Tuesday, July 31, 2007

മ‌അദനിയെ കുറ്റവിമുക്തനാക്കി

ഒടുവില്‍ അബ്ദുല്‍ നസര്‍ മ‌അദനിയെ കുറ്റവിമുക്തനാക്കി.
ജാമ്യം പോലും ലഭിക്കാത്ത അദേഹത്തിന്റെ പത്തു വര്‍ഷങ്ങള്‍!
ഒരു നിരപരാധിയുടെ പത്തു വര്‍ഷങ്ങള്‍!
സഹതപിക്കാം നമുക്ക് നിയമവാഴ്‌ച്ചയോട്...
സഹതപിക്കാം നമുക്ക്...

63 comments:

::സിയ↔Ziya said...

ഒടുവില്‍ അബ്ദുല്‍ നസര്‍ മ‌അദനിയെ കുറ്റവിമുക്തനാക്കി.
ജാമ്യം പോലും ലഭിക്കാത്ത അദേഹത്തിന്റെ പത്തു വര്‍ഷങ്ങള്‍!
ഒരു നിരപരാധിയുടെ പത്തു വര്‍ഷങ്ങള്‍!
സഹതപിക്കാം നമുക്ക് നിയമവാഴ്‌ച്ചയോട്...
സഹതപിക്കാം നമുക്ക്...

Sul | സുല്‍ said...

അല്‍ഹംദുലില്ലാഹ്.
(ദൈവത്തിനു സ്തുതി)

ഇതിലും വലിയ ശിക്ഷ കൊടുക്കാനില്ലാത്തതു കൊണ്ടാവാം....

സിയാ ഈ പോസ്റ്റ് ഉചിതമായി.

-സുല്‍

ഇത്തിരിവെട്ടം said...

ഒരു മനുഷ്യായുസ്സിന്റെ പത്ത് വര്‍ഷം... നിരപരാധിയാണോ അപരാധിയാണൊ എന്ന് തീരുമാനിക്കപ്പെടാതെ... കഷ്ടം.

സഹതപിക്കാനല്ലേ കഴിയൂ...

അഗ്രജന്‍... said...

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് ഘോഷിക്കുന്ന നിയമസം‌വിധാനം... ചുരുങ്ങിയ മനുഷ്യായുസ്സിന്‍റെ വിലപ്പെട്ട പത്ത് വര്‍ഷങ്ങള്‍! സഞ്ചയ് ദത്തിനോട് പറഞ്ഞത് പോലെ തന്നെ മദനിയോടും പറയുമായിരിക്കും ‘പത്ത് വര്‍ഷമല്ലേ എടുത്തുള്ളൂ...’ എന്ന്!

മഴത്തുള്ളി said...

അതെ എല്ലാവരും പറഞ്ഞതുപോലെ സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യും.

ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നത് നേരെ വിപരീതമായാണ് പലപ്പോഴും സംഭവിക്കുകയെന്നു മാത്രം :(

sabu said...

ponnnu chettanmaare remember one thing.
indiayil aayathu kondu ippozhenkilum paavappetta kaakkkakku veetil chennu biriyaani thinnamalllo.
oru chodyam polum chodhikkan pattathe arabian jailukalil american jailukalil ethrayo aayirangal.

sahathapikkal aarodaaanu???!!
daivathinu nanni parayaaam.
judiciarykky nanni parayam.

കരീം മാഷ്‌ said...

സൂഫിയമദനിക്കു കൊടുത്ത 'വൈധവ്യം പത്തു വര്‍ഷങ്ങള്‍!".
ഒരു രോഗിക്കു കൊടുത്ത ദണ്‍ധനവും പത്തു വര്‍ഷങ്ങള്‍!
മനുഷ്യാവകാശകമ്മീഷന്റെ വാക്കിനു കൊടുത്ത അപമാനവും പത്തു വര്‍ഷങ്ങള്‍!
നിരപരാധിയെന്നു അവസാനം കോടതിക്കു പറയാന്‍ വെറും അരമണിക്കൂര്‍
മായ്ക്കാന്‍ ഇനി നാം എത്രകാലം മുങ്ങിക്കുളിക്കണം.

ikkaas|ഇക്കാസ് said...

അബ്ദുല്‍ നസര്‍ മ‌അദനിയെ കുറ്റവിമുക്തനാക്കിയ വാര്‍ത്തയുടെ മനോരമ ന്യൂസ് ക്ലിപ് ഇവിടെ
http://www.youtube.com/watch?v=cr1jjkmGIKk

KuttanMenon said...

ഒരു വ്യക്തിയെ നീണ്ട പത്തുവര്‍ഷം സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കഴിഞ്ഞ ഇന്ത്യന്‍ ജുഡീഷ്യറിക്ക് അഭിമാനിക്കാം. മദനിയെ തമിഴ് നാട് സര്‍ക്കാരിനു വിട്ടുകൊടുക്കുകയും കേരളത്തിലെത്തിയാല്‍ ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്ത കേരളാ പോലീസിനും അഭിമാനിക്കാം. ജയ് കേരള.

Sul | സുല്‍ said...

മദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടല്ലോ കേരളാ പോലീസ്.
ഈ റിപ്പോര്‍ട്ടിനു ഇപ്പോഴും സാധുതയുണ്ടോ? ഉണ്ടെങ്കില്‍ ഇനി മദനിയെ എവിടെ കൊണ്ടു പോകും? നാടു കടത്തുമൊ?
-സുല്‍

കണ്ണൂസ്‌ said...

വൈകുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതി തന്നെയാണ്�.

തീവ്രവാദം പോലെ, ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെടുന്ന കേസുകളില്� അന്വേഷണവും, വിചാരണയും കഴിയുന്നതും വേഗം പൂര്�ത്തിയാക്കാനുള്ള നിയമനിര്�മ്മാണം വേണ്ടിയിരിക്കുന്നു. ഏതൊരു കാര്യത്തിനായാലും, തെളിവുകള്� ശേഖരിക്കാന്� പത്തു കൊല്ലം വേണമെന്നത് അപഹാസ്യമാണ്�. മ�അദനിയുടെ കാര്യത്തില്� മാത്രമല്ല ഇതു സംഭവിക്കുന്നത്. അന്�പത്തേഴ് വര്�ഷം ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ തടവറയില്� കഴിഞ്ഞ ഒരാളെ ഈയിടെ മനുഷ്യാവകാശ സംഘടനകള്� ഇടപെട്ട് മോചിപ്പിച്ചിരുന്നു.

മ�അദനിയുടെ കാര്യത്തില്�, നീതിന്യായവ്യവസ്ഥയിലുപരി, രാഷ്ട്രീയ നേതൃത്വത്തിന്റേയും അന്വേഷണ ഏജന്�സികളുടേയും പിടിപ്പുകേടും നിക്ഷിപ്ത താത്�പര്യങ്ങളുമാണ്� പഴിക്കപ്പെടേണ്ടത് എന്ന് തോന്നുന്നു.

sabu said...

madaniyude prasangam kettu chanku kalangippoyathu hinduvino christianikko alllla. keralathile muslim leaginu aaanu. pottan konaaappikalaaya muslimkalude vichaaram hindu vargeeeya theeevra vaadhikal aaanu madaniye jailil ittathennaaanu. charithram parishodhikkanam. malayaaali ellam pettennu marakkum. muslim leaginum kunjaaalikkuttikkkum madani casile link aaadyam ariyanam. keralam taliban aaakkkanallla madani aaahwaanam cheythathu. muslim samudaayathile pinthirippan sakthy aaya muslim leagine kettu ketti8kkan aaanu.

::സിയ↔Ziya said...

ഒരു നാക്കു വരുത്തിയ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് മദനിയുടെ കാര്യത്തില്‍.
ഗിരുതരമായ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയത്തതിനാല്‍ മദനി നിരപരാധിയായ ഒരു ഇന്ത്യന്‍ പൌരനാണ്. ക്രിമിനലായി കരുതാന്‍ വകുപ്പില്ല എന്നു സാരം.

എന്നാല്‍ അനുഭത്തില്‍ നിന്ന് മദനി പാഠം പഠിച്ചിരിക്കും എന്ന് ആശിക്കുന്നു.

സമുദായമൈത്രിയെ തകര്‍ക്കുന്നതും സ്വന്തംസമുദായത്തിന് ദോഷകരമാകുന്നതുമായ പ്രസംഗങ്ങളോ പ്രവര്‍ത്തനങ്ങളോ മദനിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്നു തന്നെ പ്രത്യാശിക്കാം.
സമാധാനവും സൌഹൃദവുമാണ് നമുക്കാവശ്യം.

unknown said...

സാബു പറഞ്ഞത് ശരി തന്നെ ... മുസ്ലീം ലീഗിനെ കെട്ട് കെട്ടിക്കണം .. കാരണം മുസ്ലീം സമുദായം ഒന്നടങ്കം തീവ്രവാദത്തിലേക്ക് എടുത്തു ചാടാതെ മിതവാദികളായിരിക്കാന്‍ ഒരു വലിയ പങ്ക് വഹിച്ചത് മുസ്ലീം ലീഗ് ആണ് . അപ്പോള്‍ അതിനെ കെട്ട് കെട്ടിച്ചാലല്ലെ മദനിയുടെ ദൌത്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ ... ഇനി മദനി അടങ്ങിയിരിക്കരുത്.. ആദ്യം പിന്തിരിപ്പന്‍ ലീഗിനെ തകര്‍ക്കണം ... ഏതായാലും ഇസ്ലാമീക ജിഹാദിനും തീവ്രവാദത്തിനും ശോഭനമായ ഭാവിയാണ് ലോകത്തുടനീളം കാണുന്നത്.. പുരോഗമന മതേതരക്കാരായ നമുക്കും ഒരു കൈ കൊടുക്കാം ...
ഈ കമന്റില്‍, ഏറ്റവും വെറുക്കപ്പെടേണ്ടതായ ഹിന്ദുത്വത്തിന്റെ ഛായ കാണുന്നുണ്ടെങ്കില്‍ മറ്റൊരു സെക്യുലറിസ്റ്റ് കണ്ട് വികാരം വൃണപ്പെടുന്നതിന് മുന്‍പ് ഡിലീറ്റ് ചെയ്യുക .

ദില്‍ബാസുരന്‍ said...

അണ്‍നോണ്‍ പറഞ്ഞത് പോലെ മുസ്ലിം ലീഗ് മദനിയുടെ കണ്ണില്‍ പിന്തിരിപ്പന്‍ ശക്തിയാവുന്നത് അവര്‍ മിതവാദികള്‍ ആയത് കൊണ്ട് തന്നെയായിരിക്കാം. ഒരു പരിധി വരെ ഇസ്ലാമിക് റാഡിക്കലിസത്തിന്റെ വളര്‍ച്ച ലീഗ് തടയുന്നുണ്ട് എന്നത് സത്യമാണെന്ന് തോന്നുന്നു.

മദനിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ ക്രമസമാധാനനിലയെ തകര്‍ക്കും എന്ന് നിയമസംവിധാനം കരുതുന്നുണ്ടെങ്കില്‍ അതിന് നിയമസാധുതയുള്ള വഴികളിലൂടെ കടിഞ്ഞാണിടുകയാണ് വേണ്ടത്. വിചാരണയും കുറ്റപത്രവും ഇല്ലാതെ 10 വര്‍ഷം തടവില്‍ വെച്ചത് മനുഷ്യാവകാശലംഘനമാണ്. അപലപനീയവുമാണ്.

Kozhipurath said...

നിയമം അല്ല, നിയമം കയാളുന്നവരാണ്‌ കുറ്റക്കാര്‍, എന്ന്‌ എന്തേ നാം അറിയാതെ പൊകുന്നു, ആവര്‍ക്ക് പൂച്ചയ്കു കിട്ടിയ എലിയാണ്‌ മദനി, ഉപയോഗം കഴിഞ്ഞിരിക്കും, അതോ കുടുതല്‍ ഉപയോഗത്തിനോ... കണ്ടറിയാം

unknown said...

ഇന്ത്യയില്‍ മനുഷ്യാവകാശം പറയാം ... കിടപ്പാടം പണയപ്പെടുത്തി അറേബ്യന്‍ രാജ്യങ്ങളിലെത്തിപ്പെട്ട എത്രയോ മലയാളി സഹോദരങ്ങള്‍ ഒരു കുറ്റവും ചെയ്യാതെ ജയിലുകളില്‍ നരകിക്കുന്നു... ഈ മനുഷ്യാവകാശം തീവ്രവാദികള്‍ക്കേ ഉള്ളോ...

sabu said...

brahmanyathinte ayithavum thottu koodaymayum sexual exploitationum sahikkan vayyyathe aayirikkanam pandu pulaya paraya kuravanmaaraaaya njangade pooorvikanmaaru islam matham sweekarichirikkan saadyatha. azhukku chaalil kidannu thendikkondirunna kaalathu muslim league undaaakki muslim samudhaayathinu educationum mattu ithara saukaryangalum erppaaadaakki thannittundu ennathu sathyam thanne aanu. ennu vichaarichu mosamalllatha acvasthayail kazhiyunna innathe muslimine kai pidichu uyarthaanum nervazhi kaattanum panakkadu kudumbathinteyum SHIEKUNAAA kunjaalikkuttiyudeyum muslim leagintem sahayangal iniyum venamennum avarude fathwakal anusarichu jeevichonam ennu mparayunnathu manasilaayillla.
madaniyude prasangangal vivaravum vidyabhyasavum illatha kure ennam kettu ilakikkanum. athu kandu muslimleaginte haalum ilaki. paavappettavn azhikkullilumaayi. muslim league illarunnel kearalam taliban aakum ennokke parayunnathu kelkkumpol ENTUPPUPPAKKU ORAANENDAARNNU ennna basheeriyan vaakku enikkk thikatty varunnnu.


unknwon sahodaraaa parayunnathu urakke parayanum nere ninnu parayanum ullla chankurappu kaanikkanam. WALK TALL dude WALK TALLL. ivide oruthanum aareyum vargeeya vaadhi enno theevravaadhi enno vilikkan pokunnilllla.

::സിയ↔Ziya said...

മ്മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നവര്‍ക്ക്-ലോക്കത്തിന്റെ ഏതു മൂലയിലായിരുന്നാലും-അത് ലഭിക്കണം.അറബിനാടായാലും അമേരിക്കയായാലും.

നിരപരാധി എന്ന വാക്കിന് ലോകത്തെവിടെയും ഒരര്‍ത്ഥമേ ഉള്ളൂ-അപരാധം ചെയ്യാത്തവന്‍ എന്ന്.

ഭരണകൂട തീവ്രവാദത്തെ അപലപിക്കാന്‍ ആര്‍ക്കും നേരമില്ല.

ഏറനാടന്‍ said...

ദൈവത്തിനു സ്തുതി, പത്തു വര്‍ഷമല്ല ഒരു സെക്കന്റ്‌ പോലും നഷ്‌ടപ്പെട്ടത്‌ തിരിച്ചെടുക്കാന്‍ ശേഷിയുള്ള ആരുണ്ടീ ഉലകത്തില്‍??

unknown said...

സാബു പറഞ്ഞത് വളരെ പണ്ടത്തെ കാര്യമാണ്.. എന്നാല്‍ ഇന്ന് ദിനം പ്രതി എത്രയോ മലയാളി പെണ്ണുങ്ങള്‍ വീട്ട് വേലക്കായി അറേബ്യയിലും മറ്റു ഗള്‍ഫ് നാടുകളിലും പോകുന്നുണ്ട്. അവരുടെ കഥയറിയാമോ ? ഒരു പ്രവാസി സുഹൃത്ത് ചാറ്റില്‍ പറഞ്ഞതില്‍ നിന്ന്:
X:athe ivide nattil ninnum varunna pennungale vilkukayaa ee agent maar
me: ?
X: avan kore naal kazhinjittu kuranha vilakku adutha aalku vilkum
me: ?
X: angane aval ivide slave aayee ninnu kodukkunnu
X: paavam kittunna thuchamaya cashil aval naatilekku ayakkunnu
ellathinum oro english perundu
ee slave, maid ennariyappedum
me: ?
X: sale nu akkama ennu parayum... me: !
X: pinne aval oru yearil 8 ,9 thavana akkama change cheythu ennu parayum
means 8,9 arabikalum avarude friendzum avale use cheythu ennu..

sabu said...

malayala naattil kidakkunna 5th class kazhinja alavalaathikalkkelllam arabikalum saayippanmaarum joli kodukkanamennu paranjaaal!!!!!!!!!!
atheviduthe nyaayam. naattil bus standilum railway stationil metro citikalile dance baarukalilum divasavum 10um 20um ennnam kayari irangunnnathokkke arabikal aano? saayippanmaaru aano? venamenkil joli cheythonam. allllenkil naattil pokanam. aaarum nirbandhikkunnilla mattu raajyathu poyi joli cheyyyaaan. pinne vikkunna agent arabi allla saayippum allla. nammude naattukaaran thanne aaanu.

sabu said...

pinnne unknowninodu oru kaaryam aaana ennu parayumpol andi ennu parayaruthu. samsarichu vannathu muslim leaginte samskaarika idapedaline patti aaanu. holy kunjaalikkuttimaarude vargeeya virudha prakadanangale pattiyum. come to th point dude.

സാല്‍ജോҐsaljo said...

കാത്തിരുന്നു കാണാം.!

സനാതനന്‍ said...

ഇന്ത്യന്‍ നിയമവാഴ്ചയിലെ ഏറ്റവും കറുത്ത കളങ്കമായി അവശേഷിക്കും പത്തുവര്‍ഷം നീണ്ട ഈ വിചാരണത്തടവ്.

Kozhipurath said...
This comment has been removed by the author.
Kozhipurath said...

Before we start talking about the rules regulation and the injustice, one thing has to be thought, why he was made to suffer in the prison for such a long time.

All the different governments that had come to rule Kerala & Tamil Nadu had mentioned (with out any evidence) that he is not innocent.

The government pleader’s had stated the same in court when ever the bail plea was initiated (Cannot be with out evidence).

So some one who was thought to be a criminal until yesterday and denied bail because of all the artifacts available till yesterday is now considered innocent, because of lack of sustainable evidence.

This can happen only in India, If there wasn’t any bail plea, then we could have thought that the Police was prejudice, or some one is stage managing the same.

If the bail plea was presented only to one bench, than we could have thought that the bench is prejudice.

If the bail plea was presented only to one court, than we could have thought that the court is prejudice.

With all these only WE the INDIAN Public can digest the verdict, do we see a jack ass head on our shoulders?

Any way it was injustice since, he was the only one in jail pertaining to the case, who was innocent.

More games to be played with Madani, Wait watching to see what and who….

കണ്ണൂസ്‌ said...

All the different governments that had come to rule Kerala & Tamil Nadu had mentioned (with out any evidence) that he is not innocent.

The government pleader’s had stated the same in court when ever the bail plea was initiated (Cannot be with out evidence).


Kozhipurath,

It is not because the Govts. thought he is not innocent. He was denied bail because the Investigating agencies told the court that he can be instrumental in tampering with the evidence and his release could evoke communal passions. This was supported by Governments. It is a mere statement and not any concrete evidence. In a normal circumstance, any court will have to deny bail to him. The question is that whether these arguments of the agencies were framed. Since they are not able to provide any evidence in the court to get him punished, this stand also proves to be wrong and derived out of vested interests.

Kozhipurath said...

When the investigating agencies states to the court that the accused can tamper with the investigation process they have to provide evidence as to why such an act is possible, so till yesterday the court had sustainable evidence to the level that the accused could tamper with the investigation, which it self is an evidence of involvement.

If the vested interest is a factor, then the change over of the ruling could also change the stage,

Sorry if I am using this forum and the fate of an already punished person for a debate.

കണ്ണൂസ്‌ said...

That evidence is usually a classified intelligence report. This report is based on the assumption that madani, if given bail, will address public meetings and continue with his firebrand approach that may evoke a feeling against taking him in to custody itself. To my knowledge, this was exactly happened in Madani’s case.

There is no point in believing that a person who can incite an unrest by his speech is involved himself in a previous riot or bomb blast. Both are entirely different things. You must have observed that local religious leaders etc are taken on custody as a preventive measure when some unrest is anticipated in an area. But that is just for a day or two. Keeping a person in custody for 10 years without bail on such an account is totally unjustified and that is being questioned; nothing else.

നന്ദു said...

ദൈവം (ഏതു വിശ്വാസത്തിലെ ദൈവമായാലും) എന്ന ആ ശക്തി
അറിയാതെ പ്രപഞ്ചത്തിലെ
ഒരു ഇല പോലും അനങ്ങുന്നില്ല.
സംഭവിച്ചതൊക്കെയും നല്ലതിന്,
സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് ,
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.

ഈശ്വരോ രക്ഷതു:

Kozhipurath said...

കണ്ണൂസ്

You are getting confused on my comment,

I am also questioning the same from a different angle, is it not that the general public is made look like idiots by the actions.

Is it a failure of the judiciary or is it another stage show of politics.

Here the points that I stated come in to play. When the government says (with out evidence) that a person is dangerous, then it becomes evidence for the judiciary and the judiciary has to take it in that sense.

This is what all the 9+ years have to say, so who manages the same, and when the real factors came, then no one questioned the GOV for the statements.

ഷിബു said...

ലോകത്തില്‍ എത്രയോ നിരപരാധികള്‍ ഈ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നു. ഇനിയും ധാരാളം ആയുധങ്ങള്‍ അവര്‍ കരുതിവെച്ചിട്ടുണ്ട്. ആയുധങ്ങളുടെയും ലഹരിപദാര്‍ത്ഥങ്ങളുടെയും കള്ളക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ചുകൊണ്ടിരിക്കുകയും നൂതനങ്ങളായ ആയുധങ്ങളും സാങ്കേതിക വിദ്യയും അവര്‍ കരസ്ഥമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എവിടെയാണ് നാളെ ഒരു ചാവേര്‍ ആക്രമണം നടക്കുക എന്നു പറയാന്‍ കഴിയില്ല. പാകിസ്ഥാനിലെ ലാല്‍ മസ്ജിദ് സംഭവം വിരല്‍ ചൂണ്ടുന്നത് എവിടെയെങ്കിലും ഒരു മുസ്ലീം പള്ളിയുണ്ടെങ്കില്‍ അവിടെ ഒരു ചാവേര്‍ സംഘത്തെ പ്രതീക്ഷിക്കാമെന്നാണ്. ഇസ്ലാമിക തീവ്രവാദം മനുഷ്യരാശിയുടെ ഭാവിയില്‍ കരിനിഴല്‍ പരത്തിയിരിക്കുന്നു. ആ സമുദായത്തില്‍ പെട്ട ആരും തന്നെ ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല.കാരണം ലോകത്തെ ഇസ്ലാമീകരിക്കാനുള്ള ജിഹാദ് എന്ന വിശുദ്ധയുദ്ധം ഒരു പുണ്ണ്യ കര്‍മ്മമായിട്ടാണ് അവര്‍ കാണുന്നത്. ഇന്നും ലോകത്ത് എത്രയോ ആളുകള്‍ പീഢിപ്പിക്കപ്പെടുന്നു.വധിക്കപ്പെടുന്നു . അതിനെ കുറിച്ചന്നും കമാ എന്നൊരക്ഷരം മിണ്ടാത്തവര്‍ മുസ്ലിം സമുദായത്തില്‍ പെട്ട തീവ്രവാദി നേതാക്കള്‍ തടവിലാക്കപ്പെടുമ്പോള്‍ മാത്രം പ്രധിക്ഷേധവുമായി രംഗത്ത് വരുന്നത് കാണുമ്പോള്‍ ഭയം തോന്നുന്നു. നിരപരാധികള്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ടുപോയ അവസ്ഥ.

Kozhipurath said...

Shibu,

one rotten apple does not make all apples rotten

ഷിബു said...

ഭയം കൊണ്ട് പറയുന്നതാണ് കോഴിപ്പുറത്ത് സര്‍ ...
സര്‍ ഈ മദനി ആരാണ് സര്‍ ? മനുഷ്യരാശിക്ക് വേണ്ടി ത്യാഗം ചെയ്ത മഹാനോ ? തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് തീവ്രവാദത്തിലേക്ക് സമുദായാംഗങ്ങളെ ആകര്‍ഷിച്ചു കൊണ്ടിരുന്ന വെറും ഒരു മതമൌലികവാദിയല്ലെ ? അദ്ധേഹം തടവിലാക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു. കോയമ്പത്തൂര്‍ സ്പോടനത്തിന്റെ ബാക്കിപത്രമായി ഇന്നും നരകിക്കുന്നവര്‍ അവിടെയുണ്ട്. എന്താണു സര്‍ നിങ്ങളൊക്കെ അവരെ പറ്റി മൌനം പാലിക്കുന്നത് ?
“one rotten apple does not make all apples rotten“ എന്നത് ആപ്പിളിന്റെ കാര്യത്തില്‍ മത്രമാണ് സര്‍ ശരി. തീവ്രവാദം മനുഷ്യരാശിയെ വിഴുങ്ങാന്‍ മാത്രം വളരുകയാണ്. അതെന്താണ് സര്‍ ഈ പുരോഗമന മതേതരക്കാര്‍ക്കും ഇസ്ലാമിക ഭീകര വാദത്തെ തള്ളിപ്പറയാന്‍ കഴിയാത്തത് ? അവരുടെ വോട്ട് നഷ്ടപെട്ടു പോകും അല്ലേ ? എങ്ങിനെ, ഞാന്‍ ഒരു കറ കളഞ്ഞ ഹിന്ദു ഭീകരന്‍ അല്ലെ ? കാത്തിരുന്നു കാണാം സര്‍ . നാളെ ഒരോത്തരുടെയും പടിവാതില്‍ക്കലും എത്തും ഈ തീവ്രവാദികള്‍ ! അതുവരെ നമുക്ക് ഈ മദനിമാര്‍ക്ക് ഹല്ലേലുയ്യ പാടാം !!

കണ്ണൂസ്‌ said...

It is most probably a political stage-show.

Compare this with the Sanjay Dutt case. Exactly the reverse happened. He was charged under TADA and put in jail. After 16 months, the arguments against his bail were loosened due to political pressure and the court had to give him bail. When the real verdict came, he was acquitted of TADA charges, but his mentors couldn’t really untie the noose which was already around him.

In Madani’s case, no concrete charges were against him. But someone didn’t want him to be out and they succeeded. But as the case itself was loose, they couldn’t frame it properly in the court and he got the reprieve.

Of course, the people are fooled. Strictly speaking it is not the failure of judiciary as they have been more or less fair on the judgment based on the facts presented to them time to time. But indeed it is a limitation that they are not pro-active enough to question the authorities on why an under trial shouldn’t be given bail if the case can go on for 10 years.

കണ്ണൂസ്‌ said...

ഷിബു,

മ‌അദനിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തിയും സമൂഹത്തിന്‌ ദോഷമുണ്ടാക്കുന്നവയും, തീവ്രവാദം വളര്‍ത്തുന്നവയും ആണെങ്കില്‍, ആ പേരിലല്ലേ അയാളെ തടവിലേണ്ടത്? അതിനിവിടെ നിയമവും വകുപ്പും ഉണ്ടല്ലോ. ശിക്ഷയും വാങിച്ച് കൊടുക്കാമായിരുന്നു. ഇതിപ്പോ തെളിവില്ലാത്ത കുറ്റത്തിന്‌ അങ്ങേരെപ്പിടിച്ച് പത്ത് കൊല്ലം ജയിലിലിട്ടു. കുറ്റം ഒട്ടു തെളിയിക്കാന്‍ പറ്റിയുമില്ല. ഇനി ഒരു സഹതാപ തരംഗവുമായി വെളിയിലിറങ്ങി, അയാള്‍ പഴയ പരിപാടി തുടര്‍ന്നാല്‍ ഒന്ന് അറസ്റ്റ് ചെയ്യാന്‍ പോലും പറ്റുമോ? അതിന്‌ ചങ്കൂറ്റമുള്ള ആരെങ്കിലും ഉണ്ടാവുമോ കേരളത്തില്‍?

ഷിബു said...

നന്ദു ഉവാച :
'ദൈവം (ഏതു വിശ്വാസത്തിലെ ദൈവമായാലും) എന്ന ആ ശക്തി
അറിയാതെ പ്രപഞ്ചത്തിലെ
ഒരു ഇല പോലും അനങ്ങുന്നില്ല.
സംഭവിച്ചതൊക്കെയും നല്ലതിന്,
സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് ,
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്."

കോയമ്പത്തൂര്‍ സ്പോടനവും , മദനിയുടെ തടവും, ഇപ്പോഴത്തെ കുറ്റവിമോചനവും എല്ലാം ഈശ്വരന്റെ ലീലാ വിലാസങ്ങള്‍ തന്നെ ! ഈശ്വരോ രക്ഷതു !!

ഷിബു said...

നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി നിസ്സഹായനാണ് കണ്ണൂസ് സര്‍ . മദനി നാളെ കേരളം ഒരു ഭ്രാന്താലയമാക്കിയാലും അയാളുടെ പേരില്‍ കേരളത്തില്‍ ഒരു നടപടിയുണ്ടാവുകയില്ല. കാരണം അദ്ധേഹത്തിന്റെ കൈവശമുള്ള വോട്ടുകള്‍ ഇരു മുന്നണികള്‍ക്കും വേണം. അതൊക്കെ അവരുടെ കാര്യം. മദനിയുടെ കാര്യത്തില്‍ മാത്രമുള്ള ഈ അമിതാവേശത്തിന്റെ കാരണവും ഇസ്ലാം തീവ്രവാദത്തിനെതിരെയുള്ള മൌനവുമാണ് ഞാന്‍ ചോദ്യം ചെയ്യുന്നത് . അതിന് ആരും ഉത്തരം പറഞ്ഞു കാണുന്നില്ല.

നോക്കുകുത്തി said...

മദനിയേയും സഞ്ചയ് ദത്തിനേയും ഒരേ തുലാസില്‍ താരതമ്യം ചെയ്യാനൊക്കുമോ കണ്ണൂസേ?
പുത്തന്‍ തോക്കുകളോടൂള്ള ഭ്രമവും, അത് ശേഖരിക്കുക എന്ന ഹോബിയും, പിന്നെ ലഹരിയോടുള്ള അഭിവാഞ്ജയും ആണ് പുള്ളിക്കാരനെ അതില്‍ പെടുത്തിയതെന്ന് എല്ലാര്‍ക്കും അറിയാം. മദനിയേപോലെ സഞ്ജയ് ഒരിക്കലും മൌലീകവാദം പ്രസംഗിച്ചിട്ടില്ല എന്നെങ്കിലും ഓര്‍ക്കുക.

ആരായാലും കുറ്റപത്രം ഇല്ലാതെ ഒരാളെ തടവില്‍ പാര്‍പ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. അത് മദനിക്കെതിരേയും സംഭവിച്ചു എന്നത് നേര്. പക്ഷേ ഒരു രാത്രികൊണ്ട് , ഒരു കോടതി വിധി വന്നത് കൊണ്ട് മാത്രം നമുക്കൊരു കോമെണ്‍ സറ്റേറ്റ് മെന്റില്‍ എത്താന്‍ കഴിയുമോ?

ഇതിപ്പോള്‍ ഒരു രാഷ്ട്രീയ വേദി തന്നെയാണ്. കൂടുതല്‍ ചെളിവാരിയെറിയും മുന്നേ പൂന്തുറമുതല്‍ മാറാട് വരെ ഒന്നു ഫ്ലാഷ് ബാക്കടിച്ച് മനസില്‍ കാണൂ.

സ്വതന്ത്രനായ ഗാന്ധിയേക്കാള്‍ അപകടകാരി ജയിലിലെ ഗാന്ധിയാണെന്ന് ബ്രിട്ടീഷുകാര്‍ പറയുമായിരുന്നു. മദനിയുടെ കാര്യം എന്താണെന്ന് ശേഷം ഉള്ള നാളുകള്‍ തെളിയിക്കട്ടെ. മൌലീകവാദം വെടിഞ്ഞ് മുസ്ലീം സമൂഹത്തിന്റെ കൂ‍ട്ടയ്മയ്ക്ക് അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് കരുതാം

ഷിബു said...

നോക്കുകുത്തീ .. മതമൌലീക വാദവും ഇസ്ലാമിക തീവ്രവാദവും ഇന്ന് അനുനിമിഷം ശക്തി പ്രാപിക്കുന്ന ഒരാഗോള പ്രതിഭാസമാണ്. മദനിയെ നിശ്ശബ്ദനായിരിക്കാന്‍ ഈ ആസുരകാലം അനുവദിക്കുകയില്ല. ഇതിനെതിരെ ചെറുത്തു നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പോകട്ടെ. ഈ തീവ്രവാദികളോടുള്ള പ്രീണനമെങ്കിലും ഒഴിവാക്കിക്കൂടേ ? എന്തെല്ലാം നന്മകള്‍ ചെയ്യുന്നവര്‍ ഇന്നും ഈ ലോകത്തുണ്ട്. അവരെയല്ലെ നമ്മള്‍ ആദരിക്കേണ്ടത് ?

Anonymous said...

http://adivarammalayalam.blogspot.com/2007/07/blog-post_9736.html

::സിയ↔Ziya said...

പ്രിയ ഷിബു,
“ആ സമുദായത്തില്‍ പെട്ട ആരും തന്നെ ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല.കാരണം ലോകത്തെ ഇസ്ലാമീകരിക്കാനുള്ള ജിഹാദ് എന്ന വിശുദ്ധയുദ്ധം ഒരു പുണ്ണ്യ കര്‍മ്മമായിട്ടാണ് അവര്‍ കാണുന്നത്.”

താങ്കള്‍ പറഞ്ഞത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അബദ്ധമാണ്.
ജിഹാദ് എന്ന പേരില്‍ തീവ്രവാദികള്‍ കാട്ടിക്കൂട്ടുന്നതിനെ മു‌സ്ലിം ലോകം അംഗീകരിച്ചിട്ടില്ല, ആശീര്‍വദിച്ചിട്ടുമില്ല. ലോകത്തിലെ ആധികാരിക മുസ്‌ലിം പണ്ഡിതര്‍ ഇവരെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഉദാ: വിശ്വപണ്ഡിത സഭയുടെ അധ്യക്ഷന്‍ യൂസുഫ് അല്‍ ഖര്‍ദാവി, ഈജിപ്റ്റിലെ അല്‍ അസ്‌ഹര്‍ യൂണിവേഴ്സിറ്റി തലവന്‍ തുടങ്ങിയവര്‍. സൌദി അറേബ്യ ഈ ഭീകരര്‍ക്ക് കഠിനമായ ശിക്ഷയുമാണ് നല്‍കുന്നത്. നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്‌ലാമല്ല. ഇറാഖിലും പലസ്തീനിലും പാക്കിസ്താനിലും നടക്കുന്നത് രാഷ്‌ട്രീയമാണ്. ഇസ്‌ലാമല്ല. ഏകപക്ഷീയമായ കൊലകളല്ലല്ലോ അവിടെ? ഒരു രഷ്‌ട്രത്തിന്റെ പരമാധികാരത്തിലേക്ക് സാമ്രാജ്യത്ത ശക്തികള്‍ ആക്രമിച്ചു കയറുമ്പോളുണ്ടാകുന്ന പ്രതികരണങ്ങള്‍.

ഇന്ത്യയില്‍ ഭീകരവാദികള്‍ക്ക് ബന്ധം ദാവൂദ് ഇബ്രാഹിമുമാണ്. ഇസ്‌ലാമിന്റെ പേരിലാണോ അയാള്‍ സ്ഫോടനങ്ങള്‍ നടത്തുന്നത്? മുസ്ലിംകള്‍ അയാളെ ചുമതലപ്പെടുത്തിയിട്ടുമില്ല.

ഇസ്‌ലാം സമാധാനം കാംക്ഷിക്കുന്ന മതമാണ്. ജിഹാദ് ലാഘവത്തോടെ എടുത്ത് പയറ്റാന്‍ പറ്റിയ പദമല്ല. കീഴടക്കാനല്ല ജിഹാദ്, ഇസ്‌ലാമികവത്കരിക്കാനുമല്ല. അത് നിലനില്‍പ്പ് അസാധ്യമാകുന്ന സാഹചര്യത്തില്‍ അനുവദനീയമായ കാര്യമാണ്. ജീവന്‍ നിലനിര്‍ത്താന്‍ മാത്രം. ഇന്ന് ഒരു ജിഹാദിന്റെ സാഹചര്യം എവിടെയെങ്കിലുമുണ്ടെങ്കില്‍ അത് പലസ്തീനിലും ഇറക്കിലുമാണ്.

കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന ആധികാരിക പണ്ഡിത സഭയുടെ നേതാവടക്കം കേരളത്തില്‍ മുസ്‌ലിംകളുടെ ആധികാരിക സംഘടനകളെല്ലാം മദനിയുടെയെന്നല്ല ആരുടെയും തീവ്രവാദ നിലപാടുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

പ്രിയ ഷിബു, ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ഉള്ളിടത്ത് യാതൊരു ഭയാശങ്കയുമില്ലാതെ ഇതരമതസ്ഥര്‍ക്ക് ജീവിക്കാം. ഇതാണ് വാസ്തവം.

പട്ടിയെ കല്ലെടുത്തെറിയുക, അതു കുരക്കുമ്പോള്‍ പേപ്പട്ടീയെന്ന് പറയുക, തല്ലിക്കൊല്ലുക---ഇസ്‌ലാമിനെതിരേ അന്താരാഷ്ട്രാ തലത്തില്‍ നടക്കുന്ന കാമ്പൈനില്‍ ഷിബും പെട്ടു പോയി.

::സിയ↔Ziya said...

ഞാന്‍ നേരത്തേ പറഞ്ഞ പോലെ മദനി തീവ്രവാദ നിലപാടുകളെല്ലാം വെടിഞ്ഞ് സ്വന്തം സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മക്കായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് ആശിക്കാം.

മദനിയുടെ പ്രസംഗങ്ങള്‍ കേരള സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അത്തരം നടപടികള്‍ക്ക് ശരിയായ ശിക്ഷ നല്‍കണമായിരുന്നു. അതു ചെയ്യാതെ കണ്ണൂസ് പറഞ്ഞ പോലെ മറ്റു ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിലനില്‍ക്കുന്ന കുറ്റാരോപണങ്ങളില്ലാതെ കേസില്‍ കുടുക്കി നീണ്ട കാലം വിചാരണത്തടവുകാരനാക്കിയ നിയമ വ്യവസ്ഥയോട് സഹതപിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്.

മദനിമാര്‍ മാത്രമല്ല, പ്രവീണ്‍ തൊഗാഡിയമാരും നരേന്ദ്ര മോഡിമാരും നമ്മുടെ സമൂഹത്തില്‍ ഒറ്റപ്പെടണം. ആയിരങ്ങളെ ചുട്ടെരിച്ച മോഡി ഇന്നും മുഖ്യമന്ത്രിയായി വിലസുന്നതും നിയമവാഴ്‌ചയുടെ പരാജയം തന്നെ.

:: niKk | നിക്ക് :: said...

നിയമസംഹിത പിഴച്ചെങ്കില്‍, എവിടെയാണ് തിരുത്തേണ്ടത്?

Anonymous said...

അതെ സിയ, പച്ചയായ മനുഷ്യാവകാശ ധ്വംസനം.

വധശിക്ഷക്കു വിധിച്ച് ആറുകൊല്ലം നാലു പ്രതികളെ ജയിലിലിട്ട പീഡിപ്പിച്ച ശേഷം വെറുതേ വിട്ട സംഭവം നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിട്ടുണ്ട് (ജയകൃഷ്ണന്‍ വധം = http://lottulodukku.blogspot.com/2006_12_01_archive.html).

നാലുപ്രതികള്‍ക്കും കൂടി നഷ്ടപ്പെട്ടത് 24 വര്‍ഷം. മരണഭീതിയില്‍ 24 വര്‍ഷം. ഒന്നാലോചിച്ചു നോക്കൂ.

വിധി അറിഞ്ഞ ഉടനെ ആഹ്ലാദത്തില്‍ പങ്കെടുക്കാന്‍ അന്നും നമ്മുടെ എം.എല്‍. എ മാരെല്ലാം ഉണ്ടായിരുന്നു. അതാണ് ഒരു ആശ്വാസം.

നോക്കുകുത്തി said...

വിധി അറിഞ്ഞ ഉടനെ ആഹ്ലാദത്തില്‍ പങ്കെടുക്കാന്‍ അന്നും നമ്മുടെ എം.എല്‍. എ മാരെല്ലാം ഉണ്ടായിരുന്നു. അതാണ് ഒരു ആശ്വാസം.
ഹാവൂ ആശ്വാസം അല്ലേ? അന്ന് പഠക്കം പൊട്ടിക്കലും ഉണ്ടായി. എട്ടും പത്തും വയസുള്ള കുഞ്ഞുങ്ങള്‍ സ്വന്തം അധ്യാപകനെ കണ്മുന്നിലിട്ട് വെട്ടി എന്ന് കോടതിമുമ്പാകെ മൊഴികൊടുത്തിട്ടും, ആ മുഖത്ത് വീണ ചോരയെ നമ്പാതെ പാര്‍ട്ടി വക്കീലന്മാരുടെ കറുത്ത കുപ്പായത്തില്‍ മുഖം മറയ്ക്കുന്ന ജുഡീഷ്യറിയേ ആശ്വാസം

Anonymous said...

ബോംബെ കലാപത്തിന്റെ പ്രധാന കാരണം എന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ പ്രസ്ഥാവിച്ച ബാല്‍താക്കറെ, മുസ്ലീംകളെ കൊല്ലാന്‍ നിങ്ങള്‍ കത്തി കൊണ്ട് നടക്കണം എന്ന് പറഞ്ഞ ഉമാഭാരതി, ഗര്‍ഭപാത്രത്തില്‍ ശൂലം കൊണ്ട് കുത്തി കുഞ്ഞിനെ പുറത്തെടുത്തു കൊല്ലാന്‍, ആയിരങ്ങളെ ഗുജ്രാത്തില്‍ ചുട്ടുകൊല്ലാന്‍ കൂട്ട് നിന്ന മോഡി, തനി വര്‍ഗീയ വാദം കൊണ്ട് ഇന്ത്യയില്‍ ഉടനീളം പ്രസംഗിച്ചു നടക്കുന്ന തൊഗാഡിയ.. ഇവരെ ഒന്നും ആരും ജെയിലിലടക്കുന്നില്ല..കോടതി കയറ്റുന്നില്ല.. മിസ്റ്റര്‍ ഷിബു, എവിടെപ്പോയി താങ്കളുടെ ബ്ലൊഗ്.?? എന്താ ഇതിനെ കുറിച്ചൊന്നും എഴുതാത്തത്???

ഒരു മനുഷ്യന്‍ ചെയ്യാത്ത തെറ്റിന് 9 വര്‍ഷം ജെയില്‍ വാസം അനുഭവിച്ച് വന്നപ്പൊള്‍ .. ഷിബുവിനെപ്പോലുള്ളവര്‍ നല്‍കുന്ന സ്വീകരണം ഗംഭീരം.

ആരും ഇവിടെ അല്‍കൊയ്ത പോലുള്ളവര്‍ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കുന്നില്ല. കൊയമ്പത്തൂര്‍ സ്ഫോടന പ്രതികള്‍ ശിക്ഷിക്കപെടണം..ഭീകരവാദം അടിച്ചമര്‍ത്തണം. പക്ഷെ ഒരു വിഭാഗത്തെ മാത്രം അല്ല ശിക്ഷിക്കേണ്ടത്.. ഷിബു സത്യസന്ധമായി മറുപടി പറയണം..

Anonymous said...

മി. ഷിബു താങ്കള്‍ പറഞ്ഞു : “ ഇസ്ലാമിക തീവ്രവാദം മനുഷ്യരാശിയുടെ ഭാവിയില്‍ കരിനിഴല്‍ പരത്തിയിരിക്കുന്നു. ആ സമുദായത്തില്‍ പെട്ട ആരും തന്നെ ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല.കാരണം ലോകത്തെ ഇസ്ലാമീകരിക്കാനുള്ള ജിഹാദ് എന്ന വിശുദ്ധയുദ്ധം ഒരു പുണ്ണ്യ കര്‍മ്മമായിട്ടാണ് അവര്‍ കാണുന്നത്.“

താന്‍ ഇത്ര വിവരമില്ലാത്തവന്‍ ആണെന്നു കരുതിയില്ല. താന്‍ ഒന്നു ആരോടേലും ചോദീച്ച് നോക്കണ്ടെ..ഇത് ഒന്നു വായിക്കെടോ..

Islamic Statements Against Terrorism

Mustafa Mashhur, General Guide, Muslim Brotherhood, Egypt; Qazi Hussain Ahmed, Ameer, Jamaat-e-Islami Pakistan, Pakistan; Muti Rahman Nizami, Ameer, Jamaat-e-Islami Bangladesh, Bangladesh; Shaykh Ahmad Yassin, Founder, Islamic Resistance Movement (Hamas), Palestine; Rashid Ghannoushi, President, Nahda Renaissance Movement, Tunisia; Fazil Nour, President, PAS - Parti Islam SeMalaysia, Malaysia; and 40 other Muslim scholars and politicians:
“The undersigned, leaders of Islamic movements, are horrified by the events of Tuesday 11 September 2001 in the United States which resulted in massive killing, destruction and attack on innocent lives. We express our deepest sympathies and sorrow. We condemn, in the strongest terms, the incidents, which are against all human and Islamic norms. This is grounded in the Noble Laws of Islam which forbid all forms of attacks on innocents. God Almighty says in the Holy Qur'an: 'No bearer of burdens can bear the burden of another' (Surah al-Isra 17:15).”
MSANews, September 14, 2001, http://msanews.mynet.net/MSANEWS/200109/20010917.15.html;
Arabic original in al-Quds al-Arabi (London), September 14, 2001, p. 2, http://www.alquds.co.uk/Alquds/2001/09Sep/14%20Sep%20Fri/Quds02.pdf

Shaykh Yusuf Qaradawi, Qatar; Tariq Bishri, Egypt; Muhammad S. Awwa, Egypt; Fahmi Huwaydi, Egypt; Haytham Khayyat, Syria; Shaykh Taha Jabir al-Alwani, U.S.:
“All Muslims ought to be united against all those who terrorize the innocents, and those who permit the killing of non-combatants without a justifiable reason. Islam has declared the spilling of blood and the destruction of property as absolute prohibitions until the Day of Judgment. ... [It is] necessary to apprehend the true perpetrators of these crimes, as well as those who aid and abet them through incitement, financing or other support. They must be brought to justice in an impartial court of law and [punished] appropriately. ... [It is] a duty of Muslims to participate in this effort with all possible means.”
Statement of September 27, 2001. The Washington Post, October 11, 2001, http://www.washingtonpost.com/wp-dyn/articles/A40545-2001Oct10.html
Full text of this fatwa in English and Arabic.

വെറും ബ്ലൊഗ് മാത്രം വായിക്കാതെ .. മറ്റുള്ള ആര്‍ട്ടിക്കിള്‍സ് ഒക്കെ ഒന്നു വായിച്ചു നോക്കൂ..

ഷിബു said...

ഷഫീലേ തന്റെ മനസ്സിലും തീവ്രവാദം അപകടകരമാം വിധം ഒളിഞ്ഞിരിക്കുന്നു എന്ന് തന്റെ വാക്കുകളിലെ അസഹിഷ്ണുത വെളിവാക്കുന്നു. തന്റെ സമുദായത്തില്‍ പെട്ട ഏതാനും ചില വ്യക്തികളും സംഘടനകളും തീവ്രവാദത്തെ എതിര്‍ക്കുന്നു എന്നത് ശരി തന്നെ. പാകിസ്താനില്‍ ലാല്‍മസ്ജിദില്‍ മുഷറഫിന്റെ പട്ടാളം ഭീകരവാദികളെ പുറത്താക്കിയില്ലെ. അറേബ്യയില്‍ ഉത്ഭവിച്ച ഇസ്ലാം മതം സമാധാന സന്ദേശവുമായാണ് ലോകത്തുടനീളം സഞ്ചരിച്ചാണ് ഈ മതം പ്രചരിപ്പിച്ചത് . നിന്റെ പൂര്‍വ്വീകര്‍ ഹിന്ദുക്കള്‍ തന്നെയായിരുന്നു. ഇസ്ലാം മതത്തിന്റെ പ്രബോധനങ്ങള്‍ മഹത്തരങ്ങള്‍ ആയത് കൊണ്ടാണ് ഇന്ത്യയടക്കം എത്രയോ പേരെ അതിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇന്ന് ആഗോളാടിസ്ഥാനത്തില്‍ ഇസ്ലാം മതം തീവ്രവാദികളുടെ നിയന്ത്രണത്തില്‍ ആണെന്നാണ് ഞാന്‍ പറയുന്നത്.മാത്രമല്ല തീവ്രവാദികളുടെ സ്വാധീനം ഇസ്ലാം യുവതലമുറയില്‍ വര്‍ദ്ധിച്ചു വരികയുമാണ്. താനും അതിന്റെ വക്താവ് തന്നെയാണ് .ലോകത്ത് മുസ്ലീങ്ങള്‍ ഇത്രയധികം സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യം ഇന്ത്യയല്ലാതെ വേറൊന്നില്ല . എന്നിട്ടും തന്റെയൊക്കെ കൂറ് ഇന്ത്യയോടല്ല. പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥന്‍ എന്ന് അളറി വിളിച്ച വിഭാഗത്തിന്റെ പിന്തുടര്‍ച്ചയല്ലേ താനും. പിന്നെ തൊഗാഡിയക്കും,മോഡിക്കും ഒന്നും ഏ.കെ 47 ഓ, ചാവേര്‍പ്പടയോ ഒന്നുമില്ല. അഥവാ താന്‍ തന്നെ ഒരു പക്ഷെ ഈ ഇസ്ലാം ഭീകരതകള്‍ക്കെതിരാണെങ്കില്‍ താനും നിസ്സഹായനാണ്. കാരണം ഇസ്ലാം മതത്തിലെ സമാധാനകാംക്ഷികളെ നോക്കുകുത്തികളാക്കിക്കൊണ്ട് തീവ്രവാദികള്‍ ഈ മതത്തെ തങ്ങളുടെ നീയന്ത്രണത്തില്‍ കൊണ്ടുവന്നു കഴിഞ്ഞു. നാടെങ്ങും പരന്നു കിടക്കുന്ന മദ്രസ്സകളാണ് തീവ്രവാദത്തിന്റെ പാഠശാലകള്‍ !

Kozhipurath said...

കണ്ണൂസ്‌


Madani’s Statement about the third front itself is expanatory, for the Communist GOV. to have a second tenure the Malabar belt has to be secured, which consists of majority Muslim league votes (because that is the most collective), the Communist party has made a lot of inroad to date and the final blow to League is Madani. BUT for this should the law be jeopardized………., the only consolidation is that the statements he made after the release is more of a reformed man, but still the question prevail
കാരസ്കരത്തിന് കുരു പാലിലിട്ടാല് കാലാന്തരേ കയ്പു ശമിപ്പതുണ്ടോ? ... പ്രതീക്ഷിക്കം

ബയാന്‍ said...

ഷിബു: ഒറ്റവാ‍ക്ക്; മദ്രസ്സകളോ നടെങ്ങും പരന്നു കിടക്കുന്ന മതപഠന കേന്ദ്രങ്ങളോ അല്ല (ഏതു വിഭാഗക്കാരുടേതായാലും) - തീവ്രവാദം വളര്‍ത്തുന്നത്; മതബോധമില്ലയമയാണു; ഞാന്‍ മദ്രസ്സയില്‍ പഠിച്ച ഒരാളാണ്; മദ്രസ്സയില്‍ നിന്നും കുറെ ഇസ്ലാമിക കര്‍മ്മശാസ്ത്ര വിധികളും; പ്രവാചക വചനങ്ങളും പഠിച്ചുവെന്നല്ലാതെ - അയല്‍‌വാസിയെ വകവരുത്താന്‍ പഠിപ്പിച്ചിട്ടില്ല. മദ്രസ്സ പ്രസ്ഥാനത്തോടു വ്യക്തിപരമായി എതിര്‍പ്പുണ്ടെങ്കിലും - മദ്രസ്സയില്‍ പോവുന്ന കുഞ്ഞുങ്ങളെയൊക്കെ തീവ്രവാദികളാക്കുകയെന്നാല്‍ - അതൊരു സ്ഫോടനാത്മകമായ ചിന്താഗതിയാണ്. ഇസ്ലാമിന്റെ പാഠങ്ങള്‍ മഹത്തരമാണെന്ന് പറയുമ്പോള്‍, ഷിബു ആ മഹത്തരമായ പാഠഭാഗങ്ങള്‍ തന്നെയാണ് അവിടെ പഠിപ്പിക്കുന്നത്. പിന്നെ ഓക്സ്ഫോര്‍ഡ് ഡിക്ക്ഷണിയടക്കം ജിഹാദ് എന്ന പദത്തിന് കൊടുത്ത അര്‍ത്ഥം തെറ്റായിട്ടാണ്; പ്രവാചകന്‍ തന്നെ പഠിപ്പിക്കുന്ന ജിഹാദ്, അതു അവനവന്‍ അവന്റെ ശരീരത്തിന്റെ തിന്മകളോടുള്ള പോരട്ടമായാണ്; സ്വന്തത്തെ നന്നാക്കിയെടുക്കാന്‍; അല്ലാതെ പ്രകൃതിയേയോ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ അവകാശങ്ങളില്‍ കൈവെക്കാ‍നോ അല്ല. ഒരു പൂച്ചയെ ദ്രോഹിച്ചാല്‍ വരെ സമാധാനം പറയണം.

പിന്നെ സുഹൃത്തുക്കളെ ; എല്ലാമതങളും എല്ലാ ചിന്താധാരയും മനുഷ്യന്റെ തലക്കകത്തുകിടക്കട്ടെ; നിന്റെ മതം നല്ലത്; എന്റെ മതം നല്ലതു എന്നുള്ള ചര്‍ച്ചകോണ്ടു ആരും ആരെയും അംഗരീക്കാനൊന്നും പോവുന്നില്ല; വെറുതെ വിദ്വേഷത്തിന്റെ വിത്തിട്ടു കുഞ്ഞുങ്ങളുടെ നിലവിളി കേല്‍പ്പിക്കാതെ. ഇനിയെങ്ങാനും മതം പറഞ്ഞുകൊണ്ടു വന്നാല്‍ എല്ലാ മതവും നിരോധിക്കേണ്ടി വരും. നേര്‍ക്ക് വഴിനടക്കാന്‍ നല്ല റോഡില്ല. നല്ല വഴിയുണ്ടാക്കാന്‍ ഏതെങ്കിലും മതം പറയുന്നുണ്ടോ.

::സിയ↔Ziya said...

ദയവ് ചെയ്ത് ഷിബു ഈ ബ്ലോഗില്‍ അസഭ്യതുല്യമായ ഗീര്‍വാണങ്ങള്‍ പ്രയോഗിക്കരുത്.
യാഥാര്‍ത്യവുമായി പുലബന്ധമില്ലാത്ത ഭ്രാന്ത് പുലമ്പരുത്.
സാമൂഹിക-സാംസ്കാരിക സമത്വത്തിലും സ്നേഹത്തിലും സൌഹൃദത്തിലും സമുദായ മൈത്രിയിലും വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ ബ്ലോഗാണിത്.

ഇവിടം ചുടലപ്പറമ്പാക്കരുത്.

vimathan said...

കണ്ണൂസ് പറഞ്ഞതുപോലെ വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതി തന്നെയാണ്. പക്ഷെ ഇന്ന് മോചിതനായ മദനിയെ ഒരു “നിഷ്കളങ്കനായി” മാധ്യമങള്‍ ചിത്രീകരിക്കുന്നത് കാണുമ്പോള്‍, മുന്‍പ് ദൂബൈയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ചില അനുഭവങള്‍ ഓര്‍മ്മ വന്നത് ഇവിടെ കുറിയ്ക്കട്ടെ.
ഒരിക്കല്‍ ഷാര്‍ജയില്‍ ഒരു റ്റാക്സിയില്‍ യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോള്‍, ഞാന്‍ ഒരു “മലബാറിയാണെന്ന്” മനസ്സിലാക്കിയ, പക്ഷെ ഞാന്‍ ഒരു മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ച പാക്കിസ്താനി ഡ്രൈവര്‍ എന്നോട് മദനിയെ കുറിച്ചും, കേരളത്തിലെ രാഷ്ട്രീയം സംബന്ധിച്ചും വിശദമായി സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. കാരണം അയാള്‍ക്ക് കേരളത്തിലെ ദൈനംദിന രാഷ്ട്രീയം എന്നേക്കാള്‍ നന്നായി അറിയാം എന്നതായിരുന്നു കാരണം. മാത്രവുമല്ല അന്ന് ആന്റണി മുഖ്യമന്ത്രിപദം ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടീ മുഖ്യമന്ത്രിയായതും, ഉമ്മന്‍ ചാണ്ടീ കോട്ടയം ജില്ലക്കാരനല്ലേ എന്ന് ചോദിച്ചതും മറ്റും എനിക്ക് വളരെ അത്ഭുതമായി തോന്നിയിരുന്നു. പിന്നെ മലപ്പുറം ജില്ല ഒരു “കുട്ടി പാക്കിസ്ഥാന്‍” അല്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാനും അയാളും തെറ്റി.(കുട്ടി പാക്കിസ്ഥാന്‍ എന്ന മലയാള പദം തന്നെയാണ് അയാള്‍ ഉപയോഗിച്ചത്). പിന്നെയാണ് അയാള്‍ക്ക് ഞാന്‍ ഒരു മുസ്ലീം അല്ലാ എന്ന് മനസ്സിലായത് എന്ന് തോന്നുന്നു. എന്തായാലും താന്‍ ഒരു തമാശ പറഞ്ഞതാണ് എന്ന് പറഞ്ഞ് ചിരിച്ചൊഴിയുകയും ചെയ്തു. പക്ഷെ അയാള്‍ക്ക് കേരളത്തിലെ ജില്ലകളുടെ പേരുകള്‍ പോലും വേര്‍തിരിച്ച് അറിയാം എന്ന കാര്യം എനിക്ക് വലിയ അത്ഭുതമായി തോന്നി. പിനീട് ഈ സംഭവം ഞാന്‍ എന്റെ ഒരു മുസ്ലീം സഹപ്രവര്‍ത്തകനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത്, കരാമയിലെ പള്ളിയില്‍ വച്ച് കണ്ട ഒരു പക്കിസ്ഥാനി അവനോടും ഇതേ പോലെ മദനിയെപറ്റിയും, കേരളത്തെ പറ്റിയും ഒരുപാട് സംസാരിച്ചിരിന്നു എന്നും, താന്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് എന്നും അയാള്‍ പറഞ്ഞു എന്നുമാണ്. ഈ രണ്ട് സംഭവങളും കൂട്ടിവായിച്ചപ്പോള്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനും, മദനിക്ക് നീതി നിഷേധിക്കപ്പെട്ട വിഷയത്തില്‍, പ്രതിഷേധമുള്ളവരാണെങ്കിലും, മദനിയുടെ വിഷയത്തില്‍ ഈ പാക്കിസ്ഥാനികള്‍ കാണിച്ച താത്പര്യവും, കേരളത്തെ പറ്റി, ഇവിടത്തെ രാഷ്ട്രീയത്തെ പറ്റി, കേരളത്തിലെ ജില്ലകളെ പറ്റി ഇവര്‍ക്കുള്ള വിവരവും, അത്ര നിഷ്കളങ്കമായി കാണേണ്ട ഒരു വിഷയമല്ലാ എന്ന നിഗമനത്തിലെത്തുകയുണ്ടായി.

Kozhipurath said...

Ziya,

What you stated here is what that has happened in most of the religions. The purpose got misinterpreted. Since it is a BLOG you can delete it and rectify, but in most of the cases this is not possible, Most of the prophets, if they could see this world today, would be searching for the delete button.

Pradeep said...
This comment has been removed by the author.
Pradeep said...

Beleive it or not...

Once a friend of mine had boosted that he had driven Mr. Munir to Quattricchi’s house in Malaysia, I laughed, This guy is A friend of the one who committed suicide and used to work for the same Road construction Company in a senor position. This happened around five to six years back or more. He also stated that when cost of food was mentioned in a Seven star hotel, Biriani in Malappuram also cost the same was the comment from his guest.

Anonymous said...

ഷിബു said:
"ലോകത്ത് മുസ്ലീങ്ങള്‍ ഇത്രയധികം സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യം ഇന്ത്യയല്ലാതെ വേറൊന്നില്ല . എന്നിട്ടും തന്റെയൊക്കെ കൂറ് ഇന്ത്യയോടല്ല."


മിസ്റ്റ്ര് ഷിബു.. മനസ്സില്‍ പോലും കരുതാത്തത് പറയരുത്. തന്റെ വാക്കു കേട്ടപ്പൊള്‍ ശരിക്കും വേദന തോന്നി. ചര്‍ച്ച അതിന്റെ മാന്യതയില്‍ ആകാം.

::സിയ↔Ziya said...

deletion ഒരു solution ആണോ പ്രിയ പ്രിയ കോഴിപ്പുറത്ത്? :)

പ്രവാചകന്മാര്‍ അങ്ങനെ കരുതിയിട്ടുണ്ടാവില്ല.
സ്വന്തം ജനത പീഢിപ്പിക്കുമ്പോളും അവര്‍ക്ക് നന്മ വരുത്തേണമേ എന്നു പ്രാര്‍ത്ഥിച്ച പ്രവാചകന്മാരെ വേദപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നു.

മാനവകുലത്തിന്റെ ഉന്മൂലനത്തില്‍ മാത്രം കലാശിക്കുന്ന തീവ്ര-ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകരര്‍ക്കും ഭരണാധികാരികള്‍ക്കും നല്ലബുദ്ധി തോന്നേണമേ എന്നു നമുക്കും പ്രാര്‍ത്ഥിക്കാം.

വരും തലമുറകളെ സ്നേഹഗീതങ്ങള്‍ പാടി നന്മയുടെ വക്താക്കളാക്കാം.

ദൈവമേ കാത്തോളണേ

Kozhipurath said...

Dear Ziya,

Deletion some time becomes a solution.

Eg.

Emperor Asoka never understood ahimsa until kalinga War.
Briton never understood Independence until the world war.
We never knew about the importance of mangrove until the Tusami.

Current Exceptions

America & Alies never understood till date the evil they created at the time of the Cold war.

Still many are playing with the same devil, ***Religion***, The same was used for chaturvarnyam, same was used for justification of atrocities in the past, still being used, may be a sunny day beholds the future.

Sorry to say A deletion is eminent.

Nature has its own correction process.

ഷിബു said...

താന്‍ ഇനി തീവ്രവാദത്തിലേക്ക് തിരിച്ചു പോകില്ല എന്ന അബ്ദുള്‍ നാസ്സര്‍ മദനിയുടെ പ്രസ്ഥാവന വളരെ സ്വാഗതാര്‍ഹം ! കഴിഞ്ഞ പത്ത് വര്‍ഷത്തെ ജയില്‍ വാസമാണ് ഈ പക്വത അദ്ദേഹത്തിന് നല്‍കിയത്. പത്ത് വര്‍ഷം അദ്ധേഹത്തിന് നഷ്ടപ്പെട്ടെങ്കിലും കേരളത്തിന് കിട്ടിയത് സംഘര്‍ഷരഹിതമായ സാമുദായിക മൈത്രിയാണ്. ഇനി വരും നാളുകളില്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വളര്‍ന്നു വരുന്ന തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ അദ്ധേഹത്തിന് കഴിയുമാറാകട്ടെ !

കാട്ടാളന്‍ said...

മദനിയുടെ നാവിനെഭയക്കുന്നവര്‍ക്ക്‌ എന്നും അദ്ദേഹമൊരു തീവ്രവാദി തന്നെയായിരിക്കും. വൈകിവന്ന നീതി ഒരുതരം നീതി നിഷേധം തന്നെയാണ്‌.ഇവിടുത്തെ എണ്ണം പറഞ്ഞ തീവ്രവാദികളെ ജയിലില്‍ ഒരുദിവസമെങ്കിലും കിടത്താന്‍ ഈ നാട്ടിലെ നിയമത്തിനിനിയും ഭയമാണ്‌. വെറും 25 ദിവസത്തെ ആസ്ത്രേലിയന്‍ തടവിനെക്കുറിച്ച്‌ പരിതപിക്കാനും അനുകൂല നിലപാടെദുക്കുവാനും ആളുണ്ടായി. മദനിയെ 9 വര്‍ഷം വെളിച്ചം കാണിക്കാതെ കൊല്ലാക്കൊലചെയ്തിട്ടും ഇനിയും മതിയായില്ല.കേരളത്തിന്റെ പൊതു സമൂഹത്തിന്റെ മനസ്ഥിതിയാണ്‌ ഇവിടെ പലരും വിളമ്പുന്നത്‌. ഇതുകൂടി സമയമുള്ളവര്‍ ഒന്നു നോക്കുക:

http://www.madhyamamonline.com/fullstory.asp?nid=41409&id=8

ഭാവിയിലെങ്കിലും ഇത്തരം കുറ്റകരമായ അനാസ്ഥയും വര്‍ഗ്ഗീയ വത്‌കരിക്കപ്പെട്ട ഭരണകൂടവും എങ്ങനെ കലാപങ്ങള്‍ക്കും തീവ്രവാദത്തിനും വഴിമരുന്നാകുമെന്നുകാണാം. ഇനിയെങ്കിലും ഇത്തരം സാഹചര്യങ്ങളുണ്ടാകാതിരിക്കട്ടെ.തുടര്‍ന്നുള്ള സ്പര്‍ദ്ധയും സംഘട്ടനങ്ങളും.

കാണാപ്പുറം said...

ഓര്‍മ്മകളുണ്ടായിരിക്കണം, മദനി സാഹിബ്‌!