Friday, March 23, 2007

സമയമാം രഥത്തിലാ ക്രിക്കറ്റ് യാത്ര ചെയ്യുന്നൂ...

ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും നാണംകെട്ട തോല്‍‌വിയോടെ ഇന്ത്യ പുറത്തായതില്‍ എനിക്കുള്ള അടക്കാനാവാത്ത ആഹ്ലാദം ബൂലോഗരുമായി പങ്കുവെക്കട്ടെ.
നൂറു കോടി ജനതയെ ആലസ്യത്തിന്റെ ആഴക്കയങ്ങളിലേക്ക് ആപതിപ്പിക്കുന്ന ക്രിക്കറ്റെന്ന കിറുക്കന്‍ കളി നശിക്കേണ്ടത് ആധുനിക ഇന്ത്യയുടെ ഏറ്റവും ബലിയ ആവശ്യമാണ്. വാതുവെപ്പുകാരും മാഫിയയും കളം വാഴുന്ന ക്രിക്കറ്റിന്‍ യാത്രാമംഗളം ചൊല്ലാം നമുക്ക്.

16 comments:

::സിയ↔Ziya said...

ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും നാണംകെട്ട തോല്‍‌വിയോടെ ഇന്ത്യ പുറത്തായതില്‍ എനിക്കുള്ള അടക്കാനാവാത്ത ആഹ്ലാദം ബൂലോഗരുമായി പങ്കുവെക്കട്ടെ.
നൂറു കോടി ജനതയെ ആലസ്യത്തിന്റെ ആഴക്കയങ്ങളിലേക്ക് ആപതിപ്പിക്കുന്ന ക്രിക്കറ്റെന്ന കിറുക്കന്‍ കളി നശിക്കേണ്ടത് ആധുനിക ഇന്ത്യയുടെ ഏറ്റവും ബലിയ ആവശ്യമാണ്. വാതുവെപ്പുകാരും മാഫിയയും കളം വാഴുന്ന ക്രിക്കറ്റിന്‍ യാത്രാമംഗളം ചൊല്ലാം നമുക്ക്.

ദില്‍ബാസുരന്‍ said...

മരിച്ചിട്ടില്ല മരിച്ചിട്ടില്ല
ഇന്ത്യന്‍ ക്രിക്കറ്റ് മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ...

ഇന്ത്യ ബെറ്റര്‍ ടീമായ ശ്രീലങ്കയോട് തോറ്റു. അതെ,നിരാശാജനകമായ കാര്യം തന്നെ. പക്ഷെ ഇത് ലോകാവസാനമോ ഒരു ദേശീയ ദുരന്തമോ ഒന്നുമല്ല. (ചാനലുകളുടെ കാര്യമല്ല പറഞ്ഞത്). കാര്യകാരണങ്ങള്‍ വിശകലനം ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ക്രിക്കറ്റ് മുന്നോട്ട് പോകും.

ഞാന്‍ ഇനി സൌത്താഫ്രിക്കയുടെ പിന്നാലെ കൂടട്ടെ. അവര്‍ ഒരു ലോകകപ്പ് അര്‍ഹിക്കുന്നു. :-)

ഇടിവാള്‍ said...

ഹാവൂ.. അപ്പോ അതൊരു വഴിക്കായി ;)..
ഇനി ടെന്‍ഷന്റെ ആവശ്യമില്ലല്ലോ...

ശ്രീലങ്ക നന്നായി കളിച്ചു അവര്‍ ജയിച്ചു! ഇന്ത്യ ഇന്നലെ ജയിക്കരുതായിരുന്നു. കാരണം അവര്‍ അത് അര്‍ഹിച്ചില്ല..

ഇനി എങ്ങാനും സൂപ്പര്‍-8 ഇല്‍ എത്തിയിട്ടെന്തു കാര്യം ? അവിടെ കളിക്കേണ്ടത് കൂടുതല്‍ കരുത്തന്മാരുമായിട്ടാണു..

അപ്പോപ്പിന്നെ, നേരത്തെ തന്നെ പുറത്തായി , പെട്ടെന്നു തന്നെ തിരിച്ച് നാട്ടിലെത്തുന്നതല്ലേ എല്ലാം കൊണ്ടും നല്ലത്..

ഈ പന്നന്‍‌മ്മാര്‍ക്കൊക്കെ വെസ്റ്റിന്‍ഡീസില്‍ താമസത്തിനും ഭക്ഷണത്തിനുമായി ഇനിയും കാശു കളയേണ്ടല്ലോ(പ്രതീക്ഷിച്ചതിലും നേരത്തെ മടങ്ങുന്നതിനാല്‍) .. അതില്‍ ഇന്ത്യന്‍ ബോര്‍ഡിനു ചില്ലറ ലാഭം ഉണ്ട്..

പിന്നെ, ഈ പുന്നാര മക്കള്‍ക്ക് നാട്ടിലെത്തി എത്ര കമേഴ്സ്യലുകള്‍ ഷൂട്ടു ചെയ്യണം ? മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള ഇവര്‍ ചുമ്മാ ഒരു കപ്പിനു വേണ്ടി ഏപ്രില്‍ 28 വരെ അവിറ്റെ ചുറ്റിക്കറങ്ങേന്റ കാര്യമുണ്ടോ ?

ഒരു കപ്പു വേണമെങ്കീ തൃശ്ശൂരു റൌണ്ടിനടുത്ത “ഒക്‍റ്റോപാത്സില്‍” കിട്ടില്ലേ.. ഹല്ല പിന്നേ ! ^&%#$%&^%$

അങ്ങനെ പാവനായി ശവമായി..
എന്തൊക്കെയായിരുന്നു.. മലപ്പുറം കത്തി... അവന്റെ ------

ചാപ്പലിനു തിരിച്ചു വരുമ്പോ ചപ്പലിനടിക്കണം !
അല്ല,പാവം അയാളെ പ്പറഞ്ഞിട്ടെന്തു കാര്യം ?ല്ലേ ..

വിചാരം said...

ഇന്ത്യ തോറ്റത് വളരെ നന്നായി അല്ലെങ്കില്‍ അടുത്ത ലോകകപ്പിലും ഈ വയസ്സന്‍ പടയെ തന്നെ നമ്മുക്ക് കാണേണ്ടി വന്നേനെ
എന്‍റെ ദില്‍ബാ വീണയിടത്ത് ഉരുളുകയാണല്ലേ
ഇന്ത്യയുടെ ആവറേജ് റണ്‍ റൈ 180 നും 190 നും ഇടയിലാണ് എന്നത് ഒരിക്കല്‍ കൂടി തെളീയിച്ചു 413 റണ്‍ ബര്‍മുഡക്കെതിരെ എടുത്തതില്‍ നെഗളിക്കേണ്ടാന്ന് എല്ലാരും പറഞ്ഞു ബര്‍മുഡയെ പല്ലനുമ്മറും ദിലബന്‍റെ നാട്ടിലെ ക്രിക്കറ്ററിയാത്ത നാട്ടുക്കാര്‍ പോലും മിനിമം 400 റന്‍സെടുക്കും എന്നിട്ടാ .... ???
......................
സിയാ ..
സ്പോര്‍ട്സ് എല്ലാവിധ ആലസ്യത്തില്‍ നിന്നുണര്‍വ് നേടുന്നവയാണ് എന്നാല്‍ ഇന്നത്തെ ക്രിക്കറ്റിന്‍റെ ഗതിക്കേടിനെ നമ്മുക്ക് പരിതപിക്കാം എന്നാലവയെ തള്ളി കളയാനാവില്ല ക്രിക്കറ്റ് ഭാരതത്തിന്‍റെ ഒരഭിമാന സ്പോര്‍ട്സിനമാണ് അതു വളരേണ്ടത് നമ്മുടെയെല്ലാം വളരെ ആവശ്യവും

riz said...

“തോല്‍ക്കും ഞങ്ങള്‍ തോല്‍ക്കും ഞങ്ങള്‍
തോല്‍വി നിങ്ങടെ കുത്തകയാണോ
ഞങ്ങള്‍ക്കെന്താ തോറ്റൂടേ...”

(കട: പൊന്നാനി എം.ഇ.എസ്. കോളേജിലെ വി.പി.സി. എന്ന കടലാസു സംഘടനക്ക്)

ദില്‍ബാസുരന്‍ said...

പ്രിയ വിചാരം,

ഞാന്‍ ക്രിക്കറ്റ് കളിയെയാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യ എന്റെ രാജ്യമാണ് അതിന്റെ ഇമോഷണല്‍ സപ്പോര്‍ട്ടുമുണ്ട്. പക്ഷെ ഒരു കളി തോറ്റത് കൊണ്ടോ ഒരു ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ചത് കൊണ്ടോ ആകാശമൊന്നും ഇടിഞ്ഞ് വീഴില്ല. ക്രിക്കറ്റ് എന്നാല്‍ ഇന്ത്യന്‍ ടീം മാത്രവും ക്രിക്കറ്റിന്റെ രസം എന്നാല്‍ ഇന്ത്യന്‍ ജയവും മാത്രമാണെന്ന് വിശ്വസിക്കുന്ന് സ്യൂഡോ-ദേശീയത-ക്രിക്കറ്റിന്റെ ആരാധകര്‍ക്ക് അതൊരു വലിയ സംഭവമായേക്കാം. എനിക്ക് അങ്ങനെയല്ല.

നന്നായി കളിക്കുന്ന ആണ്‍കുട്ടികള്‍ ഇപ്പോഴും ബാക്കിയുണ്ട് . ലങ്ക, സൌത്താഫ്രിക്ക, ന്യൂസിലന്റ്, ആസ്ട്രേലിയ... ക്രിക്കറ്റിന്റെ ആഘോഷം തുടങ്ങിയിട്ടേയുള്ളൂ..

Come,play... :-)

കുട്ടിച്ചാത്തന്‍ said...

തോല്‍ക്കുന്നതിനും പണ്ടൊക്കെയാണെങ്കില്‍ അന്തസ്സുള്ള തോല്‍‌വി എന്ന് പറയാറുണ്ടായിരുന്നു.ഇതിപ്പോ...എന്നാ പറയാനാ..

അടിക്കുറിപ്പുകള്‍:

ചപ്പലു ടിക്കറ്റ് നേരിട്ട് സ്വന്തം നാട്ടിലേക്ക് തന്നാ ബുക്ക് ചെയ്തേ...
ശ്രീശാന്തിനു കളിക്കാനവസരം നല്‍കാത്തതു നന്നായീ. അല്ലെല്‍ തന്നെ മലയാളികളു മുഴുവന്‍ കല്ലും പെറുക്കി ഇരിക്കുവാരുന്നു...

ബത്തു.. said...

ഇന്ത്യയുടെ ട്രൌസര്‍ കീറി..
അവര്‍ ഇപ്പോ ഒരു ‘ബര്‍മുട‘ നോക്കിയിരിപ്പാ...

അരീക്കോടന്‍ said...

നാട്ടില്‍ രണ്ട്‌ പരമ്പര ജയിച്ചപ്പോളേക്കും ഇവര്‍ ലോക ചാമ്പ്യന്മാരായി ഉയര്‍ന്നു!!!ഫൂ ...അതാ കെടക്ക്ണൂ...ബങ്ങ്ലാദേശിന്റെ മുന്നില്‍ ...

കേരളഫാർമർ/keralafarmer said...

കോടികള്‍ എറിഞ്ഞു കളിക്കുന്നതിനെയാണല്ലെ ഈ പണ്ടാരം കളിയെന്നുപറയുന്നത്‌

സുരലോഗം || suralogam said...

നല്ലൊരു ഫീല്‍ഡിങ് യൂണിറ്റ് ആണെങ്കിലേ എകദിനത്തില്‍ ഒരു ടീമിന് ശാശ്വതമായ വിജയങ്ങള്‍ ഉണ്ടാവൂ എന്ന് പിന്നെയും പിന്നെയും തെളിഞ്ഞു വരുന്നു. എറ്റവും തറ ഫീല്‍ഡിങ് കാഴ്ചവെയ്ക്കുന്ന ഇന്ത്യയും പാകിസ്താനും കെട്ടുകെട്ടിക്കഴിഞ്ഞു.

പച്ചാളം : pachalam said...

എനിക്കിന്നലത്തെ ശ്രീലങ്കേടെ കളി കണ്ടിട്ട് ലവന്മാര് മരുന്നടിച്ചിട്ടുണ്ടൊന്ന് ഒരു ഡൌട്ട് ഇല്ലാതില്ല. ബൂസ്റ്റ് കുത്തിവച്ചതു പോലാരുന്നു ഫീള്‍ഡിങ്ങും ഓട്ടവുമൊക്കെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇപ്പോഴൊരാഗ്രഹം ആ നാണം കെട്ട റെക്കോഡ് “ലോകകപ്പിലെ ഏറ്റവും വലിയ വിജയം” ബര്‍മുഡയോടുള്ളത്. ആരെങ്കിലും ഈ ലോകകപ്പില്‍ തന്നെ പൊട്ടിക്കണേ എന്ന്...

Anonymous said...

Absolutely right. We have to uproot the so-called cricket from the soil of India.

Don't you feel shame of ourselves, when the government or any governing body is not bothered about Asian games or Olympics. We have to dissolve the property of Indian Cricket board and give it for the promotion of out Athletes.

If I were Prime Minister of India, I would have ordered shoot at sight whoever plays this nasty and inert game in India.

Thanks a lot for posting this.

Jai Hind.

VINU

::സിയ↔Ziya said...

If I were Prime Minister of India, I would have ordered shoot at sight whoever plays this nasty and inert game in India.

അതു കലക്കി വിനുവേ....
അങ്ങനെ തന്ന്നെ ചെയ്യണം. ഇപ്പളത്തെ പിള്ളേര്‍ക്ക് ഈ ക്രിക്കറ്റ് പിരാന്ത് തുലോം കുറഞ്ഞു വരികയാണ്.

Sona said...

:(