിക്കത്ത നിലവാരത്തിലുള്ള കമന്റാണ് എങ്കില്‍ അത് ഡിലീറ്റ് ചെയ്യാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. അത് ചെയ്യുക. ഇല്ലെങ്കില്‍ പോസ്റ്റിന്റെ അടിയില്‍ ഈ പോസ്റ്റില്‍ കിരണ്‍ തോമസ് കമന്റ് ചെയ്യരുത് എന്ന് എഴുതിക. ഞാന്‍ പൊയ്ക്കോള്ളാമേ .

മിടുക്കന്‍ said...

മുഖ്യ മന്ത്രിക്ക് ഇപ്പൊ രാജിവെക്കാന്‍ സൌകര്യം ഇല്ലെങ്കിലൊ..?

പ്രിയ സിയ, താങ്കള്‍ കിരണിനെ സി.പി.ഐക്കാരന്‍ എന്ന് മുദ്രകുത്തിയ പോലെ , താങ്കള്‍ പിണറായി പക്ഷക്കാരന്‍ ആണെന്ന് തോന്നുന്നു..

വിയെസ്സിന്റെ മനോ വീര്യം ഇതേപൊലത്തെ പോസ്റ്റെറക്കി തകര്‍ത്ത് അദ്ദേഹത്തെ കോണ്ട് രാജിവെപ്പിച്ചു കളയാം എന്നെങ്ങാനും കരുതുന്നുണ്ടെങ്കില്‍ നിങ്ങടെ മാധ്യമ സിന്‍ണ്ടികേറ്റിന്റെ അജന്‍ഡ തെറ്റി എന്ന് കരുതിക്കൊ...

ഈങ്ക്വിലാബ് സിന്ദാബാദ്

Ziya said...

പ്രിയ കിരണ്‍,
താങ്കള്‍‍ സി പി ഐ യെ ശക്തമായി പിന്താങ്ങി മുമ്പും പല കമന്റുകളും എഴുതിയിട്ടുള്ളതില്‍ നിന്നും എനിക്ക് അങ്ങനെ ഒരു ധാരണ രൂപപ്പെട്ടത് തെറ്റാണെങ്കില്‍ എന്നോട് പൊറുക്കുക.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുന്നവന്‍ എന്ന നിലയില്‍ ഇനി കിരണെങ്ങാനും എന്നെ പ്രകോപിച്ചാലും ശരി താങ്കളുടെ കമന്റ് ഇവിടെത്തന്നെ കാണും...
കാണണം :)

താങ്കള്‍ വി എസിനെതിരായി ഉന്നയിച്ച ആക്ഷേപങ്ങളെ പ്രതിരോധിക്കാനോ വി എസിനെ ന്യായീകരിക്കാനോ ഉള്ള യാതൊരു ബാധ്യതയും എനിക്കില്ല. എന്നാല്‍ അദ്ദേഹത്തെ നേരാംവണ്ണം ഭരിക്കാന്‍ അനുവദിക്കാത്തവരുടെ ചെയ്‌തികള്‍ നാം കാണാതെ പോകുകയുമരുത്.

മിടുക്കന്റെ സാര്‍ക്കാസത്തിനു ഒരു സ്മൈലി :)

അനീസ said...

കാത്തിരിക്കാം