ശ്രീ.അല്‍ഫോണ്‍സ് കണ്ണന്താനവുമായി ശ്രീ.ഏബ്രഹാം മാത്യു നടത്തിയ
ഒരഭിമുഖം ഇന്നലെ റ്റി.വിയില്‍ കണ്ടു.
കൌതുകത്തോടെ ശ്രദ്ധിച്ച രസകരമായ ഒരു ഭാഗം ബൂലോഗമലയാളി സമക്ഷം അവതരിപ്പിക്കുന്നു.
ഏബ്രഹാം മാത്യുവിന്റെ ചോദ്യം:
“മലയാളിയെ അങ്ങ് എങ്ങനെ നിര്‍വ്വചിക്കുന്നു?”
“മലയാളിയോ? മലയാളി മിടുക്കനല്ലേ. ഏറ്റവും ബുദ്ധിശാലി. അവന് പോപ്പിനെ
കുര്‍ബാന പഠിപ്പിക്കും. പ്രധാനമന്ത്രിയെ ഭരിക്കാന്‍ പഠിപ്പിക്കും. ഗവണ്മെന്റ് എങ്ങനെ
പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. എന്നട്ടോ, പ്രഭാതം മുതല്‍ പ്രദോഷം വരെ
ആര്‍ക്കെല്ലാം പാര വെക്കണോ അവര്‍ക്കെല്ലാം അവന് പാര വെച്ചിരിക്കും.
ആരെക്കുറിച്ചെല്ലാം പരദൂഷണം പറയാമോ അതെല്ലാം പറഞ്ഞിരിക്കും. രാത്രി ഒരു
സ്മോളും (ഇവിടുത്തെ സ്മോളെന്നാല് ലാര്ജ്ജാണേ!) വിട്ട് നാളെ വെക്കേണ്ട
പാരകളെക്കുറിച്ച് പദ്ധതി ആലോചിക്കും.
മലയാളിക്ക് പെണ്ണെന്നാല്‍ കേവലം ലൈംഗികതക്കുള്ള ഒരു മെക്കാനിസം മാത്രമാണ്.
ഒരാണും പെണ്ണും ഒന്നു മിണ്ടിപ്പോയാല്‍ ഗര്‍ഭം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ മലയാളി
ഉണ്ടാക്കിയിരിക്കും’‘
Sunday, March 25, 2007
മലയാളി ഒരു നിര്‍വ്വചനം
Posted by Ziya at 11:18 PM
Subscribe to:
Post Comments (Atom)
12 comments:
"മലയാളി ഒരു നിര്‍വ്വചനം"
ശ്രീ.അല്‍ഫോണ്‍സ് കണ്ണന്താനവുമായി ശ്രീ.ഏബ്രഹാം മാത്യു നടത്തിയ
ഒരഭിമുഖം ഇന്നലെ റ്റി.വിയില്‍ കണ്ടു.
കൌതുകത്തോടെ ശ്രദ്ധിച്ച രസകരമായ ഒരു ഭാഗം ബൂലോഗമലയാളി സമക്ഷം അവതരിപ്പിക്കുന്നു.
ഏബ്രഹാം മാത്യുവിന്റെ ചോദ്യം:
“മലയാളിയെ അങ്ങ് എങ്ങനെ നിര്‍വ്വചിക്കുന്നു?”
അപ്പൊ, കണ്ണന്താനത്തിന് ഇതൊക്കെയാണോ പരിപാടീ? അതോ ഇനി കണ്ണന്താനം സാര്‍ മലയാളിയല്ലാതായൊ?
:)
-Patteri
qw_er_ty
ee Ziya oru malyaLi aaNO?
മലയാളിക്ക് മാത്രമായി എന്തിനൊരു നിര്‍വ്വചനം!!!
പലയിടത്തും കാണാറുണ്ട്, മലയാളിയെ നിര്‍വ്വചിക്കല്‍... അതിനുമാത്രം വലിയ ഒരു ഭീകര ജീവിയോ സംഭവമോ ആണോ മലയാളി?
എല്ലാ മനുഷ്യ സമൂഹങ്ങളേയും പോലെ ഒരു പാടു നല്ല വശങ്ങളും അത്യാവശ്യം ചീത്ത വശങ്ങളുമുള്ള ഒരു വിഭാഗം എന്നതിലുപരി എന്തു പ്രത്യേകതയാണ് മലയാളിക്കുള്ളത് - നാം സ്വയം കല്പിച്ചരുളിയിരിക്കുന്ന കുറേ മഹിമകളും സ്വയവിമര്ശനമെന്ന പേരില്‍ വാരിതേക്കുന്ന കരിയും പൊടിയും അല്ലാതെ?
എല്ലാ ജനസമൂഹങ്ങളേയും പോലെ തന്നേയേ എനിക്ക് മലയാളിയെ കുറിച്ചും തോന്നിയിട്ടുള്ളൂ.
നേട്ടങ്ങളും കോട്ടങ്ങളും ഇടകലര്‍ന്നു നില്ക്കുന്ന ഒരു സമൂഹം - അതിന് മനുഷ്യനെ കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍ തന്നെ ധാരാളം.
ഈ പറഞ്ഞ കണ്ണന്താനം കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത് സാമാജികരുടെ ശമ്പളം കൂട്ടണം എന്ന്....ഇപ്പൊ കിട്ടണത് കൊണ്ട് പോരാ എന്ന്.....ഇങ്ങനെ പോയാ പെണ്ണുമ്പിള്ള വീട്ടില്‍ കയറ്റൂല്ലാ എന്ന്......ഒരു നേരത്തെ ഭക്ഷണം തികച്ച് കഴിക്കാന്‍ കിട്ടാത്തവരുള്ള നാട്ടില്‍....അവരെയൊക്കെ ഉദ്ധരിക്കാന്‍ കെട്ടിയിറങ്ങി പുറപ്പെട്ട[നമ്മളെ പറഞ്ഞാല്‍ മതി]കണ്ണന്താനത്തിനു ഇപ്പോഴുള്ള ശമ്പളം പോരാ എന്ന്.....പോരെങ്കില്‍ M.L.A പണിയുടെ ഒപ്പം വല്ല കല്ലു പണിക്കും പോട്ടെ..എന്നിട്ട് മലയാളിയെ കുഴിച്ചിടാന്‍ വന്നാ മതി......
കണ്ണന്താനം പറഞ്ഞ അഭിപ്രായങ്ങളോട് യോജിപ്പുള്ളതു കൊണ്ടല്ല ഞാന്‍ ഇതു പോസ്റ്റിയത്. ഈ അഭിപ്രായത്തെക്കുറിച്ച് മലയാളൈസമൂഹത്തിന്റെ പ്രതികരണം ആരായുക മാത്രമാണ് ഉദ്ദേശം.
മലയാളിയുടെ നിര്‍വചനം കണ്ണന്താനത്തിണ്റ്റെ മറുപടിയില്‍ തന്നെ യുണ്ട്.. മലയാളി മറ്റൊരു മലയാളിയെപ്പറ്റി നല്ലതൊന്നും പറയില്ല..ലോട്ടറി അടിക്കുമ്പോള്‍ "ഓ... താങ്ക് ഗോഡ്" എന്നും പശു കുത്താന്‍ വന്നാല്‍ "എണ്റ്റമ്മോ" എന്നും പറയും
..ലോട്ടറി അടിക്കുമ്പോള്‍ "ഓ... താങ്ക് ഗോഡ്" എന്നും പശു കുത്താന്‍ വന്നാല്‍ "എണ്റ്റമ്മോ" എന്നും പറയും...
ഹഹഹ ജി.മനു അതു കലക്കി :)
:) ഇഷ്ടായി സിയാ..
ഐ ആം മലയാളി ബട്ട് ഐ ഡോണ്ട് (ക്)നോ മലയാളം .. ഞാന്‍ കുരച്ച് കുരച്ച് മലയാളം പറയും
.. എന്തൊരു അഭിമാനമാ ആ പറച്ചിലില്‍ രോമം കോരിത്തരിക്കും രണ്ടെണ്ണം പൊട്ടിച്ചു കൊടുക്കാന്‍ ആ പയ്യനുണ്ടല്ലോ .. ദേന്ന് നമ്മുടെ സാന്‍ഡൂസ് അവന്റെമ്മക്ക് രണ്ടു താങ്ങ് താങ്ങീലേ . എന്താണപ്പാ ആ ചെക്കന്റെ പേര് ഇന്നലെ ബാംഗ്ലൂരില്‍ തലയില്‍ മുണ്ടിട്ട് വിമാനമിറങ്ങി ബുര്‍ഗ ധരിച്ച് നാട്ടിലേക്ക് വന്ന ആ മെലിഞ്ഞുണങ്ങിയ .. പേര് കിട്ടുന്നില്ല .. എന്നാച്ചാലും അവനാ മലയാളി അവന് മറ്റൊരു പേരുണ്ട് അഹങ്കാരത്തിന്റെ പര്യായമെന്ന് ...
മലയാളത്തിന്റെ പേര് മഹത്ത്വരമാക്കിയ ഒത്തിരി മഹാന്മാര് നമ്മുക്കിടയിലുണ്ടായിട്ടുണ്ട് ..കമ്യൂണിസ്റ്റുക്കാര്‍ പറയുന്നത് പോലെ റഷ്യക്കാരെ കണ്ടു പഠിക്കണം എവിടെ പോയാലും അവര്‍ അവരുടെ ഭാഷയെ സംസാരിക്കൂ ..നമ്മുടെ പരേതനായ സ: ഇമ്പിച്ചിബാവ പാര്‍ലിമെന്റില്‍ ആദ്യമായി മലയാളം പറഞ്ഞ മലയാളത്തെ സ്നേഹിച്ച മനുഷ്യന് .. മലയാളം അറിയാത്തവന് മലയാളി എന്നു പറയരുത് അവന് കൈരളീയന് എന്നേ പറയാവൂ മലയാളം സംസാരിക്കുന്നവനേ മലയാളിയാവൂ
പിന്നെ പാര വെപ്പില്‍ അമേരിക്കക്കാരന്റെ ഏറ്റവും പിന്നില്ലായിരിക്കും മലയാളികള്‍ കഴിഞ്ഞ മൂന്ന് വര്ഷക്കാലാ അനുഭവം എന്റെ ഗുരു
മലയാളിക്ക് ഒത്തിരി നല്ല ഗുണങ്ങളുമുണ്ട് കൂട്ടായ്മ (ചില്ലറ തെറ്റലും പിണങ്ങലുമെല്ലാം സ്വാഭാവികം) സംഘടനാ ശക്തി ( പലപ്പോഴും സ്വയം കുഴിതോണ്ടാനായും ഇതുപയോഗിക്കും) പിന്നെ (തെക്കുള്ള അച്ചായന്മാര് ക്ഷമിക്കേണ്ട)എതെങ്കിലും ഒരു അച്ഛായനെ ജോലിക്ക് നമ്മള് നില്ക്കുന്ന ഓഫീസ്സില്‍ ദയകൊണ്ട് നിറുത്തിയോ നിറുത്തിയവന്റെ കഷ്ടക്കാലം അന്നാരംഭിച്ചു എന്നുപറയാം (ഈ അല്‍ഫോന്‍സാ ആ കൂട്ടത്തില്ലാ) നിറുത്തിയവനെ മാത്രമല്ല അവിടെയുള്ള അവന്റെ മറ്റേതെങ്കിലും ബന്ധുക്കളുണ്ടെങ്കില്‍ അവന്മാരുടെയെല്ലാം പണി .. സ്വാഹ . സ്വാഹ .. സ്വാഹ
(ഒരു കാര്യമുണ്ട് ഇനി ഈ പേരും പറഞ്ഞെന്നെ എന്റെ മേക്കട്ട് കയറിയാല്‍ അവന്റെ പള്ളകിട്ട് കുത്തും ഞാന്‍ )
ഹായ് വിചാരം (സത്യപാലാ
), തെക്കന്‍ അച്ചായന്മാര് ശരിക്കും സത്യം
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും ഒരു പ്രവാസി ആയിരുന്നു, ഒട്ടകത്തിനു തലചായ്കാന്‍ ഇടം കൊടുത്തപോലെ ഞാനും ഒരാള്‍ക്കു ഇടം കൊടുത്തു, ഫലമോ ഞാന്‍ കുറച്ചു വര്‍ഷങ്ങളായി നാട്ടില്‍....
മലയാളിയെ നിര്‍വചിക്കാന്‍ കഴിയുമോ?
നിര്‍വചനം കൊണ്ട് എന്ത് നേട്ടം.
"We define a subject in order to better understand and in certain cases affect change to the subject. "
നമുക്ക് മലയാളിയെ നിര്‍വചനം നടത്തിയിട്ട് എന്ത് നേട്ടം.
a) ഒരു ഭാഷ സംസാരിക്കുന്നവരെ എല്ലാം ചേര്‍ത്ത് വെച്ച് define ചെയ്യാന്‍ കഴിയില്ല. ഭാഷ ഒരു defining factor അല്ല. So നിര്വചനത്തിനു് അതീതനാണു മലയാളി. കാരണം അവന് വളര്‍ന്നു വന്ന ചുറ്റുപാടും socio-economic factorsഉ എല്ലാം അവനെ അവനാക്കി മാറ്റുന്നു.
b) മനുഷ്യന്റെ socio-economic parameters ഉറപ്പിക്കുന്ന പരിമിതകളാണു അവന്റെ സ്വഭാവം നിയന്ത്രിക്കുന്നത്. ഏതൊരു രാജ്യത്തെ ജനതയിലും ഈ parametric പ്രത്യേകതകള്‍ കാണാം.
ബങ്ക്ലാദേശിലെ തൊഴിലാളിയുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമായിരികില്ല കേരളത്തിലെ തൊഴിലാളിയുടെത്. അതായിരിക്കില്ല ജപ്പാനിലേത്. ഒരോ പ്രദേശത്തിലും ഉള്ള പ്രത്യേക സാഹചര്യങ്ങളാണു അവരുടേ സവിശേഷതക്ക് കാരണം. പ്രവാസി മലയാളികള്‍ നട്ടിലുള്ള മലയാളികളും തമ്മിലുള്ള പ്രധാന വിത്യാസത്തിന്റെ കാരണവും ഈ socio-economic environmentന്റെ വിത്യാസങ്ങള്‍ കൊണ്ടു തന്നെയണു്. വിശദമായി ചര്‍ച്ച് ചെയ്യപ്പെടേണ്ട ഒരു sociological topic ആണു ഇത്.
Post a Comment