Wednesday, March 7, 2007

ഹര്‍ത്താല്‍

കേരളത്തിലിന്നും ഹര്‍ത്താല്‍. (എന്നാ അല്ലാത്തേന്ന് സാന്‍ഡോസ്!)
രാഷ്‌ട്രപുരോഗതിയെ പിന്നോട്ടടിക്കുന്ന പ്രതിലോമകരമായ ഈ കാടന്‍ സമരരീതിക്കെതിരേ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പ്രതികരിക്കൂ ബൂലോഗമേ...

11 comments:

Ziya said...

കേരളത്തിലിന്നും ഹര്‍ത്താല്‍. (എന്നാ അല്ലാത്തേന്ന് സാന്‍ഡോസ്!)
രാഷ്‌ട്രപുരോഗതിയെ പിന്നോട്ടടിക്കുന്ന പ്രതിലോമകരമായ ഈ കാടന്‍ സമരരീതിക്കെതിരേ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പ്രതികരിക്കൂ ബൂലോഗമേ...

വിചാരം said...

കോഴി കൂവിയാല്‍ നേരം വെളുക്കുമോ ? എന്നാലുമൊന്ന് കൂവി നോക്കാം അല്ലേ കൂവുന്നതിന് മുന്‍പ് ഞാനൊന്ന് ചോദിച്ചോട്ടെ
എന്തിനായിരുന്നു മാര്‍ക്സിന്‍റെ കുട്ട്യോളും കെട്ട്യോളും പാവം ചില ഉദ്യോഗസ്ഥരെ കരി ഒയില്‍ ഒഴിച്ചത് ?
ഈ ഏ.ഡി.ബിയേക്കാള്‍ പണക്കാരല്ലേ നമ്മുടെ നാട്ടിലെ ചില അമ്പലങ്ങള്‍ പള്ളികള്‍ തുടങ്ങിയവ അവരില്‍ നിന്ന് വാങ്ങികൂടായിരുന്നുവോ കടം .. ദൈവത്തിന്‍റെ മക്കള്‍ക്ക് ദൈവത്തിന്‍റെ ഭണ്ഡാരത്തില്‍ നിന്ന് കടം വാങ്ങുന്നതില്‍ ദൈവത്തിന് സന്തോഷമല്ലെ ഉണ്ടാവൂ
ഇന്നത്തെ ഹര്‍ത്താല്‍ ഏ.ഡി.ബിക്കായിരുന്നത് കൊണ്ടാണ് ഞാനിതല്ലാം ചോദ്ദിച്ചത്
ഞാന്‍ ഏ.ഡി.ബിക്കെതിരാണ് ഹാര്‍ത്താലിനും . ഹാര്‍ത്താലല്ലാത്ത എന്തലാം സമര മാര്‍ഗ്ഗമുണ്ട് ..
വിശ്വന്‍ ഇപ്പോള്‍ ചിലക്കുന്നു ഈ ഹാര്‍ത്താല്‍ ജനദ്രോഹമെന്ന് അയാള്‍ക്കും അയാളുടെ പാര്‍ട്ടികെന്തധികാരം അതു പറയാന്‍

ഹാര്‍ത്താല്‍ നമ്മുക്ക് വേണ്ട ഞാന്‍ പ്രതിഷേധിക്കുന്നു

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഇന്നത്തേത് ഈ ആഴ്ചയിലെ എത്രാമത്തെ ഹര്‍ത്താലാണ്?? തിങ്കളാഴ്ച കണ്ണൂരില്‍ ഹര്‍ത്താലായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് ഹര്‍ത്താല്‍.. ഇന്ന് കേരള ഹര്‍ത്താലും.. എന്തു പറയാന്‍???

Ziya said...

ഇന്ന് ലോകവനിതാദിനം പ്രമാണിച്ചാണ് കേരളത്തില്‍ ഹര്‍ത്താലെന്ന് ശ്രുതി

നന്ദു said...

അല്ല സിയാ, ഈ ബ് ളോഗിണികളുടെ തല്ല് കൊണ്ടിട്ടെ ഉറങ്ങൂ എന്ന നിര്‍ബന്ധം വല്ലതുമുണ്ടോ?

അപ്പു ആദ്യാക്ഷരി said...

ദൈവത്തിന്റെ സ്വന്തം നാടും...അവിടുത്തെ കുറേ നാട്ടാരും.. ആരാ‍ണാവോ ഇങ്ങനൊരു ചേരാത്ത പേര് നമ്മുടെ നാടിന് ചാര്‍ത്തിക്കൊടുത്തതാവോ? ഹര്‍ത്താല്‍ ആരു നടത്തിയാലും അവര്‍ സാമൂഹ്യദ്രോഹികളാണ്.

സുല്‍ |Sul said...

അപ്പുവിന് അവിടെയിരുന്നങ്ങനെ പറയാം. സഹിക്കാനിവിടെ ഞങ്ങളും.

Kaithamullu said...

ഹര്‍ത്താലിന്നും ബന്ദിനും എതിരേ നിരാഹാരം കിടന്ന നമ്മ്‌ടെ യം യം ഹസ്സനും ദാണ്ടെ വഴിമുടക്കി സമരം നടത്തുന്നൂ!
-കര്‍ത്താവേ, ഇവരുടെ എടേന്ന് എന്നെ നേരത്തേ തന്നെ അങ്ങ്‌ട് പൊക്കണേ!

sandoz said...

ദേ....സിയേ....ഞാന്‍ ഹര്‍ത്താലിനെതിരേ ഒരു വാക്ക്‌ പോലും പറഞ്ഞിട്ടില്ലാ......
എല്ല ദിവസവും ഹര്‍ത്താല്‍ വേണമെന്നാ എന്റെ അഭിപ്രായം.
ഹര്‍ത്താല്‍ ഒരു തൊഴിലായി സര്‍ക്കാര്‍ അംഗീകരിക്കണം.
ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു വേണ്ടി ക്ഷേമ നിധി രൂപീകരിക്കണം.
സൗജന്യ നിയമസഹായം കൊടുക്കണം.
ഹര്‍ത്താല്‍ ദിവസങ്ങള്‍ ഗസറ്റ്‌ വഴി നേരത്തേ അറിയിക്കണം.

ഇതൊക്കെ ആണെകിലും......ഹര്‍ത്താലിന്റെ അന്ന് 'ബിവറേജസ്‌' തുറന്നില്ലെങ്കില്‍ ഞങ്ങള്‍ ഹര്‍ത്താല്‍ നടത്തും.

Ziya said...

കലക്കിപൊരിച്ചീണ്ട്രാ സാന്‍ഡോ...അഡിബൊളി

chithrakaran ചിത്രകാരന്‍ said...

ചിത്രകാരന്‌ ഫോണ്‍ഭീഷണി !!
http://chithrakaran.blogspot.com/2007/03/blog-post_19.html