സത്യമംഗലത്ത് വീരപ്പന്
സൂര്യനെല്ലിയില്‍ ധര്മ്മരാജന്
വായില്ലാക്കുന്നിലപ്പന്‍ പ്രഭാഷണം തുടങ്ങി
പാണന്മാര് മൌനജാഥ നടത്തി
ഗീബത്സിനു രാജാ ഹരിശ്ചന്ദ്രന് സ്മാരക എവര്‍ റോളിംഗ് ട്രോഫി
വാസവദത്തക്ക് മദര്‍തെരേസാ പുരസ്കാരം
ദ്രൌപതിക്ക് ചൊവ്വാദോഷം
ഭീമസേനന് ധാതുക്ഷയം
പഞ്ചായത്ത് കെണറ്റില് മാക്രികളുടെ സ്വതന്ത്ര സിമ്പോസിയം
അധ്യക്ഷന്‍ നീര്‍ക്കോലി നാരായണന്
അക്കാഡമി ഫെല്ലോഷിപ്പിനായി ബുദ്ധിജീവികളുടെ
സെക്രട്ടറിയേറ്റ് മാര്‍ച്ച്
ഓര്ഹാന് പാമുക്ക് മനോരമ ചീഫ് എഡിറ്റര്‍
ഗൂഗിള്‍ ബ്ലോഗറ് പൂട്ടി
ഞാന്‍ സ്വതന്ത്രനായി
കുതിരവട്ടത്തൂന്ന് എന്നെ തൊറന്നു വിട്ടു.
Sunday, September 9, 2007
ഫ്രീ അസോസിയേഷന്
Posted by Ziya at 1:42 AM
Labels: ആധുനികോത്തരം, ആനുകാലികം, കവിത
Subscribe to:
Post Comments (Atom)
29 comments:
അസുഖം മാറി എന്ന് ഉറപ്പ് വരുത്താതെയാണല്ലേ തുറന്ന് വിട്ടത്.
:)
:)
:)
ഹഹഹ
സിയാ
ഇതു ഉത്തരോത്തരന്‍
കിടുകിടിലന്
ദ്രൌപതി ഇതിനുമുന്നില്‍ ആര്?
-സുല്‍
ന്റെ സിയേ അന്റെ കവിത (ഉവ്വ) വായിച്ച് ട്ടാ ജോറായിണ്ട്.
“കുതിരവട്ടത്തൂന്ന് എന്നെ തൊറന്നു വിട്ടു.“ ന്ന ഒറ്റപ്പറച്ചിലില് തന്നെ ബായനക്കാര്‍ക്ക് ആസയം(യം ആണ് യം)പൂടികിട്ടണോണ്ട് കൊയപ്പം ല്യാ ട്ടോ.
ഇനിയും കപിത എയ്തി നെറയ്ക്ക് ഈയ്യ്
ന്നാ വരട്ടോ അല്ല പോട്ടോ :)
ആരാ ഇവിടെ എന്നെ വ്യക്തിഹത്യ ചെയ്തേ :-)
:)
:):)
:):):)
എന്റെ സിയാ...
എല്ലാം ശരിയാകും. അങ്ങു് അനന്തതയിലേയ്ക്കു നോക്കു...ഒരു നക്ഷത്രം മിന്നി മിന്നി മിനുങ്ങി പ്രകാശിക്കുന്നതു കാണുന്നില്ലേ....കാത്തിരിക്കൂ.:)
“ കുതിരവട്ടത്തൂന്ന് എന്നെ തൊറന്നു വിട്ടു. “
ഇതിനി പ്രത്യേകിച്ച് പറയണോ സിയ.
:)
ഉപാസന
ഓ. ടോ: “ 1 1 1 “
മുകളില്‍ എത്ര ഒന്നുകള്‍ ഉണ്ട് സിയ.
ഓ. ടോ: “ 1 1 1 “
മുകളില്‍ എത്ര ഒന്നുകള്‍ ഉണ്ട് സിയ.
ന്റെ ഉപാസനേ,
അതറിയാരുന്നേല് ഞാനിപ്പം ഐ എസ് ആറോയില്‍ അമ്പതേക്കറ് ഫൂമി മേടിച്ചേനെ :)
ഈ കവിത വായിച്ചു കഴിഞ്ഞ് നോക്കീപ്പം ആ സൈഡിലുള്ള പടത്തില്‍ കാണുന്ന ചിരിയ്ക്ക് (തലയ്ക്കും) എന്തോ ഒരു കുഴപ്പം പോലെ.ഇതൊരു രോഗമാണോ ഡോക്ടറ്റ്ര്ര്??
കവിതയെ പറ്റി തല്ലിക്കൊന്നാലും ഞാന്‍ അഭിപ്രായം പറയൂല്ല. എന്നിട്ടു വേണം വെറുമൊരു അരവട്ടായ എന്നെ മുഴുവട്ടെന്നു തെറ്റിദ്ധരിക്കാന്‍...
എപ്പോഴും എന്നോടൊപ്പം തന്നെ ഷോക്കടിക്കണമെന്നു വാശി പിടിച്ചിരുന്ന ആ കൂട്ടുകാരനെ പെട്ടെന്നു കാണാതായപ്പോള്‍ സമനില തെറ്റിയവനാണെങ്കിലും ഞാന്‍ കുറെ കരഞ്ഞു! ഒരു മാസത്തിനു ശേഷം തുറന്നുവിട്ടു എന്ന കളവുമായി അവനെത്തി!
എന്താ സിയാ ചാടിപ്പോയതാണെന്നു പറയാന്‍ നിനക്കിത്ര മടി!
ഭ്രാന്തു ഒരിക്കലും ഒരസുഖമല്ല കുട്ടീ
അതു ഉദാത്തമായ ഒരു വികാരമാണു
തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍
ഊളന്‍പാറയില്‍ ഒപ്പമുണ്ടായിരുന്ന ഒരു വട്ടന്‍!
ബൂ ഹാ ഹ ഹാ
വളരെ സങ്കടത്തോടെയാണ് ഞാനീ കത്ത് എഴുതുനത്
ഒരു പാത്രത്തില്‍ ചോറുണ്ട്...ഒരു പായയില്‍ കിടന്നുറങ്ങിയ
എന്റെ 2 കൂട്ടുക്കാരെ തേടി അലയുകയാണിനും
ഇവിടെ രണ്ടാളും കൂടി ബ്ലോഗ്ഗി കളികുന്നുണുടെന്ന് ഒരാല് പറഞു
പ്രിയ സ്നേഹിതാ സിയാ..കോയിസ്....എത്രയും പെട്ടെന്ന് തിരിച്ച് വരൂ
അടുത്ത വട്ട മേശ സമ്മേളനം ഈ വരുന്ന ബുധനാഴ്ച്ചയാണ്..
നിങ്ങല്‍ വന്നിലെങ്കില്‍ ഇനി ഒരു മന്ത്രിസഭാ കേരളത്തില്‍ ഉണ്ടാവില്ല
തിരിച്ച് വരു കേരളത്തെ രക്ഷികൂ....
വട്ടോ ടി സുക്രുതോ ഊളന്സ്റ്റോണാ ...
മമ സുഖിതോ ഭ്രാന്താലയാ കുതിരവട്ടോ...
നന്മകള് നേരുന്നു
മന്‍സൂര്‍,നിലംബൂര്
:)
:)
:)
കുതിരവട്ടത്തൂന്ന് വരെ തുറന്ന് വിട്ടൂന്നെച്ചാ... ഇനി ചികിത്സ ഇല്യാന്നല്യോ... കഷ്ടം...!
സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ നമ്മള് :)
കവിത കൊള്ളാമെഡേയ്...
“ദ്രൌപതിക്ക് ചൊവ്വാദോഷം...“
ആരാപ്പാ ഈ ചൊവ്വാ സിയാ?
ചിരിക്കാതിരിക്കുന്നതെങ്ങിനെ?
എന്തിനാ സിയാ ഫ്രീ അസ്സോസ്സിയേഷന്‍ എന്ന പേരു കോടുത്തതു!? ഒരു ഭ്രാന്തന്റെ കേസ് ഡയറി എന്നൊ മറ്റൊ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ!
പണ്ടെ താങ്കള്‍ അപ്നോര്‍മല്‍ ആണെന്നറിയാം ഇപ്പോള്‍ കൂട്ടുകാരെയും അറിഞ്ഞു!
എനിക്കു ഒന്നും മനസ്സിലായില്ല കേട്ടാ എങ്കിലും കലക്കി!
കവിതയെ പറ്റി തല്ലിക്കൊന്നാലും ഞാന്‍ അഭിപ്രായം പറയൂല്ല. എന്നിട്ടു വേണം വെറുമൊരു അരവട്ടായ എന്നെ മുഴുവട്ടെന്നു തെറ്റിദ്ധരിക്കാന്‍...
കൊച്ചുത്രേസ്യാ.. കവിതയെക്കുറിച്ചു ഞാനും ഒന്നും പറയില്ല അവളുടെ ആങ്ങളയുടെ കൈച്ചൂടു ഒരിക്കലറിഞ്ഞതാ...!
ആര്‍ക്കും ഒരു തെറ്റിദ്ധാരണയുമില്ല! :) :) :)
തലയ്ക്കുവട്ടം വച്ച് ഓംബുഡ്സ്മാനാന്നു പറഞ്ഞപ്പഴേ മനസിലായിരുന്നു.
പക്ഷേ ഈ കവിത കൊള്ളാം. ഈ ഭ്രാന്തമായ വീക്ഷണങ്ങള്‍
:)
മുഴുപ്രാന്തരുടെ ഈ (ബൂ)ലോഗത്ത് വെറും അരവട്ടുള്ളത് എന്റെ ഫാഗ്യം!!!
:)
ആ തലയ്ക്ക് ചുറ്റും ഒരു വട്ടം വരച്ചപ്പോള്‍ ഒട്ടും കരുതിയില്ല അത് വരാനിരിക്കുന്ന വിപത്തിന്റെ മുന്നോടിയാണെന്ന് :)
സിയാ:)
പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനി കവിതയെക്കുറിച്ച് പറയാം
നന്നായിട്ടുണ്ട്,പരസ്പര വൈരുദ്ധ്യങ്ങളുടെ കോര്‍ത്തിണക്കല്‍.
കവിതയെ പറ്റി ഒന്നും പറയുന്നില്ല, (കവിത എന്നു പറഞ്ഞാല്‍ തന്നെ നരകത്തില്‍ പോവേണ്ടി വരും )
ആ പ്രൊഫൈലിലെ ഫോട്ടോ കലക്കി, ശരിക്കും തലയായ്രുന്നു വെള്ളത്തില്‍ മുക്കി പിടിക്കേണ്ടത്, യേത് വൈദ്യന്റെ അടുത്താരുന്നു ചികിത്സ??
നല്ലോരു പയ്യനായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം... :)
ഹഹഹ... കവിത കൊള്ളാം, ഈ കമന്റ് എഴുത്തിക്കഴിഞ്ഞാണ് അവസാനത്തെ വരി വായിച്ചത്.
അപ്പോള്‍ പുതിയ കമന്റ്
കവിത മോശമാണെങ്കിലും തരക്കേടില്ല ;)
(ഓ.ടോ. : ഇനിയെന്നാ മടങ്ങിപ്പോക്ക്) ;)
സ്വതന്ത്രബ്ലോഗിംഗ് നടത്താനാണോ പരിപാടി?
വട്ടന്മാരുടെ ഒരു അസോസിയേഷന് ഉണ്ടാക്കൂ മാഷേ..
:D :D :) :'( :( :| :)
ഹ.ഹ.ഹ...നല്ല ഊക്കന്‍ കൊട്ട്....
കൊട്ടിയാല്‍ ഇങ്ങനെ കൊട്ടണം....
ഞാന്‍ സ്വതന്ത്രനായി....ഹ.ഹ.ഹ..
എനിക്ക് വയ്യ.....
അവസാനവരിയില്‍ അവസാന സന്ദേഹവും തീര്‍ന്നു.. :)
എന്റെ ഒടെതംബുരാനെ....
Post a Comment