സംഭവ കഥയാണ്. പേരുകള്‍ സാങ്കല്‍പ്പികമാണെന്ന് മാത്രം.
പതിനെട്ടരക്കമ്പനിയിലെ ഷിബുവിന് അയലത്തെ അനുവിനോട് കലശലായ് പ്രേമം.
അസൂയ പൂണ്ട ഞങ്ങള്‍ ഷിബുവിനൊട്ടൊന്ന് പണിയാന്‍ തീരുമാനിച്ചു.
ഞങ്ങളഞ്ചാറു പേര്‍ ഒന്നിച്ച് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് ഷിബുവിനെ വിളിച്ചു.
“ഷിബുവാണോടാ? കരീലക്കുളങ്ങര എസ് ഐ ആണ് സംസാരിക്കുന്നത്. നീയാണോടാ പീഡനവീരന്‍? ഇനി ആ പെണ്ണിന്റെയെങ്ങാനും പൊറകേ നടന്നാല്‍ നിന്റെ നെഞ്ചാങ്കൂട് ഞാന്‍ ഇടിച്ചൊടിക്കും...#$%^& മനസ്സിലായോടാ?”
പാവം ഷിബു! പേടിച്ചു ഫോണ്‍ വെച്ചു.
“അവന്‍ വെച്ചു കളഞ്ഞു“. ഞാന്‍ പറഞ്ഞു.
“ആഹാ അങ്ങനെ വിട്ടാല്‍ പറ്റത്തില്ലല്ലോ? ഒന്നൂടെ വിളിക്കെഡാ...രണ്ട് പറഞ്ഞിട്ടേയുള്ളൂ...”
കൂട്ടത്തിലെ സാബുവിന് കലിപ്പ് തീരുന്നില്ല.
“എന്നാ ഒന്നൂടെ വിളിക്കാമല്ലേ” ഞാന്‍ സൂത്രത്തില്‍ സാബുവിന്റെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്‌ത് റിസീവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു.
“ഹലോ" അങ്ങേത്തലക്കല്‍ നിന്നും.
“ഡാ പട്ടീ പറഞ്ഞത് കേട്ടോടാ...ലോക്കപ്പി കേറ്റി വാരിയെല്ല് ഊരിയെടുക്കും ഞാന്‍ പറഞ്ഞേക്കാം”
“ഹലോ, ആരാ സംസാരിക്കുന്നത്? എന്തുവാ പറയുന്നത്...”
“ഞാന്‍ കരീലക്കുളങ്ങര എസ് ഐ ആണെടാ....മരിയാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. ഇല്ലേ നിന്റെ എല്ലൂരും ഞാന്‍ റാസ്‌കല്‍! %^&*#മോനേ ”
ബാപ്പാന് പൊന്നുമോന്റെ സ്വരം കത്തി.
“ഡാ, വേലേം കൂലീമില്ലാതെ കല്ലിന്റെ പൊറത്ത് കുത്തിയിരിക്കുമ്പം എസൈയാ സര്‍ക്കിളാ എന്നൊക്കെ പലതും തോന്നും..എന്റെ മോന്‍ ഇഞ്ഞ് വീട്ടി വാ കേട്ടോ...തരാം”
പൊന്നുമോനു ബാപ്പാന്റെ സൊരവും കത്തി.
കിലുകിലാ വിറക്കുന്ന സാബുവിനെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അട്ടഹസിച്ചു.
ഉച്ച മുതല്‍ കല്ലിന്‍പുറത്ത് ഒരേ ഇരുപ്പ്. വീട്ടില്‍ പോകില്ല സാബു. രാത്രിയായി. ഒരു എട്ടു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അഞ്ചാറു പേര്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടു വിടാന്‍ തീരുമാനിച്ചു. തുള്ളല്‍പ്പനി പിടിച്ചവനെ വൈദ്യന്റെ വീട്ടില്‍ കൊണ്ടു പോകുന്ന മാതിരി സബുവിനേം കൊണ്ട് ഞങ്ങള്‍ അവന്റെ വീട്ടിലേക്ക്.
വീടെത്തി. കോളിംഗ് ബെല്ലടിച്ചു. ബാപ്പ വന്നു. എല്ലാരേം ഒന്നു നോക്കി. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
“എടിയേ, ദാണ്ടെ എസ് ഐയും പാര്‍ട്ടീം വന്നു നില്‍ക്കുന്നു. വല്ലോം ഒണ്ടെങ്കി കൊടുത്തു വിട്....”
Tuesday, October 16, 2007
എസ് ഐയും പാര്‍ട്ടീം
Posted by Ziya at 3:25 AM
Subscribe to:
Post Comments (Atom)
50 comments:
എസ് ഐയും പാര്‍ട്ടീം ...
“അവന്‍ വെച്ചു കളഞ്ഞു“. ഞാന്‍ പറഞ്ഞു.
“ആഹാ അങ്ങനെ വിട്ടാല്‍ പറ്റത്തില്ലല്ലോ? ഒന്നൂടെ വിളിക്കെഡാ...രണ്ട് പറഞ്ഞിട്ടേയുള്ളൂ...”
കൂട്ടത്തിലെ സാബുവിന് കലിപ്പ് തീരുന്നില്ല.
“എന്നാ ഒന്നൂടെ വിളിക്കാമല്ലേ” ഞാന്‍ സൂത്രത്തില്‍ സാബുവിന്റെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്‌ത് റിസീവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു.
ഹ ഹ നല്ല കലക്കന്‍ പണി!!
ഇത്രെം പേഡിച്ച എസ് ഐ നാട്ടില്‍ വേറെ കാണത്തില്ല.
എന്റെ സിയോ - കിയോ കിയോ
നിന്നെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ലല്ലൊ മച്ചാ.
എന്തൊരു ചതിയാ കാണിച്ചേ.
എന്നാലും ചിരിച്ചു പരിപ്പിളകി.
-സുല്‍
പാവം സാബു. ക്രൂരന്‍ സിയ :)
ഈ ഫോണ്‍ ചെയ്ത് ആളെ പറ്റിക്കല്‍ പണ്ട് മുതലേ ഒരു ഹോബിയാണല്ലേ? ശരിയാക്കിത്തരാം. ശരിയാക്കിത്തരാം ട്ടാ. ;-)
:)
സാബു എന്ന സാങ്കല്‍പ്പിക നമത്തിന്റെ യഥാര്‍ത്ഥ പേര് സിയാദ് എന്നണോ ?
ഓടോ: പച്ചാളത്തിന്റെ പടമെന്താ ഇങ്ങനെ? പോലീസ് സ്റ്റേഷനിലെ വാണ്ടഡ് ബോര്‍ഡില്‍ ഇട്ടിരിക്കുന്ന പടത്തിന്റെ നെഗറ്റീവാണ് പാവം ഡെവലപ്പ് ചെയ്ത് പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. :)
പാവം സാബു.
;)
ഹി..ഹി..ഹി.. പണിയണേല്‍...ഇങ്ങനെ പണിയണം...
:)
ചാത്തനേറ്:ആ എസ് ഐ എന്ന പേര് സിയക്കല്ലേ ചേരുന്നത്? SI(ya) ഇനി അത് സ്വന്തം കഥയാണോ?
കീബോഡ് കപ്പി.
പാവം സാബു.. വീട്ടിലെ കക്കയം ക്യാമ്പിലെ പീഡനം ഒറ്റക്കനുഭവിച്ചു കാണും..
ഹ,ഹ കൊള്ളാം സിയാ..
പണിയണേല്‍ ഇങ്ങനെ പണിയണം..കലക്കി..:)
:)
ചാത്തന്റെ കണ്ടുപിടുത്തവും കൊള്ളാം..
രസായീണ്ട് :)
എസ്.ഐയ്ക്ക് സല്യൂട്ട്
“എടിയേ, ദാണ്ടെ എസ് ഐയും പാര്‍ട്ടീം വന്നു നില്‍ക്കുന്നു. വല്ലോം ഒണ്ടെങ്കി കൊടുത്തു വിട്....”
ഹഹാഹഹ
കലക്കിപ്പൊളിച്ചല്ലൊ .... പാരേ..:)
first rate paara :)))
:)
പതിനെട്ടരയ്ക്കു് പണിഞ്ഞ പാര സാബുവിന്‍റെ തലയിലാണല്ലോ പണി പറ്റിച്ചതു്.:)
ഇതാണ് യഥാര്‍ത്ഥ സ്നേഹിതന്‍.
സിയ തന്നെയല്ലേ നായകന്‍...
അല്ലേന്ന്
കൊള്ളാം സ്വംഭവം
:)
ഉപാസന
ഹ.ഹ.ഹ...
നീ ഇതല്ലാ ഇതിനപ്പറോം ചെയ്യും...
എന്നാലും ഇത് ഒടുക്കത്തെ പാരേയ് പോയട ദുഷ്ടാ........
പാരസിയാ..
എന്നാലും സിയേ..ഇത്രയും വേണ്ടിയിരുന്നില്ലാ ട്ടാ..
പക്ഷേ, പാര കിടിലം തന്നെ
നിങ്ങള്‍ എല്ലാം കൂടി ഈ സിയായേ ഇങ്ങനെ കുറ്റപ്പെടുത്തല്ലെ..പാവം
അത് അന്തക്കാലമല്ലേ.. ഇപ്പൊ സിയ ഡീസന്റായീ...
ഇപ്പ ഞാനാരായി???
എല്ലാരും എന്റെ നെഞ്ചത്ത്...എനിക്കിത് കിട്ടണം...
എന്താ കാരണം?
ഒരു വരി ചേര്‍ക്കാന്‍ ഞാന്‍ മറന്നു പോയതല്ലേ...
അതെന്താ ആ വരി!
അത്...സംഗതി ഈ സാബു ഒണ്ടല്ലോ തരം കിട്ടുമ്പോഴൊക്കെ എനിക്കിട്ട് ഒറ്റക്കും പെട്ടക്കും ഒത്തിരി പാര പണിതിട്ടുള്ളവനാ...തരത്തിനു കിട്ടീപ്പം ഒന്നു മെനയാമെന്ന് ഞാനും നിരീച്ചു....
ദാറ്റ്സ് ഓള്‍ യോര്‍ ഓനര്‍ !!!
കലക്കി SIya.
"ദേ കെടക്കണു എസൈയും പാര്‍ട്ടീം”
(ഇങ്ങനെ ഒരു ഹാസ്യകഥയുണ്ട്. ഇവിടെ പറയാന്‍ കൊള്ളൂലാ...)
എന്നാലും ഇത്രയും സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ബാപ്പയെ സമ്മതിക്കണം!
ബാപ്പാ, മോനെ ഒന്നും ചെയ്തെക്കരുതേ, പാരമ്പര്യമായിട്ട് ഒരു വിവരവും കിട്ടിയിട്ടില്ല അവന്‍്. പിന്നെ അവന്റെ കൂട്ടുകാരായ ഞങ്ങളൊക്കെയാണ് ഒരു ബലം.
ഇത്രയും സ്‌നേഹമുള്ളവനാണ് സിയ എന്ന് അറിഞ്ഞിരുന്നില്ല
എന്താ മച്ചാ വീട്ടുപേര്? കുടുംബംകലക്കി എന്നോ മറ്റോ ആണൊ? ഹ ഹ ഹ
എതിരാ കതിരാ, പൈങ്ങോടാ
ഡോണ്ടൂ ഡോണ്ടൂ.... :)
ഹഹഹ ഇത് കലക്കിക്കളഞ്ഞു.
തെരക്കിനെടേല്‍ ഒരു ചിരിഗുളിക കഴിച്ചപ്പൊ എന്താ ഒരാശ്വാസം...
:)
ഹ ഹ
hahaha..last para kasari
എസ് ഐ കളി കലക്കി
സിയ...
അടിപൊളി.......സൂപ്പര്‍
നന്‍മകള്‍ നേരുന്നു
ഹ.ഹ.ഹ... അക്രമമായിപ്പോയെങ്കിലും ചിരിയ്ക്കാതെ വയ്യ!
കൊള്ളാം...
പക്ഷെ ഈ ജാതി പണിക്കു പോയാല്‍ സാധാരണ കൊണ്ടേ പോകൂ...
ഇതിപ്പൊ... ഡയലോഗുമടിച്ചു കേസ് ക്ലോസ്ഡ് ആക്കിയല്ലോ...
നിങ്ങടെ ഭാഗ്യം ;-)
സിയ ഇത്രയ്ക്ക് ക്രൂരനാവേണ്ടിയിരുന്നില്ല:)
:) കലക്കി.
പുതുവത്സരാശംസകള്‍
വലതു തോളിലിരുന്ന് ഇടത്തേ ചെവി കടിക്കുന്ന ഏര്‍പ്പാടാണല്ലേ മാഷിന്... ഗൊള്ളാം
സിയാ....
സംഭവം കല്ലക്കി... പാരവെക്കുമ്പോൾ ഇങനെ വെക്കണം....
പാര വല്ലതും ആവശ്യം വരുമ്പോൾ ചോദിക്കാലോ അല്ലെ????...
ആശംസകൾ...
കലക്കന്‍ പാര!
ഇപ്പോഴാ കണ്ടത്!!
:)
നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!
സിയാ കലക്കീട്ടുണ്.
“ കലുങ്കിന്റെ പുറത്ത് ഇങ്ങനെ വേലയും കൂലിയുമില്ലാതിരിക്കുമ്പോ ഇങ്ങനെ പലതും തോന്നും”. പിന്നെ അവസാനത്തേ കമന്റും..
ഒത്തിരി ചിരിപ്പിച്ചു.
നിരഞ്ജന്‍..
ഹെന്റമ്മോ, ചിരിച്ച് പരിപ്പിളകി!
സിയ,
ഇതുപോലെ “ഉപയോഗിക്കാന്‍” പറ്റിയ പാര ഐറ്റം വേറെ ഉണ്ടോ?! പബ്ലീഷ് ചെയ്യുന്നതിനു മുന്‍പ് പറഞുതന്നാല്‍ ഉപകാരപ്പെടുമായിരുന്നു!!
കലക്കി കേട്ടോ... അഭിനന്ദനങള്‍... waiting for next para...
ഇത് ഞാന്‍ കണ്ടില്ലാരുന്നു.
തകര്‍ത്തുട്ടാ എസ്സൈയേമാനേ...
എത്താന്‍ വൈകി ഇവിടെ... കലക്കി ഈ എഴുത്ത്...
ഇത് പെരിങ്ങാല സാബുവിന് പറ്റിയ അമളിയാണോ?
your othr blog also very well.
i am writing a blog about animation.. pls. chk..
i am also from kayamkulam..
ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.!!
നന്ദി...
അടച്ച ബ്ലോഗിലും കമന്റിട്ടവര്‍ക്കും :)
Post a Comment