Wednesday, June 13, 2007

സി.പി.ഐക്കാരെ കണ്ടാല്‍ കുളിക്കുക.

ഇന്ത്യാ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറ്റവും അഴിമതിക്കാരും ജനവഞ്ചകരും മാഫിയ സഹയാത്രികരും
അധികാരദുര്‍മ്മോഹികളും സി.പി.ഐ എന്ന വലതുപക്ഷ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന വസ്തുത ഒരിക്കല്‍ കൂടി
തെളിയിക്കപ്പെട്ടിരിക്കുകയാണ് മൂന്നാര്‍ സംഭവങ്ങളിലൂടെ.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌ക്കളാണിവര്‍. സിപിഐ നേതാക്കള്‍ വിനയവാന്മാരും സദ്‌ഗുണ സമ്പന്നരുമാണെന്ന ഒരു ധാരണ പണ്ടെനിക്കുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മനഃപൂര്‍വ്വം സൃഷ്‌ടിക്കുന്ന ഇമേജ് മാത്രമാണെന്നാണ് ആത്മനിന്ദ പെരുത്ത് സിപിഐയില്‍ പുറത്തുചാടി സായൂജ്യം നേടിയ ഒരു നേതാവ് എന്നോട് നേരിട്ടു പറഞ്ഞത്.

മൂന്നാറില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ സ്വീകരിച്ച ധീരമായ നടപടികള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ സിപിഐക്കാര്‍ കാണിക്കുന്ന
പരാക്രമം സാധാരണ ജനങ്ങള്‍ അങ്ങേയറ്റം വെറുപ്പോടെയാണ് വീക്ഷിക്കുന്നത്. ചെകുത്താനും കടലിനുമിടക്കായ
ശ്രീ.അച്യുതാനന്ദന്‍ നടത്തിയ ചെറിയ അഡ്‌ജസ്റ്റുമെന്റുകള്‍ മാപ്പര്‍ഹിക്കുന്നു. ഒരു പാര്‍ട്ടി ആപ്പീസ് പൊളിക്കാതിരുന്നാല്‍ നിരവധി റിസോര്‍ട്ടുകള്‍ പൊളിക്കാമല്ലോ...

ഒത്തിരി മുടിയുള്ളയാളെയും ഒട്ടും മുടിയും വെളിവുമില്ലാത്ത ആളെയും കാണുമ്പോള്‍ ചാണകവെള്ളമെന്ന പുണ്യാഹം തളിച്ച്
ശുദ്ധികലശം നടത്താന്‍ ജനം കാത്തിരിക്കുന്നുണ്ട് ; അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലേക്കു ഇവര്‍ വരട്ടെ... കേരളരാഷ്ട്രീയത്തിന്റെ ചവറ്റുകുട്ടയില്‍ പോലും ഈ പരിഷകള്‍ക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല.

50 comments:

Ziya said...

ഇന്ത്യാ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറ്റവും അഴിമതിക്കാരും ജനവഞ്ചകരും മാഫിയ സഹയാത്രികരും
അധികാരദുര്‍മ്മോഹികളും സി.പി.ഐ എന്ന വലതുപക്ഷ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന വസ്തുത ഒരിക്കല്‍ കൂടി
തെളിയിക്കപ്പെട്ടിരിക്കുകയാണ് മൂന്നാര്‍ സംഭവങ്ങളിലൂടെ.

സുല്‍ |Sul said...

സിയാ
നാട്ടിലെത്തി രാഷ്ട്രീയം അടുത്ത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആവുന്നില്ലയല്ലേ.
സി പി ഐ യുടെ കാപട്യം മറനീക്കി പുറത്തു വരുന്നതേവര്‍ക്കും കാണാം. വലതന്മാര്‍ പോലും ഇത്തരം പിന്തിരിപ്പന്‍ പരിപാടിയുമായി ഈ ഒഴിപ്പിക്കലിനെ ചെറുത്തിട്ടില്ല.
-സുല്‍

Sijith said...

മനസ്സിന്റെ ഉള്ളില്‍ ഒരു സിപീ‌എം അനുഭാവി ആയിരുന്നപ്പോള്‍ക്കൂടി, പി.കെ.വി യേയും, സി.പി.ഐ ഏയും ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍ ആയിരുന്നൂ ഞാന്‍..

ഇപ്പോള്‍ വെറുപ്പു തോന്നുന്നു..(പി.കെ.വി യോടല്ല..)..ജനയുഗം പത്രത്തിനെന്തോ ഒരു കള്ളപ്പണത്തിന്റെ മണം (ആ മണം ഇല്ലാത്ത ഒരു പത്രമാധ്യമം പോലും കേരളത്തിലില്ലല്ലോ..)

ഒ.ടോ : ദീപികക്ക് എന്തൊരു സന്തോഷം..ഇനി ഇവനൊക്കെ അഴിമതി വിരുദ്ധ/അരാഷ്ടീയ/സമരവിരുദ്ധ ചാരിത്ര്യ പ്രസംഗം നടത്തി വരട്ടെ..

കിരണ്‍ തോമസ് തോമ്പില്‍ said...

CPI യെ കുറ്റം പറയാന്‍ വരട്ടേ. മൂന്നാര്‍ ഒഴിപ്പിക്കലില്‍ ദൌത്യ സേനയുടെ ഭാഗത്തു നിന്നുണ്ടായ ഒരു പിഴവാണ്‌ ഈ പ്രശ്നം വഴളക്കിയത്‌. പട്ടയമുള്ള ഭൂമിയിലാണ്‌ CPI ഓഫീസ്‌ കം റിസോര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. അതിന്റെ ദേശീയ പാത നിയമം അനുസരിച്ചുള്ള പരിധി ലംഘനം സ്വയം പൊളിച്ചു മാറ്റാന്‍ മേയ്‌ 25 വരേ സമയം നല്‍കുന്നു. എന്നിട്ട്‌ മേയ്‌ 14 ന്‌ ദൌത്യ സംഘം JCB ഉപയോഗിച്ച്‌ പൊളിച്ചു കളയുന്നു. ഇത്‌ ശരിയാണോ ? ഈ സംഭവം CPI കൈയേറ്റക്കാരാണ്‌ എന്ന പ്രചാരണത്തിന്‌ ആക്കം കൂട്ടീ. ഇന്ത്യ വിഷനിലെ ഒപ്പം നടന്ന് എന്ന പരിപാടിയില്‍ സുരേഷ്‌ കുമാറിനോട്‌ എന്തുകൊണ്ടാണ്‌ 25 ന്‌ മുന്‍പ്‌ CPI ഓഫീസ്‌ പൊളിച്ചതെന്ന ചോദ്യത്തിന്‌ അദ്ദേഹം പറഞ്ഞത്‌ ചുറ്റുമുള്ള മറ്റ്‌ കൈയേറ്റങ്ങള്‍ പൊളിച്ചപ്പോള്‍ CPI ഓഫീസ്‌ പൊളിക്കാതിരുന്നാല്‍ അത്‌ തെറ്റായ സന്ദേശം നല്‍കും അതിനാലാണ്‌ പൊളിച്ചത്‌. ഇതിനെതിരെ പരാതി പറഞ്ഞ CPI യേ പ്രകോപിപ്പിക്കുന്ന മറുപടികളോടെ VS നേരിട്ടപ്പോള്‍ CPI ക്കാര്‍ക്ക്‌ അഭിമാന പ്രശ്നമായി. മാത്രവുമല്ല തങ്ങളുടെ ഓഫീസ്‌ 100% നിയമാനുസൃതമാണ്‌ എന്നും അല്ലെന്ന് തെളിയിക്കാന്‍ മറ്റുള്ളവരെ CPI വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്‌. അപ്പോള്‍ നയം മാറ്റി ദൌത്യ സംഘത്തെ തള്ളിപ്പറഞ്ഞ്‌ കസേര സംരക്ഷിക്കുകയാണ്‌ VS ചെയ്തത്‌. ഈ വിഷയത്തിന്റെ ചരിത്രം ഞാന്‍ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്‌ ഒപ്പം ലിങ്കായി ഓരോ പത്ര വാര്‍ത്തകളും ഇവിടെ വായിക്കുക

Radheyan said...

ചേരികള്‍ ഇടിച്ച് നിരത്തുന്ന,അനേകം തൊഴിലാളികളുടെ തൊഴില്‍ അവസരങ്ങള്‍ നശിപ്പിക്കുന്ന ഒരു ജുറാസിക്ക് യന്ത്രമയിരുന്നു ജെ.സി.ബി കഴിഞ്ഞ കുറച്ച് നാള്‍ മുന്‍പ് വരെ.അതിന് ജനകീയ മുഖം നല്‍കിയത് നമ്മുടെ ജനകീയനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ നിറം നിര്‍ണ്ണയിക്കപ്പെടാത്ത 3 പൂച്ചകളും ആയിരുന്നു.ആദ്യമാദ്യം തോന്നിയ രസം പൊളിക്കല്‍ മുന്നോട്ട് പോകും തോറും ഒരു ഭീതിയായ് വളര്‍ന്നു.ചെറുകിടക്കാരെയും പാവങ്ങളെയും ഒഴിവാക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലവുരു പറഞ്ഞുവെങ്കിലും ആരെങ്കിലും അത്തരത്തിലുള്ളവര്‍ ഇതില്‍ പെട്ട് പോയാല്‍ എന്തായിരിക്കും അവസ്ഥ.

ഇരമ്പുന്ന ജനകീയഘോഷം,ശക്തമായ മാധ്യമ പിന്തുണ,ലൈവ് വീഡിയോ കവറേജ്;സെക്രട്ടറിയേറ്റിന്റെ ഇരുണ്ട ഗുഹകളില്‍ മന്ത്രിമാര്‍ക്ക് ചരമോപചാരം എഴുതി കൊടുത്തും പൊതുജനത്തോട് നിഴല്‍ യുദ്ധം നടത്തിയും നിര്‍വൃതി കൊള്ളുന്ന ബ്യൂറോക്രാറ്റ് സിംഹത്തിന് മെഗലോമാനിയ (കട:രണ്‍ജി പണിക്കര്‍)പിടിപെടാന്‍ ഇതില്‍ പരം എന്ത് വേണം.പോരാഞ്ഞ് പൈങ്കിളീ പെണ്മാസികകളില്‍ വീരനായക പദവി.I am the state, atleast in Munnar; എന്ന് മാന്യദേഹത്തിന് സന്ദേഹം തോന്നിയില്ലെങ്കിലേ അല്‍ഭുതം.

മുഖ്യമന്ത്രിക്ക് പരമസന്തോഷം.ഭരണത്തിലെ പോരായ്മകള്‍ ജനം മറന്നു.ഏഡിബി ട്രപ്പീസിലെ മലക്കം മറിച്ചിലും നടുവടിച്ചുള്ള വീഴ്ച്ചയും വീണത് വിദ്യയാക്കിയുള്ള നടപ്പും ജനം മറന്നു.പാര്‍ട്ടി പിണറായി കൊണ്ടു പോയപ്പോള്‍ സമസ്തവും നഷ്ടപ്പെട്ട അവസ്ഥയല്ല ഇന്ന്.പുതിയ ഒരു പോര്‍മുഖം തുറക്കാന്‍ സാധിച്ചിരിക്കുന്നു.മകന് ചെയ്ത് കൊടുത്ത ചെറിയ സഹായമുണ്ടാക്കിയ വിവാദത്തില്‍ നിന്ന് പരിക്കില്ലാതെ മുന്നോട്ട് വരാന്‍ സാധിച്ചിരിക്കുന്നു.

ഇതിലുമപ്പുറം ഇടതുമുന്നണിയില്‍ താനല്ലാതെ അഴിമതിക്കാരനല്ലാത്തവരായി ആരുമില്ലെന്ന് വരുത്താന്‍ സാധിച്ചിരിക്കുന്നു.കഷ്ടകാലസമയത്ത് കൂടെ നിന്നവരാണ് വെളിയവും ചന്ദ്രചൂഡനും.ഇതില്‍ വെളിയത്തിനെങ്കിലും ഒരു പണി കൊടുത്ത് ഉപകാര സ്മരണ കാട്ടേണ്ടേ.ആര്‍.എസ്.പിക്ക് ആകെ ഉള്ള ഒരു രക്ത്സാക്ഷി മണ്ഡപമാണ് ചന്ദനത്തോപ്പിലേത്.അത് പൊളിച്ച് ചന്ദ്രചൂഡനും ഒരു പണി കൊടുക്കണമെന്നാഞ്ഞതാണ്.നടന്നില്ല.എങ്കിലും സാരമില്ല സി.പി.ഐ യെ ഒതുക്കാന്‍ നമ്പൂതിരിപ്പാട് പാടെത്ര പെട്ടതാണ്.ഇന്ന് സി.പി.ഐയെ മൊത്തം വനം കൊള്ളക്കാരും കൈയ്യേറ്റക്കാരും റ്റാറ്റയുടെ സില്‍ബന്ധികളുമാക്കാന്‍ സാധിച്ചു.റ്റാറ്റയുടെ സാമ്രാജ്യത്തില്‍ പകുതി 1971 പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കിയത് അചുതമേനോനും സിപിഐയും ആണ്.പഴങ്കഥയൊക്കെ ആരോര്‍ക്കാന്‍.ഇപ്പോള്‍ വി.എസ് അല്ലാതെ ആദര്‍ശവാദി ഈ ഭൂമിമലയാളത്തില്‍ മരുന്നിനു പോലും കിട്ടാനില്ലാത്ത അവസ്ഥ.ചത്തുപോയവരിലും ഇല്ല ജീവിച്ചിരിക്കുന്നവരിലും ഇല്ല.

1999ല്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമാണെന്ന് സുരേഷ്കുമാര്‍.ആ പട്ടയത്തെ രവീന്ദ്രന്‍ പട്ടയമെന്നാണ് വിളിക്കുന്നത്.അന്നത്തെ കലക്ടര്‍ വി.ആര്‍.പത്മനാഭന്‍ നല്‍കിയ സ്പെഷ്യല്‍ അധികാരമുപയോഗിച്ച ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന ശ്രീ രവീന്ദ്രന്‍ കൊടുത്ത പട്ടയങ്ങളാണ് പില്‍ക്കാലത്ത് രവീന്ദ്രന്‍ പട്ടയങ്ങളെന്നറിയപ്പെട്ട 1999ലെ പട്ടയങ്ങള്‍.

അഡീഷണല്‍ തഹസില്‍ദാറിന് ചാര്‍ജ്ജ് നല്‍കിയതില്‍ അപാകതയുണ്ടോ എന്ന് നോക്കേണ്ടത് കോടതിയാണ്.പിന്നെ ആ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയും അതിന്റെ സര്‍ക്കാരും.അന്നത്തെ മുന്നണി കണ്‍വീനര്‍ ഇന്നത്തെ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ്.അന്നത്തെ മുന്നണിയുടെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കാനുള്ള പ്രത്യേകാധികാരവും വി.എസ്.തുല്യം ചാര്‍ത്തി നല്‍കിയിട്ടുണ്ടോ ഈ പൂച്ചക്ക്? അന്നത്തെ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നുവെങ്കില്‍ അന്ന് മന്ത്രി ആയിരുന്ന ഇസ്മയിലിനെക്കാള്‍ ഉത്തരവാദിത്തം കണ്‍വീനറായിരുന്ന അങ്ങേയ്ക്കല്ലേ?

മേല്‍പ്പറഞ്ഞ പട്ടയപ്രകാരം 25 സെന്റ് കിട്ടിയിട്ടുണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്.അവിടെ പാര്‍ട്ടി ഓഫീസും അതിനോട് ചേര്‍ന്ന് ഒരു ലോഡ്ജുമുണ്ട്.അല്ലയോ നീതിമാനായ മുഖ്യമന്ത്രി,അങ്ങയുടേ പൂച്ച പറയുന്നതെല്ലാം സത്യമാണെങ്കില്‍ ആ ജെ.സി.ബി ആകുന്ന അങ്ങയുടെ രഥം തെളിക്കേണ്ടത് ആ പാര്‍ട്ടി ഓഫീസിന്റെ നെഞ്ചത്തേക്കാണ്.ഇപ്പോള്‍ പൊളീറ്റ് ബ്യൂറോയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടേ ഉള്ളൂ. അത് എന്നെന്നേക്കുമായുള്ള പുറത്താക്കലായി മാറ്റിയ്യെടുക്കാം.പിന്നെ ഫുള്‍ റ്റൈം ജനകീയനായി വേലിക്കകത്ത് വീട്ടിലിരിക്കാം.
ഇത്തിരി പുളീക്കും അല്ലേ... പിന്നെ അതിനല്ലേ ഞാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍ ഈഈഈഈഇ പാടൊക്കെ പെട്ട് ഈഈഈഈഈഈ കസേരയില്‍ കയറിയത് ...

Radheyan said...

സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിനെ കുറിച്ചുള്ള സത്യം എന്താണ്?

1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേത്.പിന്നീട് 1959‍ അത് 19000 രൂപ കൊടുത്ത് പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ വാങ്ങി(അന്ന് എം.എന്‍ ആണ് സെക്രട്ടറി).ആ ആധാരത്തില്‍ ഏഴര സെന്റ് സ്വന്തം സ്ഥലവും ബാക്കി 4 സെന്റ് വിരിവുമായിരുന്നു.ആ വസ്തുത ആധാരത്തില്‍ പറയുന്നുമുണ്ട്.സ്വന്തം ഭൂമിയോട് ചേര്‍ന്നുള്ള റെവന്യൂ ഭൂമി കൈവശം വെച്ച് ആദായമെടുത്ത് അനുഭവിക്കുന്ന ഭൂമിയെയാണ് വിരിവ് എന്ന് പറയുന്നത്ത്(കൃത്യം ലീഗല്‍ വ്യഖ്യാനം നിയമവിദഗ്ദ്ധര്‍ പറയട്ടെ)
പാര്‍ട്ടി അവിടെ കെട്ടിടം കെട്ടാന്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇന്നത്തെ എന്‍.സി.പി നേതാവുമായ കുപ്പുസ്വാമി കെ.ഡി.എച്.നിയമത്തിന് വിരുദ്ധമാണ് കെട്ടിടനിര്‍മ്മാണം എന്ന് പറഞ്ഞ് സെഷന്‍സ് ജില്ല ഹൈക്കോടതി വരെ കേസിന് പോയി.കേസ് ചെലവ് സഹിതം തള്ളുകയും ഏഴര സെന്റ് സി.പി.ഐയുടെ സ്വന്തം സ്ഥലമാണെന്നും അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ഒക്കെ ഉടമകളുടെ ഇഷ്ടമാണെന്നും അടിവരയിട്ട് വിധിക്കുകയും ചെയ്തു.


സി.പി.ഐക്ക് ഏഴര സെന്റ് സ്വന്തം ഭൂമിയും അതിനോട് അനുബന്ധമായി 4 സെന്റോളം വിരിവും ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.ഏഴര സെന്റ് അന്ന് സെക്രട്ടറി ആയിരുന്ന പി.കെ.വിയുടെ പേരിലേക്ക് നിയമാനുസ്രതം മാറ്റപ്പെട്ടിരുന്നു.ബാക്കി നാല് സെന്റ് വിരിവിന് പട്ടയം നേടാന്‍ പാര്‍ട്ടി തീരുമാനിച്ചു.സ്വാഭാവികമായി ഏഴര സെന്റിന്റെ ഉടമക്ക് മാത്രമേ വിരിവിന് പട്ടയം അപേക്ഷിക്കാന്‍ സാധിക്കൂ.അത് കൊണ്ട് മാത്രമാണ് അത് പി.കെ.വിയുടെ പേരില്‍ അപേക്ഷിക്കപ്പെട്ടത്.സ്വാഭാവികമായും ഏഴര സെന്റിന്റെ ഉടമസ്ഥതയെ കുറിച്ചുള്ള കോളത്തില്‍ മനോരമയില്‍ പറയുന്ന പോലെ പൂരിപ്പിച്ചിട്ടുണ്ടാവാം.ഒരു ഫോര്‍ജറി ആണ് ഉദ്ദേശമെങ്കില്‍ പളുങ്കു പോലെ പവിത്രനായ പി.കെ.വിയെ പാര്‍ട്ടി ഇതിലേക്ക് വലിച്ചിഴക്കുമെന്ന് ആരെങ്കിലും കരുതുന്നിണ്ടോ.ഒരു വെറും സാധാരണ നടപടി ക്രമത്തിനെ അസാധരണമാം വിധം പെരുപ്പിച്ച് കാട്ടിയും അസ്ഥാനത്ത് നിന്ന് ചില വിവരങ്ങള്‍ മാത്രം പ്രസദ്ധീകരിക്കുകയും ചെയ്തത് പി.കെ.വിയേയും പാര്‍ട്ടിയേയും ഒരു പോലെ കളങ്കപെടുത്താന്‍ മാത്രമാണ് മനോരമയും മറ്റ് മാധ്യമങ്ങളും ശ്രമിച്ചത്.മഹാനായ ആ വലിയ മനുഷ്യന്‍ മരിച്ചപ്പോള്‍ പൊഴിച്ചതെല്ലാം മുതലക്കണ്ണീറായിരുന്നു എന്ന് തെളിയിക്കുക്ക കൂടി ആയി മാധ്യമങ്ങള്‍.

Radheyan said...
This comment has been removed by the author.
Kaithamullu said...

തന്നെ, തന്നെ!
മറ്റു പത്രങ്ങള്‍ പൂട്ടിക്കുക, ജനയുഗം ഇറങ്ങിയല്ലോ!

ഇനി ഒരു ടി വി ചാനല്‍ കൂടി തുടങ്ങിയാല്‍ മറ്റു ചാനലുകളും പൂട്ടിക്കാം.

അപ്പോഴേ ജനങ്ങള്‍ CPI യെ ശരിക്കും അറിയൂ!

(മരിച്ച് പോയവര്‍ ഭാഗ്യവാന്മാര്‍, മരിച്ച് പാര്‍ട്ടിക്കുള്ളില്‍ ജീവിക്കുന്നവരോ?)

Radheyan said...

കൈതമുള്ളേ, ഞാന്‍ ഉത്തരവദിത്തത്തോടെ പറഞ്ഞ വസ്തുതകളെ പറ്റി പറയുക,വെറുതെ കറുത്തതെന്തോ ശര്‍ദ്ദിച്ചു എന്ന് പറഞ്ഞ് പറഞ്ഞ് കാക്കയെ ശര്‍ദ്ദിച്ചു എന്ന് പറയാതിരിക്കുക.

K.P.Sukumaran said...

സുരേഷ് ‌കുമാര്‍ പറഞ്ഞത് ശരിയാണു, ചുറ്റുമുള്ളത് പൊളിച്ചു നീക്കുമ്പോള്‍ CPI യുടേത് പൊളിക്കാതെ മാറ്റി വെച്ചാല്‍ അത് തെറ്റായ സന്ദേശമായിരിക്കും നല്‍കുക. ഇതില്‍ CPI ക്ക് അങ്ങിനെ പൊള്ളേണ്ട കാര്യമില്ല. അവര്‍ അറിഞ്ഞുകൊണ്ടാണല്ലോ ദേശീയപാത കൈയ്യേറിയത്. ഇക്കാര്യത്തില്‍ വി.എസ്സിന്റെ. പിന്നില് ഒറ്റക്കെട്ടാണു കേരള ജനത. എന്നാലും CPI യെ ഈ ഭാഷയില്‍ വിമര്‍ശിക്കുന്നത് അസഹിഷ്ണുതയോ,സംസ്കാര രാഹിത്യമോ ആണു...

കിരണ്‍ തോമസ് തോമ്പില്‍ said...

മേയ്‌ 25 വരേ സമയം നല്‍കുന്നു. എന്നിട്ട്‌ മേയ്‌ 14 ന്‌ ദൌത്യ സംഘം JCB ഉപയോഗിച്ച്‌ പൊളിച്ചു കളയുന്നു. ഇത്‌ ശരിയാണോ ?

K.P.Sukumaran said...

സാങ്കേതികമായി തെറ്റ് തന്നെ. പക്ഷെ, ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അവര്‍ അനധികൃതമായി ദേശീയപാത കൈയ്യേറരുതായിരുന്നു. അതിനുള്ള ധാര്‍മിക ശിക്ഷയായി ആ പൊളിച്ചു നീക്കല്‍ കണ്ടിരുന്നെങ്കില്‍ CPI യെ പൂര്‍വ്വാധികം ആരാധനയോടേ കേരളം കണ്ടേനേ ......

Radheyan said...

പ്രിയപ്പെട്ട unknown,

താങ്കളുടെ ആ വാദവും ശരിയല്ല.സി.പി.ഐയുടെ ഓഫീസ് ദേശീയപാത കൈയ്യേറി നിര്‍മ്മിച്ചതല്ല.മറിച്ച് ദേശീയ പാതയില്‍ നിന്നും നിശ്ചിത ദൂരം പാലിക്കാത്തതിനാലാണ് അതിന്റെ മുഖപ്പ് പൊളിച്ചത്.അതിനുള്ള ന്യായം ബിജിമോള്‍ എം.എല്‍.എ ആദ്യം തന്നെ പറഞ്ഞിരുന്നു.പാര്‍ട്ടി ഓഫീസ് നിര്‍മ്മികുമ്പോള്‍ അതിനു മുന്നില്‍ ദേശീയപാത ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ നിര്‍മ്മിച്ചപ്പോള്‍ ബില്‍ഡിംഗ് ചട്ടം ഒന്നും പാര്‍ട്ടി ലംഘിച്ചിരുന്നില്ല.
സുരേഷ്കുമാര്‍ പ്രതീക്ഷിച്ചത് പാര്‍ട്ടി ഓഫീസ് പൊളിക്കുമ്പോള്‍ സി.പി.ഐ ഇടപെട്ട് പൊളിക്കല്‍ നിര്‍ത്തിക്കും അങ്ങനെ സി.പി.എം ഓഫീസ് രക്ഷിക്കാം എന്നാണ്.ഒടുവില്‍ സംഭവിച്ചതും ആങ്ങനെ തന്നെ.രക്ഷപെട്ടത് സി.പി.എം ഓഫീസ കം റിസോര്‍ട്ട്,പഴി ഇസ്മയിലിനും സിപിഐക്കും

K.P.Sukumaran said...

പ്രിയപ്പെട്ട കിരണ്‍ തോമസ്, രാധേയന്‍ ! വസ്തുത അറിയാതെ വിമര്‍ശിച്ചുപോയതില്‍ ക്ഷമിക്കുക. CPI ക്ക് ഇപ്പോള്‍ പറ്റിയ പരിക്കില്‍ നിന്ന് രക്ഷ കിട്ടാന്‍ കുറച്ച് സമയം പിടിക്കുമായിരിക്കും, സാരമില്ല ! ഈ പോസ്റ്റിന്റെ തലക്കെട്ടിനെ പറ്റി ഇതിന്റെ ഉടമസ്ഥന്‍ തന്നെ ആലോചിക്കട്ടെ . കുറച്ച് സാമാന്യ മര്യാദ ഞാന്‍ പ്രതീക്ഷിക്കുന്നത് തെറ്റാണെങ്കില്‍ എനിക്ക് മാപ്പ് നല്‍കട്ടെ !

മിടുക്കന്‍ said...

ഇതിപ്പോ, ലവന്മരെല്ലാം ഡിങ്കൊള്‍ഫിക്കാ സുനാള്‍ഫിക്കാ ആണല്ലേ..!

chithrakaran ചിത്രകാരന്‍ said...

പ്രിയ സിയ,
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഴുകുകയാണ്‌ അഥവ ജീര്‍ണിക്കുകയാണ്‌. ഈ ജീര്‍ണതയെ പ്രതിരോധിക്കാന്‍ ഒരു ശക്തമായ വ്യക്തിത്വത്തിനു കഴിയും എന്ന തെളിവാണ്‌ നമുക്ക്‌ അച്ചുതാനന്ദനിലൂടെ കിട്ടിയത്‌. കുറെ അച്ചുതാനന്ദന്മാര്‍ ഉണ്ടാകട്ടെ എന്നാശിക്കുക മാത്രമേ ഇപ്പോള്‍ വഴിയുള്ളു. അവര്‍ക്കുമാത്രമേ കണ്ടാല്‍ കുളിക്കേണ്ട രാഷ്ട്രീയപാര്‍ട്ടികളെ ശുദ്ധമാക്കാനാകു.

K.P.Sukumaran said...

ചിത്രകാരന്‍ പറഞ്ഞത് ശരി ... ഇവിടെ സിയ പറഞ്ഞത് സി.പി.ഐ.ക്കാരെ കണ്ടാല്‍ കുളിക്കുക എന്നാണു. ഇതില്‍ സി.പി.ഐ.ക്കാരെ കണ്ടാല്‍ എന്ന പ്രയോഗത്തിലെ നീചത്തരം ഏതായാലും സി.പി.ഐ.ക്കാരേക്കാളും മോശം. അല്ലെങ്കിലും പോലീസിനു, പോലിസ് ഭാഷ എന്ന പോലെ ഇത് ഇക്കൂട്ടര്‍ക്ക് പറ്റിയ ഭാഷ തന്നെ .. ഞാനിങ്ങ് മാവിലായി ആണേ !

Unknown said...

CPM ദുഷിച്ചുകൊണ്ടിരിക്കുമ്പോഴും CPIയ്ക്ക് കുറയൊക്കെ ധാര്‍മ്മികതയുണ്ടന്നാണ് കരുതിയിരുന്നത്.

CPIയുടെ ഓഫീസ് പൊളിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് പന്ന്യനും കൂട്ടരും ഉറഞ്ഞുതുള്ളിയത്.എന്തായാലും ആ സമയത്തു തന്നെയാണ് മുന്നാര്‍ സംഘം ടാറ്റയെ തൊടുന്നത്.ടാറ്റയെ തൊട്ടപ്പോള്‍ നൊന്തു എന്ന ആരോപണം അങ്ങനെയാണ് ഉണ്ടാകുന്നത്.ഇതൊക്കെ പകല്‍ പോലെ വ്യക്തം.
ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നു:3,013 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചതിന് ടാറ്റയോട് വിശദീകരണം ചോദിച്ചുകൊണ്ട് വനം വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നു.50,000 എവിടെ 3,013 എവിടെ.

പിപ്പിള്‍സ്‌ ഫോറം. said...

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

സി പി ഐ യും പിണറായിയും പിണറായിയുടെ ദീപികയടക്കമുള്ള മീഡിയ സിന്‍ഡിക്കേറ്റും മുന്നാര്‍ ദൗത്യസംഘത്തിന്നെതിരെ വ്യാപകമായ കള്ളപ്രചരണങ്ങളുമായി രംഗത്തിറങ്ങി യിരിക്കുന്നു.ഇവരുടെ ഉദ്ദേശം വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ദൗത്യസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ്‌.ഇന്നലെവരെ പൊളിക്കുന്നത്‌ കാണാന്‍ വന്നിരുന്ന ജനം അനധികൃത കയ്യേറ്റങ്ങളെ പൊളിക്കാന്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.ദൗത്യസേനയെ പഴിപറഞ്ഞ്‌ കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം

കിരണ്‍ തോമസ് തോമ്പില്‍ said...

സുരലോഗം എന്തിനാണ്‌ ഇങ്ങനെ തെറ്റിദ്ധാരണയോടെ സംസാരിക്കുന്നത്‌. ടാറ്റയുടെ 3000 ഏക്കര്‍ കയ്യേറ്റത്തിന്‌ നോട്ടീസ്‌ നല്‍കുന്നതുകൊണ്ട്‌ അവരുടെ മറ്റ്‌ കൈയേറ്റങ്ങളേ ഒഴിപ്പിക്കാതിരിക്കില്ലാ എന്ന് ബിനോയ്‌ വിശ്വം വ്യക്തമാക്കിയിട്ടുണ്ട്‌. ടാറ്റയെ തൊട്ടാല്‍ കൈപൊള്ളും എന്ന പ്രചരണം വന്നപ്പോള്‍ അതിനെ ചെറുക്കാന്‍ ടാറ്റ്‌ തങ്ങളുടെ കൈവശം ഉണ്ട്‌ എന്ന് സമ്മതിച്ച 3000 ഏക്കര്‍ ഏറ്റെടുക്കാന്‍ നോട്ടീസ്‌ നല്‍കിയത്‌. ഉപഗ്രഹ സര്‍വ്വേ വന്ന് കഴിഞ്ഞാല്‍ 50000 ഏക്കര്‍ ഉണ്ടെങ്കില്‍ അതും ഏറ്റെടുക്കുമെന്നും CPI മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഇനി അച്ചുതാനന്ദന്റെ കാര്യം ചിത്രകാര ദൌത്യ സംഘത്തിന്‌ തെറ്റ്‌ പറ്റിയെന്ന് പറഞ്ഞത്‌ VS ആണ്‌. മാത്രവുമല്ല ദൌത്യ സംഘത്തേ കുത്തി അച്ചുതാനന്ദന്‍ 4 കാലില്‍ വീഴുകയും ചെയ്തു. സ്വന്തം കസേര സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് ADB കാര്യത്തില്‍ നമ്മള്‍ കണ്ടതാണ്‌ അത്‌ ഇവിടെയും ആവര്‍ത്തിച്ചു. പിന്നെ പിണറായി എന്തു പിഴച്ചു പീപ്പിള്‍ ഫോറമേ. ഈ വിഷയത്തിലെങ്കിലും പിണറായിയേ വെറുതേ വിട്ടുകൂടേ.

അനംഗാരി said...

ഇതിന്റെ തലക്കെട്ട്, സിയയെ കണ്ടാല്‍ കുളിക്കുക എന്നാക്കുന്നതാവും ഭംഗി!
വസ്തുതകള്‍ ശരിയാം വണ്ണം മനസ്സിലാക്കാതെയും,മാധ്യമങ്ങള്‍ പറയുന്നത് ഏറ്റുപാടുകയും ചെയ്യുന്ന സിയക്ക് നല്ലത് അതായിരിക്കും.
വസ്തുതകള്‍ ഇവിടെ രാധേയന്‍ പറഞ്ഞിട്ടുണ്ട്.
ചിലവരികള്‍ (മൂന്നാറില്‍ വര്‍ഷങ്ങളോളം ജീവിച്ചയാളെന്ന നിലയില്‍ നേരിട്ട് അറിയാവുന്നവ)മാത്രം കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.
കേരളത്തില്‍ ആദ്യമായി,ഏതെങ്കിലും ഒരു യൂണിയന് സ്വന്തമായി ഒരു കാര്യാലയം ഉണ്ടാകുന്നത് ദേവികുളം എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയനാണ്.ഈ യൂണിയന്‍ എ.ഐ.ടി.യു.സില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളതാണ്. വാങ്ങിയ കാലത്ത് രണ്ട് നിലകളുള്ള ഒരു കെട്ടിടമായിരുന്നു.പിന്നീട് ടാറ്റയിലെ തൊഴിലാളികളില്‍ നിന്ന് (യൂണിയന്‍ അംഗങ്ങളില്‍ നിന്ന് മാത്രം)പിരിവെടുത്താണ് ഇപ്പോഴത്തെ കെട്ടിടം രൂപം കൊള്ളുന്നത്.അന്ന് INTUC യുടെ നേതാക്കന്മാര്‍ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച് ഈ ആഫീസ് നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കി.കേസ് തള്ളി.പിന്നീട് കെട്ടിടത്തിന്റെ മുകള്‍ഭാഗം, ആഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ ടൂറിസ്റ്റ് ഹോമിനു വാടകക്ക് നല്‍കി. ഈ യൂണിയന്‍ നേരിട്ടാണ് തൊഴിലാളികള്‍ക്ക് എതിരെ ടാറ്റയെടുക്കുന്ന പിരിച്ചുവിടലിനെതിരെയും,മറ്റ് അതിക്രമങ്ങള്‍ക്കെതിരെയും കേസ് നടത്തുന്നത്.വലിയ ചിലവുകളുള്ള ഒരു ആപ്പീസാണിത്.ഈ യൂണിയനില്‍ മാത്രം ഏതാണ്ട് പതിനായിരത്തിനുമേല്‍ അംഗങ്ങളുണ്ട് എന്നാണ്‍ എന്റെ വിശ്വാസം.ഓരോ വര്‍ഷവും ടാറ്റയില്‍ നിന്ന് തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുകയോ,സസ്പെന്റ് ചെയ്യുകയോ ചെയ്യാറുണ്ട്.അവര്‍ക്ക് വേണ്ടി,ഞാനും,മേനോന്‍ ആന്റ് പൈ മറുവശത്തും,ആയി നിരവധി കേസുകള്‍ നടത്തിയിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന മറ്റ് യൂണിയനുകളുടെ നിലപാടുകള്‍ പലപ്പോഴും പരിഹാസ്യമാണ്.
ഇനി രവീന്ദ്രന്‍ പട്ടയത്തിലേക്ക് വരാം.രവീന്ദ്രന്‍, പട്ടയത്തില്‍ ഒപ്പുവെച്ച് നല്‍കുന്നത് അന്ന് മൂന്നാറില്‍, സര്‍ക്കാര്‍ നിയമിച്ചിരുന്ന ലാന്റ് അസൈന്മെന്റ് കമ്മിറ്റി നിര്‍ദ്ദേശിച്ച ആള്‍ക്കാര്‍ക്കാണ്.ഈ കമ്മറ്റിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധികള്‍ അംഗങ്ങളായിരുന്നു എന്നറിയുക. പട്ടയത്തിനായി നല്‍കിയ അപേക്ഷകള്‍ ഈ കമ്മറ്റി പരിഗണിച്ച് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി ആക്ഷേപം സ്വീകരിച്ച് വാദം കേട്ട് തെളിവുകള്‍ നോക്കിയതിന് ശേഷമാണ്.എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് പോലെ,ലാന്റ് അസൈന്മെന്റ് കമ്മറ്റി അംഗീകരിക്കാത്തവര്‍ക്കും പട്ടയം രവീന്ദ്രന്‍ നന്‍ല്‍കിയുട്ടുണ്ടോ എന്നത് അന്വേഷണവിധേയമായി പരിശോധിച്ച് ബോധ്യപ്പെടേണ്ട സംഗതിയാണ്.അപ്രകാരം ലാന്റ് അസൈന്മെന്റ് കമ്മറ്റി അംഗീകരിക്കാത്ത ആര്‍ക്കെങ്കിലും രവീന്ദ്രന്‍ പട്ടയം നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യാജ പട്ടയം ആണ് താനും.അപ്പോള്‍ രവീന്ദ്രന്‍ നിയമാനുസൃതമായും അല്ലാതെയും പട്ടയം നല്‍കിയോ എന്ന് അറിയാന്‍ ആകും.പട്ടയം നല്‍കുന്നതിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണ് മഹസ്സര്‍ തയ്യാറാക്കല്‍.പട്ടയം നല്‍കുന്ന വസ്തുവിന്റെ സ്വഭാവം,അതിര്, ചമയങ്ങള്‍ എന്നിവയൊക്കെ അറിയാനുള്ള ഒരു നടപടിക്രമം.സ്വാഭാവികമായും,അത് പി.കെ.വിയുടെ പേരില്‍ ആയതിനാലാണ് മഹസ്സറില്‍ അപ്രകാരം വന്ന് പെട്ടതും.INTUC,CPM ആ‍പ്പീസുകള്‍ നിര്‍മ്മിച്ചിരിക്കുന്നതും ഇതേ രീതിയില്‍ തന്നെയാണ്.

യൂണിയന്‍ ആപ്പീസില്‍ നിന്ന് റോഡിലേക്കിറങ്ങുന്നതിനുള്ള നടപ്പാത കോണ്‍ക്രീറ്റിട്ട് നിര്‍മ്മിച്ചിരുന്നു.(ഒന്നാം നിലയില്‍ നിന്ന് റോ‍ഡിലേക്ക് നേരിട്ടിറങ്ങുന്നതിനായി ഉപയോഗിച്ചിരുന്ന നടപ്പാത) ഇതാണ് പൊളിച്ച് നീക്കിയത്.
സിയയുടെ വീടിനു ചുറ്റും വലിയ ആഴമുള്ള കനാല്‍ ഉണ്ടെന്ന് കരുതുക.കനാല്‍ കടന്ന് റോഡിലേക്കിറങ്ങാന്‍ സിയയെന്തു ചെയ്യും.പറന്നിറങ്ങുമോ? അതോ ചാടിക്കടക്കുമോ?
സ്വാഭാവികമായും റോഡിലേക്ക് കനാലിനു കുറുകെ
ഒരു നടപ്പാത നിര്‍മ്മിക്കും.അത് തന്നെയാണ് യൂണിയന്‍ ചെയ്തതും.ഇവിടെ അത് റോഡ് കയ്യേറ്റമായി ചിത്രീകരിച്ചു.അതാണുണ്ടായത്.പിന്നെ പൊളിക്കാന്‍ നിയമാനുസൃത നോട്ടീസ് നല്‍കിയ ശേഷം സമയം തീരുന്നതിനു മുന്‍പ് അത് പൊളിച്ച് നീക്കിയതിലെ സാംഗത്യമെന്താണ്?
ഇനി സിയ മനസ്സിലാക്കേണ്ട ഒരു പാട് വസ്തുതകളുണ്ട്.അത് വിശദമായി ഞാന്‍ ഒരു പോസ്റ്റ് തയ്യാറാക്കുന്നുണ്ട്.അവിടെ വിശദീകരിക്കുന്നതാണ്.
സി.പി.ഐ.യിലുള്ളവരൊക്കെ പുണ്യാളന്മാരാണെന്ന് എനിക്ക് അഭിപ്രായമൊന്നുമില്ല.എല്ലാ പാര്‍ട്ടിയും പോലെ അതിനകത്തും ചീത്തയാളുകളും, നല്ലവരും കാണും.പുണ്യാളന്മാരുടെ വംശം നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന കാലമാണിത്.എങ്കിലും ഒരു കാര്യം മാത്രം ഓര്‍ക്കുക.ടാറ്റയുടെ കയ്യില്‍ നിന്ന് ഈ കണ്ട ഭൂമി മുഴുവന്‍ Kannan Devan Hills(Resumption of Lands)Act പ്രകാരം ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമി തിരിച്ചിട്ടത്, അച്യതമേനോന്‍ ആണെന്ന് മറക്കാതിരിക്കുക.

Radheyan said...

അനംഗാരി,നന്ദി എന്റെ പോയിന്റുകള്‍ ഇലാബറേറ്റ് ചെയ്തതിന്.റ്റാറ്റയെ കുറിച്ചുള്ള എന്റെ അറിവ് M/s NM Raiji എന്ന ആഡിറ്റ് ഫേമിന്റെ ഭാഗമായി 2001-2002 വര്‍ഷങ്ങളില്‍ അവിടെ ഓഡിറ്റിന് പോയതില്‍ നിന്നും അന്ന് കണ്ട രേഖകളില്‍ നിന്നും രൂപപ്പെട്ടതാണ്.

സുരലോഗം,
ഇപ്പോള്‍ കൊടുത്ത നോട്ടീസിന്റെ കാര്യം പറഞ്ഞാല്‍ രസമാണ്.റ്റാറ്റ കൊടുത്ത അഫഡവിറ്റ് പ്രകാരം 3013 ഭൂമി അധികമാണെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടും അത് ഏറ്റെടുക്കുന്നില്ല എന്ന് കുറ്റം പറഞ്ഞത് മംഗളവും മാധ്യമവും ആയിരുന്നു.സ്വാഭാവികമായി വിമര്‍ശനത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് വനം വകുപ്പ് നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും അത് നല്‍കുന്നതിന് മുന്‍പ് പത്രസമ്മേളനം നടത്തി ബിനോയി ഇത് പറയുകയും ചെയ്തു.
പിറ്റേ ദിവസം അതേ പത്രങ്ങള്‍ തന്നെ എഴുതി 50000 ഏക്കര്‍ അധികം ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ 3013 ഏകര്‍ എടുക്കാനുള്ള നീക്കം ബാക്കി സ്ഥലം റ്റാറ്റാക്ക് നല്‍കാനുള്ള ഗൂഡനീക്കമാണത്രേ.ബിനോയ് വെറുതേ ഇരുന്നില്ല.അഡ്വ.ജനറല്‍ അടക്കമുള്ളവരുടെ ഉപദേശം തേടി.അവര്‍ നല്‍കിയ ഉപദേശം അദ്ദേഹം വളരെ സുതാര്യമായി പത്രസമ്മേളനത്തിലും ന്യൂസ് അവറിലും പറഞ്ഞു.അത് പ്രകാരം ഇത്തരം ഒരു നോട്ടീസ് ഭാവിയില്‍ കൂടുതല്‍ സ്ഥലം റ്റാറ്റ കൈയ്യേറിയിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുന്നതിന് തടസ്സമാകില്ല.മാത്രമല്ല ഈ നോട്ടീസ് പ്രത്യേക കാര്യത്തിന് നല്‍കിയ വനഭൂമിയുടെ ദുരുപയോഗത്തെ മാത്രമാണ് പരാമര്‍ശിക്കുന്നത്.അത് പ്രകാരം നോട്ടീസ് നല്‍കിയത് ഇന്നാണ്.(14/4/2007)വേണമെങ്കില്‍ വി.എസ്സിന് തടയാമായിരുന്നുവല്ലോ.ഇത്രയും സമയമുണ്ടായിരുന്നു.2 മന്ത്രിസഭാ യോഗങ്ങള്‍ അതിനിടയില്‍ നടന്നു.
ചീപ്പ് സെന്‍സേഷനു വേണ്ടി പൈങ്കിളി പത്രങ്ങള്‍ കഥകള്‍ മെനയുന്നു.കേരളത്തിലെ ഏറ്റവും ആദര്‍ശശുദ്ധിയുള്ള പാര്‍ട്ടിയെയും അതുള്‍പ്പെടുന്ന മുന്നണിയെയും തകര്‍ക്കാനുള്ള ഹീനശ്രമമാണ് നടക്കുന്നത്.അത് വെള്ളം തൊടാതെ വിഴുങ്ങി സ്മാര്‍ത്തവിചാരത്തിനൊരുങ്ങുന്നവരുടെ കൈയ്യില്‍ പറയുന്ന വെളിവുകേടുകള്‍ തെളിയിക്കാനുള്ള തെളിവ് വേണം.അല്ലാതെ ആ പത്രം അങ്ങനെ പറഞ്ഞു,ഐ ചാനല്‍ ഇങ്ങനെ പറഞ്ഞു എന്നൊക്കെയുള്ള തരത്തിലുള്ള ആരോപണങ്ങള്‍ സങ്കടകരമാണ്.

പണ്ട മെക്കയില്‍ വഴി തെറ്റി കയറിയ ഒരുത്തനെ വധിക്കാന്‍ തീരുമാനിച്ചെന്നും ഉമ്മന്‍ ചാണ്ടി കാരണമാണ് രക്ഷപെട്ടതെന്നും വാര്‍ത്ത കണ്ട് സൌദി ഭരണകൂടത്തിനെതിരേ ഉറഞ്ഞു തുള്ളിയതിന്റെ ജളത എനിക്കിന്നും പോയിട്ടില്ല.സത്യം അറിഞ്ഞപ്പോള്‍ നാണിച്ചു പോയി.

K.P.Sukumaran said...

വളരെ വളരെ നന്ദി അനംഗാരീ ... ഇത്രയും വസ്തുതകള്‍ വിശദീകരിച്ചതിനു . ഇനിയും മനസ്സിലായില്ലെങ്കില്‍ സിയ പോയി കുളിക്കുകയോ പുണ്യാഹം തളിക്കുകയോ എന്തെങ്കിലും ചെയ്യട്ടെ ..

മൂര്‍ത്തി said...

3000/50000 ഏക്കര്‍ വിവാദത്തിനു ഉത്തരമായി 3000 ഏക്കര്‍ റവന്യൂ ഭൂമിയാണെന്നും 50000 എന്നത് വന ഭൂമിയുടെ കണക്കാണെന്നും ജനയുഗത്തില്‍ രണ്ടു ദിവസം മുന്‍പ് വായിച്ചിരുന്നു. എല്ലാം കൂട്ടിക്കുഴച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുകയാണെന്നും വായിച്ചിരുന്നു. അത് ശരിയായിരിക്കും എന്ന് തോന്നുന്നു.

Ziya said...

രാധേയനെപ്പോലുള്ളവര്‍ എത്ര ശ്രമിച്ചാലും സിപിഐയെക്കുറിച്ചുള്ള എന്റെ പരാമര്‍ശങ്ങളില്‍ നിന്ന് കടുകിട പിന്നോക്കം പോകന്‍ ഞാന്‍ മുഖ്യമന്ത്രി അച്യുതാനന്ദനൊന്നുമല്ല.

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. അനുഭവം ഗുരു.

സിപിഐ ആപ്പീസിന്റെ യഥാര്‍ത്ഥ വസ്തുത ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്. ഏഴു സെന്റ് സ്ഥലം 1959ല്‍ എം എന്‍ ഗോവിന്ദന്‍ നായരുടെ പേരില്‍ പട്ടയം ലഭിച്ചതാണ്. നാലു സെന്റ്

പികെ വാസുദേവന്‍ നായരുടെ പേരില്‍ കുത്തക പാട്ടമായി ലഭിച്ചതും. (ഇത് തട്ടിപ്പിലൂടെയാണ് നേടിയത്. തിരുവനന്തപുരത്തുള്ള പികെവി ദശകങ്ങളായി മൂന്നാറില്‍ പ്രസ്തുത

ഭൂമിയില്‍ കൃഷി ചെയ്തു താമസിക്കുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പട്ടയം നേടിയത്, ഈ പട്ടയം പികെവിയുടെ പെരില്‍ വ്യാജ ഒപ്പിട്ട് വാങ്ങിയത് മറ്റാരോ ആണ്). പിന്നെ മൂന്ന്

സെന്റ് സ്ഥലം വിവാദമായ രവീന്ദ്രന്‍ പട്ടയം. രവീന്ദ്രന്‍ പട്ടയങ്ങള്‍ മുഴുവന്‍ വ്യാജമാണെന്ന ഉറച്ച നിലപാടിലാണ് സ്പെഷല്‍ ഓഫീസര്‍ സുരേഷ് കുമാര്‍. മന്ത്രിസഭാ ഉപസമിതിയുടെ

വിചാരണ വേളയിലും അദ്ദേഹം നിലപാടു മാറ്റിയില്ല. കെ ഇ ഇസ്മയില്‍ റവന്യൂ മന്ത്രിയായിരിക്കേ കലക്റ്റര്‍ക്ക് മാത്രം വിതരണം ചെയ്യാന്‍ അവകാശമുള്ള പട്ടയങ്ങള്‍ ഡപ്യൂട്ടി

തഹസീല്‍ദാരായിരുന്ന രവീന്ദ്രന് നേരിട്ട് ഉത്തരവ് നല്‍കി ധൃതിയില്‍ വിതരണം ചെയ്യിക്കുകയായിരുന്നു.

ഏഴും നാലും പതിനൊന്നും മൂന്നും പതിനാലു സെന്റ് ആണ് രേഖപ്രകാരം. എന്നാല്‍ ഇന്ന് സിപിഐയുടെ കയ്യില്‍ 18 സെന്റ് ഭൂമിയുണ്ട്. ഇതെങ്ങനെ വന്നു? പട്ടയം നല്‍കിയത്

കൃഷിക്കാണ്, ബില്‍‌ഡിംഗുണ്ടാക്കാനല്ല. അതിനാല്‍ തന്നെ ഈ പട്ടയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാം. സിപിഐ നിയമവിധേയമായിട്ടാണോ റിസോര്‍ട്ടും

സ്റ്റെയര്‍കെയ്‌സിന്റെ താഴെ ആപ്പീസ് മുറിയും പണിഞ്ഞത്. ഈ റിസോര്‍ട്ട് കം ആപ്പീസ് നാഷനല്‍ ഹൈവേയുടെ ദൂരപരിധി ലംഘിച്ചു എന്നത് പകല്‍ പോലെ സത്യമല്ലേ?

രസകരമായ വസ്തുത പാര്‍ട്ടി ആപ്പീസ് പൊളിച്ചത് ദൌത്യസംഘമല്ല എന്നതാണ്. നാഷനല്‍ ഹൈവേ അധികൃതരാണ് അതു പൊളിച്ചത്. ദൌത്യസംഘം ചാര്‍ജ്ജെടുക്കുന്നതിന്

കൃത്യം ഒരു ദിവസം മുമ്പ്. എന്നിട്ടും നാട്ടാരെ മുഴുവന്‍ വിഡ്ഡികളാക്കി സിപിഐ ദൌത്യസംഘത്തിനു മേല്‍ മെക്കിട്ടു കേറുന്നു.......

തീര്‍ന്നില്ല.

ആപ്പീസ് സംബന്ധിച്ച പ്രശ്‌നം റവന്യൂ മന്ത്രിയും വനം മന്ത്രിയും മൂന്നാറില്‍ പോയി പരിഹരിച്ചതാണ്. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് മാത്രം സിപിഐക്ക് പൊള്ളിയത് എന്തു കൊണ്ട്?

ഉത്തരം ടാറ്റ.... ടാറ്റയുടെ വീര്യം, സിപിഐയുടെ പാക്കിംഗ്.

കഴിഞ്ഞ എല്‍ഡിഏഫ് ഭരണകാലത്ത് റവന്യൂമന്ത്രിയായിരുന്ന ഇസ്‌മയിലും ഡപ്യൂട്ടിസ്പീക്കറായിരുന്ന തൊഴിലാളി നേതാവ് സി എ കുര്യനും ഒത്തുകളിച്ചതിന്റെ ഫലമാണ് ഏറ്റവും

കൂടുതല്‍ റവന്യൂ ഭൂമി ടാറ്റ കയ്യേറി തേയില വെച്ചുപിടിപ്പിച്ചത്‌. ടാറ്റ റ്റീയിലെ ഏറ്റവും വലിയ യൂണിയനായ എഐടിയുസിയുടെ സെക്രട്ടറി കുര്യനും എംവൈ ഔസേഫും മറ്റു കുട്ടി

നേതാക്കളും ടാറ്റയുടെ ബംഗ്ലാവുകളും ക്വാര്‍ട്ടേഴ്സുകളും പ്രതിഫലമായി വെച്ചനുഭവിക്കുന്നുണ്ട്‌.

ടാറ്റയെ രക്ഷിക്കാനായിട്ടാണ് ഇസ്‌മയിലും പന്യനും ഈ പൊറാട്ടു നാടകമെല്ലാം കളിക്കുന്നത്.

ഇന്നിതാ ദൌത്യസംഘത്തെ തീര്‍ത്തും ദുര്‍ബലമാക്കി റവന്യൂമന്ത്രി കയ്യേറ്റമൊഴിപ്പിക്കലിന്റെ മൊത്തം ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നു....ഇത് മൂന്നാറില്‍ മാത്രമല്ല,

കേരളത്തിലുടനീളം കള്ളപ്പരിഷകളെ സഹായിക്കാനാണ്. ഈ പരിഷകളില്ലെങ്കില്‍ ജനയുഗം ഇറങ്ങുമായിരുന്നില്ലല്ലോ?

ഞാന്‍ വീണ്ടും പറയുന്നു....സിപിഐക്കാരെ കണ്ടാല്‍ കുളിക്കണം...അവര്‍ വരുന്നിടത്ത് പുണ്യാഹം തളിക്കണം.

വിചാരം said...

സിയ എന്റെ ചങ്ങാതിയാണ്. ഞാനൊരു സി.പി.ഐ.ക്കാരനും. അനംഗാരിയും, രാധേയനും വളരെ വ്യക്തമായി പറഞ്ഞു തന്ന സത്യാവസ്ഥ മനസ്സില്ലാക്കാതെ, താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്നു പറഞ്ഞിരിക്കുന്നത് കാണുമ്പോള്‍ സങ്കടാവുന്നു.തികച്ചും ചായ്‌വുള്ള പത്രങ്ങള്‍ വായിച്ചു അതിലെ അസത്യങ്ങള്‍, സത്യമായി വിശ്വസിക്കുന്നതിനു മുന്‍പ് കാര്യങ്ങളെ കുറിച്ചോരന്വേഷണം നടത്താമായിരിന്നു.

സിയ ..ഞാന്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്റെ പാര്‍ട്ടിയായി സി.പി.ഐ.യേയും അതിലെ ഒട്ടുമിക്ക നേതാക്കളേയും അടുത്തറിയുന്നു, സിയക്കെന്തെങ്കിലും തെളീയീക്കാനാവുമോ ? സി.പി.ഐയോ, അതിലെ നേതാക്കളോ, കോണ്‍ഗ്രസ്സിനെ പോലെ അഴിമതിയോ മറ്റൊ നടത്തിയതായി.സിയ.. സി.പി.ഐയുടെ ഏതൊരു പാര്‍ട്ടി ഓഫീസ്സിലും താങ്കളൊന്നു കയറി നോക്കൂ, എന്നിട്ടാ കണ്ണോടെ കേവലം ഈര്‍ക്കിളി പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സുകളെ ഓഫ്ഫീസിലും ഒന്നു കയറിനോക്കൂ.. അപ്പോളറിയാം സി.പി.ഐ എത്ര പണമുള്ള പാര്‍ട്ടിയാണന്ന്. സി.പി.ഐയെ തിരിച്ചറിയണമെങ്കില്‍, ആ പാര്‍ട്ടിയിലെ നിസ്വാര്‍ത്ഥരായ നേതാക്കളുടെ സമ്പത്തൊന്നു പരിശോധിച്ചാ മതി, കോണ്‍ഗ്രസ്സില്‍ ഒരു ആന്റണിയാണെങ്കില്‍‌, സി.പി.ഐയില്‍ ഒരായിരം ആന്റണിമാരെ കാണാനാവും. ഇനിയെങ്കിലും കാടാടച്ചു വെടി വെയ്ക്കാതിരിക്കുക.
(എന്താണ് നാട്ടിലെ വിശേഷങ്ങള്‍ ?, ഇപ്പോഴും നാട്ടിലെ തന്നെയല്ലേ ?)

Anonymous said...

ചടയമണ്‍ഗലംകാരന്‍ said....

സുഹ്രുത്തെ ഞാ‍ന്‍ മൂന്നാറുകാരനല്ല. ഓട്ടു മിക്ക തിരഞ്ഞെടുപ്പിലും CPI വിജയിക്കുന്ന ചടയമങ്ങലത്തു നിന്നാണു. CPI അനുഭാവീകലളുടെ എണ്ണം കൂടുതലുള്ള CONSTITUENCY ആണ് ചടയമങ്ങലം. ഇപ്പൊള്‍ ഒരു മന്ത്രി ഞങങള്‍ക്കുണ്ടു, രത്നാകരന്‍. ആടുതത തിരഞ്ഞെടുപ്പ്പില്‍ ഉറപ്പായും സാധാരണ CPI പ്രവര്‍ത്തകര്‍ തന്നെ പുള്ളിക്കാരനെ തോല്‍പ്പിചു കൊള്ളും. കാരണം ഞങ്ങള്‍ക്കു ഒരു അളവൂ കൊലുണ്ടു (frame of reference), ഞങ്ങളുടെ അടുത്ത CONSTITUENCY-യില്‍ നിന്നും പണ്ടു മന്ത്രി പ്ദവി “ അലങ്കരിച്ചിരുന്ന” Comr. E. Chandrashekharannair.!!!!

ആപ്പൊള്‍ പറഞ്ഞു വന്നതു പ്ണ്ടു revenue minister ആയീരുന്ന K. E Ismail എന്തു കൊണ്ടു election-ല്‍ തോറ്റു എന്നാണു, ആതും പൊന്നാനി മണ്ടലതില്‍ നിന്നും അഴിമതി വീരനെന്നു CPI-കാര്‍ തന്നെ വിളിച്ച പൈപ് Gangadharan-എതിരെ. CPI-യിലെ ഈ വംബന്‍ പരാജയപ്പെടാന്‍ കാരണം അന്നാഞ്ഞടിച്ച ഭരണ വിരുദ്ധ വികാരത്തെക്കാള്‍ സ്വന്തം പേരില്‍ എഴുതിചേര്‍ക്കപ്പെട്ട അഴിമതി ആരൊപണങലാണു എന്നാണു ഞാന്‍ വിസ്വസിക്കുന്നതു, പേര്യ മരം മുറി ഉള്‍പ്പെടെയുള്ളവ. LDF-ന്റെ മൊത്തത്തിലുള്ള പരാജയത്തിനു ഒരു കാരണം ഇതാവാം എന്നു വിശ്വസിച്ചാലും തെറ്റില്ല. ആന്നത്തെ പട്ടയ business-ല്‍ എനിക്കു നല്ല സംശയമുണ്ടു. സംശയമുണ്ടെന്നു പെന്നാനിയിലെ പ്രബുദ്ധരും പണ്ടെ പറഞ്ഞിരുന്നു.
ഏന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരം ചിലര്‍ പറയുകയും ചെയ്തു. ഏന്തായാലും സിയയൊടും ഇന്നലത്തെ Kerala High Court-ന്റെ അഭിപ്രായതൊടും എനിക്കു ബഹുമാനമാണു, ആതിനു കാരണം ഇതുവരെ ക്ലിയറ് ആകാത്ത അന്നതെ Revenue ministriyile ഇടപാറ്റുകളാണു, അവ
1)പട്ടയം നല്‍കാനുള്ള അധികാരം തഹസീല്‍ദാര്‍ക്കു കൈമാറാന്‍‍ കളക്ടര്‍ക്കു അധികാരമുണ്ടോ?
2)P.K. Vasudevan nair-ക്കു 4 സെന്റില്‍ ക്രിഷി നടത്തേണ്ട് ആവശ്യ്മുണ്ടോ?
3)ആന്നു എല്ലാ‍പെരുടെ പേരു വിവരവും പബ്ലിഷു ചെയ്തെങ്കില്‍ മീഡീയ എന്തു കൊണ്ട്ടു P.K. Vasudevan nair എന്ന കര്‍ഷകനെ മലയളിക്കു പരിചയപ്പെടുതിയില്ല?
4)4 സെന്റിനു അപേക്ഷിചച P.K.V--ക്കു എങ്ങിനെ 11 സെന്റു കിട്ടി?
5) പട്ടയം കിട്ടിയ ഭൂമിയില്‍ ക്രിഷി ചെയ്യാതിരുന്നതെന്തെ?(ക്രിഷി ചെയ്യാതത ഭൂമി തിരിചെറ്റുക്കാമോ)
6)പ്ട്ടയം കിട്ടിയ ഭൂമിയില്‍ Party office കെട്ടിയതു മന്‍സ്സിലാക്കാം. 3000rs മാത്രം കൈവഴമുള്ള D. Raja-യുടെ പാര്‍ട്ടിക്കു എന്തിനു മൂന്നാറില്‍ ചില്ലു മേഞ്ഞ ഒരു ബഹു നില മാളിക?.(CPI ഉള്‍പ്പെടെ ഉള്ളവര്‍ പണ്ടു പാടിയ ഒരു പാട്ടു-“ ചില്ലു മേടയില്‍ ഇരുന്നെന്നെ....“ അതിപ്പൊള്‍ ആ മൂന്നു പൂച്ച കുഞ്ഞുങ്ങള്‍ പാടുന്നുണ്ടാകും, സുജിത്(T. K. Sujith),പ്ലീസ്,ഒരു cartoon വരക്കാമോ, മൂന്നാറിലെ CPI office എന്ന ചില്ലു മേടയില്‍ ഇരുന്നു കൊണ്ടു, veliyam, pannyan, Ismail,Binoy, rajendran എന്നിവര്‍ ആ പൂച്ച കുഞുഞുങളെ (suresh, sing, swami)കല്ലെടുതെറിയുന്നതൂം , അപ്പൊള്‍ അവര്‍ -“ ചില്ലു മേടയില്‍ ഇരുന്നെന്നെ“ എന്ന പാട്ടു പാടുന്നതും.)

8) പട്ടയ ഭൂമിയില്‍(അതല്ല എന്ന്നാണെണ്‍ക്കില്‍ കൂടി) പാ‍ര്‍ട്ടി office കെട്ടിയിട്ടു Hotel business നടത്താന്‍ കൊടുത്തതൂ മോശം പരിപാടി ആയിപ്പോയില്ലെ? Communist-കള്‍ക്കു ചേര്‍ന്ന പരിപാടി ആണൊ ഇതൊക്കെ???

9)CPI ഒരു ചെറിയ Party ആണു. ആതില്‍ തന്നെ ഒട്ടു മിക്ക ആള്‍ക്കാരും വളരെ പാവപ്പെട്ടവരും. ആവര്‍ക്കെങ്ങിനെ കോടികള്‍ പത്രം തുടങ്ങാണ്‍ പിരിഞ്ഞു കിട്ടി? ആവര്‍ക്കു ആ ലിസ്റ്റ് പബ്ലിഷ് ചെയ്യാന്‍ കഴിയുമോ?

10)Tata ആണു വംബന്‍ എന്നു CPI മന്ത്രിമാര്‍ അലമുറ ഇട്ടു പറയുന്നതിന്റെ കാ‍രണം? വളരെ പാവപ്പെട്ടവരുടെ party ആയ CPI ക്കു ABAD, BCJ, BCD, BCF, Moonnar woods, casino royale, ....castles...bla bla bla... തുടങിയ കോടീശ്വരന്മാരെ വംബന്മാരായി കാണാന്‍ കഴിയാത്തതെന്തെ?

11)ആല്ല, CPI-ക്കു ഇനി എല്ലാ മാനധണ്ടങ്ങളും പാലിചു കൊണ്ടാണു office കെട്ടിയതെങ്കില്‍ തന്നെ NH-il നിന്നുള്ള ദൂര പരിധി ലംഗിച്ചിട്ടില്ലേ? ദൂര പരിധിക്കുള്ളില്‍ വരുന്ന ഭാഗം മാത്രമല്ലേ പൊളിചുള്ളു.ആങ്ങിനെ ഒരു നിയമ നിര്‍വഹണം നടത്തി എന്നതിന്റെ പേരില്‍ മാത്രം CPI എന്തുകൊണ്ടു ദൌത്യ സേനയക്കു എതിരെ തിരിഞ്ഞു?
എനിക്കു ഒന്നേ പറയാനുള്ളൂ,
M. N. സ്മാരകത്തില്‍ നിന്നു ചവറ്റു കുട്ടയിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു, അതു തിരുവനന്തപുരത്തു വച്ചു പന്ന്യന്റെ വായില്‍ കരുണാകരന്‍ ലഡു തിരുകിയപ്പോഴേ മന്സ്സില്ലാവാന്‍ തുടങിയിരുന്നു. ആപ്പൊള്‍ അതു നുണഞിട്ടു അപ്പുറതു മാരി നിന്നു കരുണാകരനെ കണ്ടാല്‍ കുളിക്കണമെന്ന് പറഞ്ഞപ്പൊള്‍ ഒന്നു കൂടി ഉറപ്പിചു. പോന്നാനിക്കാരാണു മിടുക്കന്മാര്‍, അവര്‍ ഇതോക്കെ പ്ണ്ടേ മനസ്സിലാക്കിയിരുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

സിയ said "രസകരമായ വസ്തുത പാര്‍ട്ടി ആപ്പീസ് പൊളിച്ചത് ദൌത്യസംഘമല്ല എന്നതാണ്. നാഷനല്‍ ഹൈവേ അധികൃതരാണ് അതു പൊളിച്ചത്. ദൌത്യസംഘം ചാര്‍ജ്ജെടുക്കുന്നതിന്
കൃത്യം ഒരു ദിവസം മുമ്പ്. എന്നിട്ടും നാട്ടാരെ മുഴുവന്‍ വിഡ്ഡികളാക്കി സിപിഐ ദൌത്യസംഘത്തിനു മേല്‍ മെക്കിട്ടു കേറുന്നു....... "

സിയ താങ്കള്‍ വളരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. CPI ഓഫീസ്‌ ദൌത്യസംഘം ചാര്‍ജ്ജെടുത്ത ശേഷമാണ്‌ പൊളിക്കപ്പെട്ടത്‌. അത്‌ പൊളിച്ചത്‌ NH അധികൃതരാകാം പക്ഷേ സുരേഷ്‌ കുമാറിന്റെ അറിവോടെയാണ്‌. കാരണം ഇന്ത്യ വിഷനിലെ ഒപ്പം നടന്ന് എന്ന പരിപാടിയില്‍ സുരേഷ്‌ കുമാറിനോട്‌ എന്തുകൊണ്ടാണ്‌ 25 ന്‌ മുന്‍പ്‌ CPI ഓഫീസ്‌ പൊളിച്ചതെന്ന ചോദ്യത്തിന്‌ അദ്ദേഹം പറഞ്ഞത്‌ ചുറ്റുമുള്ള മറ്റ്‌ കൈയേറ്റങ്ങള്‍ പൊളിച്ചപ്പോള്‍ CPI ഓഫീസ്‌ പൊളിക്കാതിരുന്നാല്‍ അത്‌ തെറ്റായ സന്ദേശം നല്‍കും അതിനാലാണ്‌ പൊളിച്ചത്‌.
ഇനി ഞാന്‍ പറയുന്നത്‌ നുണയല്ല എന്ന് തെളിയിക്കാന്‍ ഒരു സിന്റിക്കേറ്റ്‌ പത്രത്തിന്റെ ലിങ്ക്‌ തന്നെ ഞാന്‍ കൊടുക്കുന്നു. വായിക്കുക.

ഇനി ചടയമംഗലംകാരനോട്‌ ഇസ്മായേല്‍ നലതെന്നോ ചീത്തയെന്നോ തര്‍ക്കത്തിന്‌ ഞാന്‍ ഇല്ല. പക്ഷെ തെറ്റുകള്‍ ആധികാരികതയോടെ പറയരുത്‌. ഇസ്മായേല്‍ മത്സരിച്ചത്‌ പൊന്നാനിയില്‍ അല്ല തോല്‍പിച്ചത്‌ ഗൊഗാധരനും അല്ല. ഇനി ഇത്തവണയും ഇസ്മായേല്‍ തോറ്റു ഇതെ നുഷാദിനോടെ പട്ടാമ്പിയില്‍ത്തന്നെ. പൈപ്പ്‌ ഗംഗാധരന്‍ പൊന്നാനിയില്‍ തോല്‍പിച്ചത്‌ T.K. ഹംസയേ ആണ്‌. ഇത്തവണ പൊന്നാനിയില്‍ പൈപ്പ്‌ ഗംഗാധരനെ പാലോളി തോല്‍പ്പിക്കുകയും ചെയ്തു.

വിചാരം said...

ചടയമംഗലക്കാരനായ സുഹൃത്തേ...
പൊന്നാനിക്കാരനായ ഒരു സി.പി.ഐക്കാരന്‍ . ദേ.. ഇവിടെയുണ്ട്, അതിനു മുന്‍പേ വളരെ വ്യക്തമായി തന്നെ കിരണ്‍ പറഞ്ഞു കഴിഞ്ഞു.. ഇതാണ് ശരി.ഇനി ചടയമംഗലംകാരനോട്‌ ഇസ്മായേല്‍ നലതെന്നോ ചീത്തയെന്നോ തര്‍ക്കത്തിന്‌ ഞാന്‍ ഇല്ല. പക്ഷെ തെറ്റുകള്‍ ആധികാരികതയോടെ പറയരുത്‌. ഇസ്മായേല്‍ മത്സരിച്ചത്‌ പൊന്നാനിയില്‍ അല്ല തോല്‍പിച്ചത്‌ ഗൊഗാധരനും അല്ല. ഇനി ഇത്തവണയും ഇസ്മായേല്‍ തോറ്റു ഇതെ നുഷാദിനോടെ പട്ടാമ്പിയില്‍ത്തന്നെ. പൈപ്പ്‌ ഗംഗാധരന്‍ പൊന്നാനിയില്‍ തോല്‍പിച്ചത്‌ T.K. ഹംസയേ ആണ്‌. ഇത്തവണ പൊന്നാനിയില്‍ പൈപ്പ്‌ ഗംഗാധരനെ പാലോളി തോല്‍പ്പിക്കുകയും ചെയ്തു.

തെറ്റിധാരണ കൊണ്ടു ഓട്ടയടച്ച് ഉള്ള വെളിച്ചവും കെടുത്തി ഇരുട്ടാക്കാതെ സുഹൃത്തേ.. ഇനിയും നാലു വര്‍ഷം ഉണ്ടല്ലോ അതു കഴിഞ്ഞു ആര് മത്സരിക്കും, ആരു ജയിക്കുമെന്നലാം അപ്പോള്‍ നോക്കിയാല്‍ പോരെ? അറിവുള്ളവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ (ഇവിടെ കിരണും,രാധേയനും,അനംഗാരിയും മറ്റും) അതൊന്നു മനസ്സില്ലാക്കനുള്ള ശ്രമമെങ്കിലും താങ്കള്‍ കാണിച്ചു കൂടെ..

Anonymous said...

Chadayamangalam-kaaran said..

Sorry....Sorry.., the credit must go the the People of Pattambi... otherwise 'some other will wisher' would have been the revenue minister this time also...
and a more 'creative interference' would have killed the Munnar Task force even before its birth...

thanks to Krian thomas for sorting the error out...

Anonymous said...

Chadayamangalam said...

Priya Vicharam.., thettu thiruthi.
Himalayathil kayaran vannittu pattikkattam kandennu paranju thirinju nadakkathe(Kadappadu M. Krishanan nair). Pattikkattam kazhinja commentil kuzhichu moodi.
Himalayam ippozhum avide okke thanne undu. Pattikkattam keri pidichittu Himalayathe kuzhichu moodathe.

Thankal paranja vykathathyulla vadhangalkkulla marupadi post ezhuthiya aal valare vyakthamayi paranjittundu. Athil ini njan avyakthatha kalarthendathillallo, undo? Oru pro-leftist aaya ente samshayangal aanu njan paranjathu. Appol oru anti-leftistinte karyam chinthikkan koodi vayya.

Pinne adutha loksabha thiranjeduppum niyama sabha thiranjeduppum kazhinju ee post veendum onnu koodi publish cheyyan Ziyayodu abhyarthikkunnu.....

Anonymous said...

Chadayamngalam-karan said...

Priyappetta Radheyanum moonnaril pravarthichu parichaymulla anamgari mashinodum oru chodhyam , (Ningalude vadhagathikal thettanennu theliyikkan vendiyalla) 1959-il moonnarile 7.5 sentinu 19000 rs vilamathikkumayirunno?

Anamgarimashil ninnum oru post pratheekshikkunnu, Moonnar raja kudumbalthile etho oru sthree oru vakkeelumayi chernnu Hight courtil kure case file cheythttundallo? Athinte pinnile kalikal enthokke aanu? News paper vayichittu onnum pidi kittunnilla. Thankalkku ithinekkurichu aadhikaarikamayi parayan kazhiyumennu viswasikkunnu

Ziya said...

പ്രിയ വിചാരം,
ഞാന്‍ സിപിഐയുടെ ഒരു ആപ്പീസില്‍ പോയി..ഇവിടെ മൂന്നാറില്‍. കണ്ടിട്ട് കണ്ണീന്ന് ചോരചാടി....പാവത്തുങ്ങള്‍!!!
പട്ടയം കിട്ടിയ മൂന്നു സെന്റില്‍ പനമ്പ് കുത്തി ഓലമേഞ്ഞ ഒരു ചെറ്റക്കുടില്‍...ചാണകം മെഴുകിയ നിലം...വെട്ടം കിട്ടാന്‍ കരിന്തിരിയെരിയുന്ന മണ്ണെണ്ണ വിളക്കുകള്‍ (എന്തോ, റിലയന്‍സുമായി വലിയ ബന്ധമില്ലെന്നു തോന്നു. അല്ലെങ്കില്‍ രണ്ടു ലിറ്റര്‍ മണ്ണെണ്ണയെങ്കിലും കിട്ടിയേനെ).ഓല കൊണ്ട് വരാന്ത തിരിച്ച് ഒരു മൂലക്ക് മേശയിട്ട് പാര്‍ട്ടി ആപ്പീസാക്കിയിരിക്കുന്നു.അകത്ത് രണ്ടു മൂന്നു കൊച്ചു മുറികള്‍ കെട്ടിയുണ്ടാക്കി ഏതോ പാവം മോലാളിമാര്‍ക്ക് ചായക്കടയും ബാര്‍ബര്‍ഷാപ്പും തിരുമ്മുകേന്ദ്രവും നടത്താന്‍ കൊടുത്തിരിക്കുന്നു. കരളലിയിപ്പിക്കുന്ന കാഴച്ച തന്നെയായിരുന്നെന്റെ വിചാരമേ....ഹാരു സഗിക്കും!!!!
(നാട്ടില്‍ സുഖം, മഴ :) )

അങ്കിള്‍. said...

ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തയാളാണെന്ന്‌ ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്നാലും CPI Office ന്റെ യാതാര്‍ഥ വസ്തുതയെന്തന്നറിയാന്‍ ആഗ്രഹിച്ചിരുന്നു. സിയയുടെ അവസാനത്തെ കമന്റ്‌ അത്‌ ലളിതമായിത്തന്നെ വ്യക്തമാക്കിത്തന്നതിന്‌ നന്ദി. മനസ്സിലാകുന്ന വിധം മറ്റാരും ഖന്ധിക്കാത്തിടത്തോളം കാലം ഞാനതു വിശ്വസിക്കുന്നു.

എല്ലാ രാഷ്ട്രീയ കൈയ്യേറ്റങ്ങളേയും ഒഴിപ്പിക്കുന്ന ദിനവും സ്വപ്മം കണ്ട്‌ ഞാന്‍ കഴിയുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...

സി. പി. ഐ യെ ക്കുറിച്ച് ഇത്രനാളും വലിയ അഭിപ്രായ വ്യത്യാസമൊന്നുമില്ലത്ത്ത് ഒരാളായിരുന്നു ഞാനും. മാധ്യമ സിന്ദിക്കേറ്റുകള്‍ നടത്തുന്ന കുപ്രചരണങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ലെങ്കിലും ചില സംശയങ്ങള്‍ മാത്രം ബാക്കി നില്കുന്നു ‌ 1. 1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേതെന്നും, അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ചെയ്യുന്നതില്‍ അപാകതയില്ലെന്നും അറിയാമായിരുന്ന പാര്‍ട്ടി പിന്നെ യെന്തിനാണ്‌ 1999-ല്‍ ഇതേസ്ഥലത്തിന്‌ രവീന്ദ്രന്‍ പട്ടയം വാങ്ങിയത്‌?
2. പട്ടയം വാങ്ങുമ്പോള്‍ അതിലെ നിര്‍മ്മാണത്തെ സംബന്ധിച്ച് എന്തെങ്കിലും നിബന്ധനയുണ്ടായിരുന്നോ?
3. രവീന്ദ്രന്‍ പട്ടയം അനുവദിക്കാനടിസ്ഥാനമായ മഹ്സറില്‍ പാര്‍ട്ടിസെക്രട്ടറിയും ഭാര്യയും മൂന്നാറിലെ സ്ഥിരം താമസക്കാരാണെന്നും , അവര്‍ കൃഷിക്കുവേന്ടിയാണ്‍ പ്രസ്തുത സ്ഥലം ഉപയോഗിക്കുന്നതെന്നും കാണിച്ചിരുന്നുവെന്ന മാധ്യമറിപ്പോറ്ട്ടുകള്‍ വാസ്തവ വിരുദ്ധമാണോ? 4. ആണെങ്കില്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്ക്കെതിരേ പാറ്ട്ടി നടപടിക്ക് മുതിരുമോ? 5. നാഷണല്‍ ഹൈവേയുടെ ദൂരപരിധി ലംഘിച്ചു ഒന്നാം നിലയിലേക്കുള നടപ്പാത നിര്‍മ്മിച്ച നടപടി ശരിയാണെന്ന് പാറ്ട്ടി അംഗീകരിക്കുന്നുണ്ടോ? 6. നടപ്പാത പൊളിച്ച നടപടിയെയാണോ അതോ അതിനാവശ്യമായ സമയം നല്‍കാതെ ധൃതി വെച്ചു പൊളിച്ചുവെന്നതാണോ ദൌത്യസംഘത്തില്‍ പാറ്ട്ടി കാണുന്ന കുറ്റം? 7. "സി.പി.ഐ കയ്യേറ്റക്കാരാണെന്ന് മനപ്പൂര്‍വ്വം വരുത്തി തീര്‍ക്കാന്‍വേണ്ടി ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച നാടകമാണ്‍ ഈ പൊളിക്കല്‍" ആരാണീ ചിലര്‍?
8.പൊളിക്കല്‍ നടത്തി 18 ദിവസം വരെയുണ്ടാകാത്തത്ര( പന്ന്യനെ ഇത്രയും വികാരഭരിതനായി ഇതിന്‌ മുന്പ് കണ്ടിട്ടില്ല!) പ്രതിഷേധക്കൊടുങ്കാറ്റ് അതുകഴിഞ്ഞുണ്ടായത്‌ എന്തുകൊണ്ടാണ്‌? 9. മുന്പുണ്ടായിട്ടുള്ള കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പൊളിപ്പിക്കലില്‍ നിന്നും പാറ്ട്ടി ഓഫീസിനെ സംരക്ഷിക്കാന്‍ 4 മന്ത്രിമാരുള്ള പാര്‍ട്ടിക്ക് കഴിയാതിരുന്നതാണോ അതോ ശ്രമിക്കാതിരുന്നതാണോ?10. സി.പി.ഐ കൂടി ചേര്‍ന്ന് എടുത്ത ഒഴിപ്പിക്കല്‍ തീരുമാനത്തിന്റെ ജനസമ്മിതി ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പേരില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് കരുതാന്‍ പാര്‍ട്ടിക്കാകുമോ?11. ഉപസമിതി തീരുമാനത്തിന്‌ ദൌത്യസംഘത്തെയും മുഖ്യമന്ത്രിയേയും കീഴ്പെടുത്തുക വഴി ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത വര്‍ധിച്ചതായി തോന്നുന്നുണ്ടോ?12. രവീന്ദ്രന്‍ പട്ടയങ്ങളുടെ സാധുതയെപ്പറ്റി പാര്‍ട്ടിക്ക് പൂര്‍ണ്ണവിസ്വാസമുണ്ടോ?13. 1970-77-ല്‍ അച്ചുതമേനോന്‍ സര്‍ക്കാര്‍ ടാറ്റയില്‍ നിന്നു പിടിച്ചെടുത്തെന്നവകാശപ്പെടുന്ന സ്ഥലം അന്നേ വേലി കെട്ടി തിരിച്ചിട്ടിരുന്നോ? അതിപ്പോഴും സറ്ക്കാരിന്റെ കയ്യില്‍ തന്നെ യാണോ? ഇല്ലെങ്കില്‍ പിന്നീടുവന്ന സി.പി.ഐ റവന്യൂ മന്ത്രിമാര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?14. പാര്‍ട്ടി കുത്തക മുതലാളികളേപ്പോലെ സുഖവാസ കേന്ദ്രങ്ങള്‍ നടത്തി പണംകൊയ്യുന്ന ലിമിറ്റഡ് കമ്പനികളേപ്പോലെ ലാഭം കൊയ്യാനുള്ള സ്ഥാപനമാകുന്നത്‌ ശരിയാണോ?

എം എന്‍ നേപ്പോലെയും, അച്ചുതമേനോനേപ്പോലെയും, പി.കെ.വി യെപോലെയും, പന്ന്യനേപ്പോലെയുമുള്ള കറപുരളാത്ത മനുഷ്യസ്നേഹികളായ കമ്യൂണിസ്റ്റുകാരെ ഇഷ്ടപ്പെടുന്നതുപോലെ തന്നെ ഇസ്മായീലിനെയൊന്നും ആ ഗണത്തില്‍ പെടുത്തുന്നത്‌ കടന്ന കയ്യല്ലേ?പാര്‍ട്ടി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്നിന്നും കരകയറുമെന്ന് പ്രതീക്ഷി ക്കുന്നു. പക്ഷേ മുകളില്‍ പറഞ്ഞ സംശയങ്ങള്‍ ഉത്തരമില്ലാതെ കിടക്കുകയും ചെയ്യുന്നു.

Radheyan said...

പട്ടിയെ പേപ്പട്ടി എന്ന് വിളിക്കുക,എന്നിട്ട് തല്ലി കൊല്ലുക,അല്ലെങ്കില്‍ കള്ളന്‍ കള്ളന്‍ എന്ന് കൂവി ഓടി അമ്പലപറമ്പുകളില്‍ പോകറ്റടിക്കാരെ രക്ഷിക്കുക,എന്ന ശൈലിയിലുള്ള വാദമാണ് സിയ ഉന്നയിച്ചിരുക്കുന്നത് എന്ന് ദുഖത്തോടെ പറയട്ടെ.

ഞാന്‍ എന്ത് പറഞ്ഞാലും സിയ തന്റെ നിലപാട് മാറ്റില്ല എന്ന് പറഞ്ഞത് നന്നായി.വെറുതേ ചെമ്പരത്തി പൂവെന്ന് കേള്‍ക്കാന്‍ ഞാന്‍ ചങ്കെടുത്ത് കാട്ടേണ്ടല്ലോ.എങ്കിലും obscurantism അതിന്റെ എല്ലാ സീമകളും കടക്കുന്ന ചില പരാമര്‍ശങ്ങളെക്കുറിച്ച് പറഞ്ഞ് ഞാന്‍ വിരമിക്കാം

1.സി.പി.ഐക്ക് 59ല്‍ പട്ടയം കിട്ടിയ സ്ഥലമല്ല ഏഴര സെന്റ്.അത് വിലക്ക് വാങ്ങിയതിന്റെ രേഖകള്‍ കോട്ടയം സബ് രജിസ്റ്റ്രാര്‍ ഓഫീസില്‍ ഉണ്ട്.അതില്‍ വിലയും കൃത്യമായി എഴുതിയിട്ടുണ്ട്.അത് പബ്ലിക്ക് ഡോക്ക്യുമെന്റാണ്.ആര്‍ക്കും പരിശോധിക്കാം(ചടയമംഗലത്ത് നിന്നും കോട്ടയത്തേക്ക് വലിയ ദൂരമില്ല,അല്ലെങ്കില്‍ വിവരാവകാശ കമ്മീഷനില്‍ 50 രൂപ അടച്ചാല്‍ കോപ്പി കിട്ടും)
2.സി.പി.ഐയുടെ കയ്യില്‍ കൂടുതല്‍ ഭൂമി ഉണ്ടെന്ന് സിയ എങ്ങനെ മനസ്സിലാക്കി എന്നറിയില്ല.അങ്ങനെ ഉണ്ടെങ്കില്‍ തിരിച്ച് പിടിക്കണം.സംശയമില്ല.തല്‍പ്പരകക്ഷികള്‍ക്ക് ആര്‍ക്കു വേണമെങ്കിലും ഒരു ഹര്‍ജ്ജി നല്‍കിയാല്‍ ഇത് ചെയ്യിക്കാവുന്നതാണ്.
3.പച്ചക്കള്ളം എങ്ങനെ ആധികാരികമായി പറയാം എന്നതിന് ഉദാഹരണമാണ് ദൌത്യസംഘമല്ല സി.പി.ഐ ഓഫീസിന്റെ മുഖപ്പ് പൊളീച്ചതെന്ന വാദം.അത് സുരേഷ്കുമാര്‍ ഒന്നിലധികം മാധ്യമങ്ങളില്‍ നേരിട്ട് വിശദീകരിച്ചതാണ്.
4.രവീന്ദ്രന്‍ പട്ടയം മാത്രമുള്ള സ്ഥലത്ത് പാര്‍ട്ടി ആഫീസും റിസോര്‍ട്ടൂം പണിത മറ്റുള്ളവരെ കുറിച്ചുള്ള നിശബ്ദത കുറ്റകരമാണ്.അവരെ കണ്ടാല്‍ പുണ്യാഹം വേണ്ടേ?

ഇനി പാ‍ര്‍ട്ടികള്‍ റിസോര്‍ട്ട് അല്ലെങ്കില്‍ വിനോദ ചാനല്‍ അല്ലെങ്കില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതിനെ കുറിച്ച്:

അതില്‍ നിയമപരമായി അപാകതയില്ല,നൈതികമായി ശരികേടുണ്ടെന്ന് ആരോപിക്കാം.പക്ഷെ വ്യക്തികള്‍ മുതല്‍ കുന്നുകൂട്ടുന്നതിനെ എതിര്‍ക്കുന്ന സിദ്ധാന്തം പാര്‍ട്ടി മുതലുണ്ടാക്കുന്നതിനെ എതിര്‍ക്കുന്നില്ല,കാരണം പാര്‍ട്ടി ജനങ്ങളുടേതാകയാല്‍ അതിന്റെ സ്വത്തും ജനങ്ങലുടേതാണെന്നാണ് വെപ്പ്.പക്ഷെ സത്യം അതല്ല എന്ന് സമ്മതിക്കുന്നു.

ഇസമയിലിനെ വിമര്‍ശിക്കാം,പന്ന്യനെ വിമര്‍ശിക്കാം,വെളിയത്തെ വിമര്‍ശിക്കാം,പക്ഷെ സി.പി.ഐ പോലെ ക്രഡിബിലിറ്റി ഉള്ള ഒരു പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് അഴിമതി നടത്തുന്നു എന്ന വാദം ബാലിശമാണ്.അടിമുതല്‍ മുടി വരെ റിപ്പോര്‍ട്ടിംഗ് ഉള്ള പാര്‍ട്ടിയാണ് സി.പി.ഐ.ഇത്തരം നയവ്യതിയാനങ്ങള്‍ ബ്രാഞ്ച് വരെ ചര്‍ച്ച ചെയ്യപ്പെടും.പലപ്പോഴും അതിരൂക്ഷമായ വിമര്‍ശനമാണ് സാധാരണ അംഗങ്ങള്‍ പോലും ഉന്നയിക്കുക.

ഏതെങ്കിലും നേതാക്കളെ വിമര്‍ശിക്കുന്നതിനു പകരം ഞാനടക്കമുള്ള സി.പി.ഐക്കാരെ കണ്ടാല്‍ കുളിക്കണമെന്ന് ഒരു തരം മുരളീധരനിലവാരത്തില്‍ പറയുന്നതിന്റെ ഉന്നം blasphemy മാത്രമാണ്.സിപിഐയെ തകര്‍ക്കണമെന്ന് 68-69 കാലത്ത് ഒരു പാര്‍ട്ടിയുടെ കേന്ദ്ര സമിതി തീരുമാനിച്ചിരുന്നു.അന്ന് എമ്മെന്നെയും റ്റിവിയെയും അഴിമതി ആരോപണത്തില്‍ കുരുക്കിയാണ് അവര്‍ അത് ചെയ്യാന്‍ ശ്രമിച്ചത്.പക്ഷെ അവര്‍ ഊതി കാച്ചിയ പൊന്ന് പോലെ ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.അതിന്റെ തുടര്‍ച്ചയാണോ ഈ സംഭവങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

Kaithamullu said...

ഇപ്പോഴാ രാധേയന്റെ കമെന്റ് കണ്ടത്. ജനവികാരമാണ് രണ്ട് വാക്യങ്ങളില്‍ ഞാന്‍ പ്രകടിപ്പിച്ചത്. അതിലരിശം കൊണ്ടിട്ട് കാര്യമില്ല രാധേയാ.

“വെറുതെ കറുത്തതെന്തോ ശര്‍ദ്ദിച്ചു എന്ന് പറഞ്ഞ് പറഞ്ഞ് കാക്കയെ ശര്‍ദ്ദിച്ചു എന്ന് പറയാതിരിക്കുക.“
- രാധേയാ‍, ശര്‍ദ്ദിച്ചത് ശരി എന്ന് സമ്മതിക്കുന്നു, അല്ലേ?
- ജനങ്ങള്‍ തീരുമാനിക്കട്ടെ: കാക്കയെയാണോ, ഗര്‍ഭമാണോ, അതവിഹിതമാണോ എന്നൊക്കെ!

Radheyan said...

ജനങ്ങള്‍ തീരുമാനിക്കട്ടെ,പക്ഷെ ജനം വഴി തെറ്റാതെ ഇരിക്കട്ടെ.അതിനുള്ള ശ്രമം മാത്രമാണ് ഞാന്‍ നടത്തുന്നത്.
എന്റെ വരികളെ വളച്ചൊടിക്കുന്നതും ശരിയല്ല.

“വെറുതെ കറുത്തതെന്തോ ശര്‍ദ്ദിച്ചു എന്ന് പറഞ്ഞ് പറഞ്ഞ്”
എന്നതിനര്‍ത്ഥം കറുത്തത് ശര്‍ദ്ദിച്ചു എന്നല്ല,ശര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ആരോപിച്ച് എന്നാണ്.അവിഹിതങ്ങള്‍ ഞാന്‍ ഏറ്റെടുക്കറില്ല.എന്റെ വായില്‍ വചനങ്ങള്‍ തിരുകേണ്ട.

കുടുംബംകലക്കി said...

"യൂണിയന്‍ ആപ്പീസില്‍ നിന്ന് റോഡിലേക്കിറങ്ങുന്നതിനുള്ള നടപ്പാത കോണ്‍ക്രീറ്റിട്ട് നിര്‍മ്മിച്ചിരുന്നു.(ഒന്നാം നിലയില്‍ നിന്ന് റോ‍ഡിലേക്ക് നേരിട്ടിറങ്ങുന്നതിനായി ഉപയോഗിച്ചിരുന്ന നടപ്പാത) ഇതാണ് പൊളിച്ച് നീക്കിയത്.
സിയയുടെ വീടിനു ചുറ്റും വലിയ ആഴമുള്ള കനാല്‍ ഉണ്ടെന്ന് കരുതുക.കനാല്‍ കടന്ന് റോഡിലേക്കിറങ്ങാന്‍ സിയയെന്തു ചെയ്യും.പറന്നിറങ്ങുമോ? അതോ ചാടിക്കടക്കുമോ?
സ്വാഭാവികമായും റോഡിലേക്ക് കനാലിനു കുറുകെ
ഒരു നടപ്പാത നിര്‍മ്മിക്കും.അത് തന്നെയാണ് യൂണിയന്‍ ചെയ്തതും.ഇവിടെ അത് റോഡ് കയ്യേറ്റമായി ചിത്രീകരിച്ചു.അതാണുണ്ടായത്."

ഇത് തെറ്റെന്നാണ് ഇന്നത്തെ മംഗളം പത്രം (16.6.06) ഫോട്ടോ സഹിതം എഴുതിയിരിക്കുന്നത്. പാര്‍ട്ടി ഓഫീസുമായി കോണ്‍ക്രീറ്റ് പാതയ്ക്ക് ഒരു ബന്ധവുമില്ല; അതിനു മുകളിലുള്ള റിസോര്‍ട്ടിനുള്ളതാണത്.

റിസോര്‍ട്ടും അമ്യൂസ്മെന്റ് പാര്‍ക്കുമൊന്നും ഒരു പാതകമൊന്നുമല്ല. ‘മൂലധന’മില്ലാതെ എന്ത് പാര്‍ട്ടി, അതും സോവിയറ്റ് യൂണിയനില്‍ സൌജന്യ സുഖചികിത്സ ഇല്ലാത്തപ്പോള്‍?

Anonymous said...

സി പി ഐ കാണിച്ച നെറികെട്ട പ്രവര്‍ത്തി കേരളഭരണത്തിന്നും കേരളത്തിലെ ഇടതുപക്ഷത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനങ്ങള്‍ക്കും അപമാനകരമാണ്‌. സി പി ഐ ഓഫീസിന്റെ ഭാഗം പൊളിച്ചതല്ല സി പി ഐയെ പ്രകോപിപ്പിച്ചതെന്ന് സാമാന്യവിവരമുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്‌.റ്റാറ്റയെതൊട്ടാല്‍ സി പി ഐക്കും പൊള്ളും. അത്‌ മറച്ചുവെയ്ക്കാന്‍ ആവശ്യമില്ലാതെ കൈകാലിട്ട്‌ അടിച്ചിട്ട്‌ കാര്യമില്ല. സി പി ഐയില്‍ തന്നെ ഈ പ്രശ്നത്തില്‍ ശക്തമായ ഭിന്നത നിലനില്‍ക്കുകയാണ്‌. ഇസ്മായിലിന്റെയും കൂട്ടരുടെയും കള്ളപ്പട്ടയം രവീന്ദ്രപട്ടയം പിടിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്‌

പിപ്പിള്‍സ്‌ ഫോറം. said...

സി പി ഐ കാണിച്ച നെറികെട്ട പ്രവര്‍ത്തി കേരളഭരണത്തിന്നും കേരളത്തിലെ ഇടതുപക്ഷത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനങ്ങള്‍ക്കും അപമാനകരമാണ്‌. സി പി ഐ ഓഫീസിന്റെ ഭാഗം പൊളിച്ചതല്ല സി പി ഐയെ പ്രകോപിപ്പിച്ചതെന്ന് സാമാന്യവിവരമുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്‌.റ്റാറ്റയെതൊട്ടാല്‍ സി പി ഐക്കും പൊള്ളും. അത്‌ മറച്ചുവെയ്ക്കാന്‍ ആവശ്യമില്ലാതെ കൈകാലിട്ട്‌ അടിച്ചിട്ട്‌ കാര്യമില്ല. സി പി ഐയില്‍ തന്നെ ഈ പ്രശ്നത്തില്‍ ശക്തമായ ഭിന്നത നിലനില്‍ക്കുകയാണ്‌. ഇസ്മായിലിന്റെയും കൂട്ടരുടെയും കള്ളപ്പട്ടയം രവീന്ദ്രപട്ടയം പിടിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്‌

Anonymous said...

എന്തായാലും സത്യം പുറത്ത് കൊണ്ട് വന്നാല്‍ നന്ന് ....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"ഇന്ത്യാ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറ്റവും അഴിമതിക്കാരും ജനവഞ്ചകരും മാഫിയ സഹയാത്രികരും
അധികാരദുര്‍മ്മോഹികളും സി.പി.ഐ എന്ന വലതുപക്ഷ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് മൂന്നാര്‍ സംഭവങ്ങളിലൂടെ."
ഈ പരാമര്‍ശത്തെ ന്യായീകരിക്കുവാന്‍ സിയ സി. പി. ഐ-യുടെ മുന്‍കാല 'അഴിമതികളും ജനവഞ്ചനയും അധികാരദുര്‍മ്മോഹവും' എല്ലാം വ്യക്തമാക്കാന്‍ ശ്രമിക്കുമല്ലോ. ഇന്‍ഡ്യയിലെ 'നാസി പാര്‍ട്ടിയാണ്‌ സി. പി. ഐ-' എന്ന്‌ പാറയുന്നതല്ലേ കൂടുതല്‍ ആകര്‍ഷകം, എന്നും ചിന്തിക്കണം.

സിയയുടെ പോസ്റ്റിന്റെ തലക്കെട്ട്‌ മോശമായെന്ന്‌ ഞാന്‍ പറയില്ല. അത്‌ ഒരു പ്രശ്നത്തെ വിശകലനം ചെയ്യുന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍പെട്ടതാണ്‌. സിയയുടെ ഉശിരും നിര്‍ബ്ബന്ധബുദ്ധിയും തെറ്റാണെന്നും പറയാനാവില്ല. നിര്‍ണ്ണായകവിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഭാഷയ്ക്ക്‌ വൈകാരികമായ ഊര്‍ജ്ജം നിറയ്ക്കാന്‍ അതൊരു സൌന്ദര്യശാസ്ത്രപരമായ സമീപനവുമാണ്‌. ആയതിനാല്‍, സിയാ ഈ 'ശുദ്ധീകരണകര്‍മ്മം' ശക്തമായ ഭാഷയില്‍ തുടരുക. വിയോജിക്കാനുള്ള ഒരാളുടെ അവകാശം മാത്രമേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ.

ഇനി സി. പി. ഐ. എന്ന കക്ഷിയോ അതിന്റെ നേതാക്കളോ തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ജനങ്ങള്‍ക്ക്‌ ബോധ്യമാകുമാറ്‌ തിരുത്തപ്പെടുകയും വേണം. അതിന്‌ ഇപ്പോഴത്തെ തുറന്ന ചര്‍ച്ചയും സംവാദ-വിവാദങ്ങളും ഉപകരിക്കുമെങ്കില്‍ നല്ലത്‌.

(സങ്കേതികമായ യുക്തികളിലേക്ക്‌ ഞാന്‍ പോകുന്നില്ല. അത്‌ അറിവുള്ളവര്‍ പലരും പറഞ്ഞുകഴിഞ്ഞു. 'ജനയുഗം' പത്രം തുടങ്ങാന്‍ പണമെത്തിച്ചത്‌ കേരളത്തിലെ മനുഷ്യരല്ലെന്നും പഴയ കെ. ജി. ബി-യും ക്യൂബയിലെ ചാരസംഘടനയുമാണെന്നുമ്‌ ചടയമംഗലത്തുകാരന്‍ സുഹൃത്തിനും മറ്റുപലര്‍ക്കും വിശ്വസിക്കാമെങ്കില്‍ നല്ലത്‌. അല്‍പ്പം ആശ്വാസം അങ്ങനെയെങ്കിലും കിട്ടട്ടെ..! അല്ലാതെ വെള്ളെഴുത്തിന്‌ തപാല്‍മാര്‍ഗ്ഗം ചികില്‍സയില്ലല്ലോ! )

മൂന്നാര്‍ വിഷയത്തിലെ സി. പി. ഐ-യുടെ നിലപാടിനെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുള്ള പലരും അവരവരുടെ മുയലിന്‌ 'മൂന്നര' കൊമ്പുണ്ടെന്ന വാദത്തിലാണ്‌. 'ചോറ്‌ വെന്തോ എന്നറിയാന്‍ നാലരി എടുത്തു നോക്കുന്നതു പോലെ' മഹത്തായ പാമ്പര്യമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ അളക്കാനും വിലയിരുത്താനും ഒരു 'മൂന്നാര്‍ ഇഷ്യു' മതിയാവുകയുമില്ല. ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കട്ടെ. പക്ഷേ, ഈ പ്രശ്നത്തില്‍ മുന്‍കൂട്ടി സി. പി. ഐ.-യുടെ പതിനാറടിയന്തിരം (സ്വപ്നത്തില്‍) നടത്തി സന്തോഷിക്കുന്ന ഒരുകൂട്ടം 'ബുദ്ധികൂര്‍മ്മതയുള്ള പത്രക്കാരും' 'അജ്ഞാതനാമധാരികളും' ഉണ്ടെന്ന്‌ ആര്‍ക്കാണറിയാത്തത്‌? കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിന്റെയും അതിന്‌ നേതൃത്വം നല്‍കിയ വ്യക്തികള്‍ അനുഷ്ടിച്ച ത്യാഗത്തിന്റെയും ചരിത്രമൊന്നും അവര്‍ക്ക്‌ തിരിയില്ല. ഇനി തിരിഞ്ഞാലും അവരത്‌ സമ്മതിക്കില്ല. അവരുടെ നിര്‍ബ്ബന്ധബുദ്ധിയോ സത്യമോ ജയിക്കാന്‍പോകുന്നതെന്ന്‌ ഇപ്പോള്‍ വാശിപിടിക്കേണ്ടതില്ല.

എന്നാല്‍, സി. പി. ഐ.-ക്കാരെ കണ്ടാല്‍ കുളിക്കണമെന്ന അഭിപ്രായത്തിന്‌ ഉപോദ്ബലകമായി നിരത്തുന്ന പല ആരോപണങ്ങളും മുനതേഞ്ഞവയാണെന്നും, അവ സൂര്യവെളിച്ചത്തില്‍ മങ്ങുന്ന വെറും കരിന്തിരിവിളക്കുകളാണെന്നും ഞാന്‍ കരുതുന്നു. സി. പി. ഐ.-യുടെ നേതൃത്വത്തിലുള്ള പരിണതപ്രജ്ഞരായ പല നേതാക്കളെയും അടുത്തറിയാവുന്ന എനിക്ക്‌ അവരില്‍ പലരുടെയും 'ആത്മസുഗന്ധം' അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്‌. അവരൊക്കെ മുന്‍നിന്ന്‌ പൊതുജനവിരുദ്ധമായ ഒരു നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതായി എനിക്കോ മറ്റ്‌ പലര്‍ക്കുമോ വിശ്വസിക്കാന്‍ കഴിയാത്തത്‌ അവരിലുള്ള അന്ധവിശ്വാസം കൊണ്ടല്ല. മറിച്ച്‌, കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ അരനൂറ്റാണ്ട്‌ നന്നായി അറിയുന്നതുകൊണ്ടാണ്‌.

എന്തായാലും, വാസ്തവങ്ങള്‍ വ്യക്തമാവുന്നതരത്തില്‍ കാലം അതിന്റെ മോണിറ്റര്‍ തെളിയിക്കട്ടെ. അതൊക്കെ സത്യസന്ധമായി 'മാധ്യമ രാജാക്കള്‍' എഴുതട്ടെ. അതുവരെ, സി. പി. ഐ.-യുടെ പതിനാറടിയന്തിരത്തിനായി അവരൊക്കെ കല്‍പ്പിച്ചുതയ്യാറാക്കിയ ക്ഷണക്കത്ത്‌ സുരക്ഷിതമായി ഇരിക്കട്ടെ. 'ജനപക്ഷ'മെന്ന്‌ ബോര്‍ഡ്‌ തൂക്കിയതുകൊണ്ടും വഴുവഴുക്കന്‍ ഭാഷ ഉപയോഗിച്ചതുകൊണ്ടും ആരും ശരിയായ 'ഇടതുപക്ഷം' ആവില്ലെന്ന്‌ ആര്‍ക്കാണറിയാത്തത്‌?

(കായംകുളം ഭാഗത്തുള്ള സി. പി. ഐ-ക്കാര്‍ തല്‍ക്കാലം, ദയവായി.. സിയയുടെ മുന്നില്‍ വന്നുപെടരുതെന്ന് പ്രത്യേകം അഭ്യര്‍ഥിക്കുന്നു.കുളിച്ചുകുളിച്ച്‌ പാവം ഒരു പരുവമായോ എന്ന ഭയത്താലാണ്‌ ഈ അപേക്ഷ.)

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ അനംഗാരി നല്‍കിയ ഒരു വിശദീകരണം ഇവിടെയുണ്ട്‌ വായിക്കുമല്ലോ.

K.P.Sukumaran said...

ഇതും കൂടി ഒന്ന് വായിക്കാമോ

Ziya said...

സിപിഐ മാത്രമാക്കുന്നതെന്തിന്?
ഇനിയിപ്പോള്‍ ഇടതുപക്ഷത്തിനെ മുഴുവന്‍ കാണുമ്പഴും കുളിച്ചോളൂ...

Ziya said...

ഇന്ത്യാ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറ്റവും അഴിമതിക്കാരും ജനവഞ്ചകരും മാഫിയ സഹയാത്രികരും
അധികാരദുര്‍മ്മോഹികളും സി.പി.ഐ എന്ന വലതുപക്ഷ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന വസ്തുത ഒരിക്കല്‍ കൂടി
തെളിയിക്കപ്പെട്ടിരിക്കുകയാണ് മൂന്നാര്‍ സംഭവങ്ങളിലൂടെ.

Anuraj said...

currect ..u r currect

BENCY MOHAN G said...

after 5 years, after reading all these comments, I feel great fun.

Hope that Ziya will enjoy the "fulfilment" of his prediction regarding "election white wash defeat" of CPI.