സിയാ, ഇത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കോളേജില്‍ അവതരിപ്പിച്ച ‘ഒരു കൊലയുടെ ദാരുണമായ അന്ത്യം’ എന്ന സ്കിറ്റാണ്. ഉഗ്രന്‍ അനൌണ്‍സ്മെന്റിന് ശേഷം മുഖമ്മൂടിയിട്ട ആയുധധാരികള്‍ ശവം പുതച്ച് കൊണ്ട് വരുന്നത് പോലെ കൊണ്ട് വന്ന പഴക്കുല സ്റ്റേജില്‍ ഇരുന്ന് തിന്ന് തീര്‍ക്കും.
അത് പോലെ തന്നെ ഒരെണ്ണമായിരുന്നു ‘കോരിത്തരിപ്പ്’. 18 വയസ്സാവാത്തവര് ദയവായി കാണരുത് എന്നൊക്കെ മൈക്കിലൂടെ പറയും.ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും സ്റ്റേജില്‍ വരും. ആണ്‍കുട്ടി ഷര്‍ട്ടൂരി ബനിയന് മാത്രമിടും പെണ്‍കുട്ടി ചുരിദാറിന്റെ ഷാള്‍ മാറ്റി അരയില്‍ കെട്ടും. എന്നിട്ട് നേരത്തെ റെഡിയാക്കിയ തരിപ്പയില്‍ ചട്ടിയില്‍ നിന്ന് കുറച്ച് മണല്‍ കോരിയെടുത്ത് തരിയ്ക്കും രണ്ടാളും കൂടി. ഇത് തന്നെ കൊരിതരിപ്പ്. :-)
വിശാലേട്ടാ.... ഹഹഹഹഹ എല്ലാം എടത്താടന്‍ മുത്തപ്പന്റെ അനുഗ്രഹം. അല്ലാണ്ടെന്താ. ഒരാള്‍ കൊടകരേന്ന് കേമറേം തൂക്കി വരാനും ഈ സൈസ് ചുള്ളന് പടങ്ങള്‍ എടുത്ത് തരാനും ഒക്കെ യോഗം വേണം, യോഗം. ഹഹഹഹ
കൊലക്കേസ് മാറി ടാബ്ലോ ആയോ. എന്നാല്‍ എന്റെ വക ഒന്ന്. ഞാന്‍ കോളെജില്‍ അവതരിപ്പിച്ച നാടകം “പഞ്ചവടി”. സ്റ്റേജില്‍ കര്ട്ടന് ഉയരുമ്പോള്‍ ശീമക്കൊന്നയുടെ 5 വടി മാത്രം ഒരു ബെഞ്ചില്‍ ചാരി വെച്ചിരിക്കും :)
::സിയ↔Ziya said... ടാബ്ലോ പോലെ മിമിക്രിയും. അന്ധനും ബധിരനുമായ ഒരാള്‍ തൃശൂര്‍ പൂരം കാണുന്നതെങ്ങനെ? ഇങ്ങനെ അനൌണ്സ് ചെയ്തിട്ട് സ്റ്റേജില്‍ കയറി ചുമ്മാ കണ്ണുമടച്ചു നില്ക്കും. അടുത്തത് ഒരു വിമാനം പറക്കുന്നത് എങ്ങനെ എന്ന് നോക്കാം- ന്നട്ട് ആകാശത്തോട്ട് നോക്കി നില്ക്കും. രണ്ടു ഉറുമ്പുകള്‍ ഇടികൂടുന്നതെങ്ങനെ എന്ന് നോക്കാം- ന്നട്ട് മണ്ണിലേക്ക് നോക്കി നില്ക്കും. യു പി എസിലെ ഓര്‍മ്മയാ :)
കൂട്ടക്കൊലകള്‍ക്കെല്ലാം ഉത്തരവാദികള്‍ കമ്യൂണിസ്റ്റുകാരാണെന്നു ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള ഈ പോസ്റ്റിനെതിരെ നാളെ കായം കുളത്ത് ഹര്‍ത്താലും കൂട്ടക്കൊലയും ആഹ്വാനം ചെയ്തിരിക്കുന്നു!
21 comments:
കൂട്ടക്കൊലക്കിടയിലെ ചെങ്കൊടി വര്‍ണ്ണം!!!
ഉം. ഇതാണു കൂട്ടക്കൊല. സമൂഹഹത്യ എന്നും പറയാം.
സിയാ,
ഇത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കോളേജില്‍ അവതരിപ്പിച്ച ‘ഒരു കൊലയുടെ ദാരുണമായ അന്ത്യം’ എന്ന സ്കിറ്റാണ്. ഉഗ്രന്‍ അനൌണ്‍സ്മെന്റിന് ശേഷം മുഖമ്മൂടിയിട്ട ആയുധധാരികള്‍ ശവം പുതച്ച് കൊണ്ട് വരുന്നത് പോലെ കൊണ്ട് വന്ന പഴക്കുല സ്റ്റേജില്‍ ഇരുന്ന് തിന്ന് തീര്‍ക്കും.
അത് പോലെ തന്നെ ഒരെണ്ണമായിരുന്നു ‘കോരിത്തരിപ്പ്’. 18 വയസ്സാവാത്തവര് ദയവായി കാണരുത് എന്നൊക്കെ മൈക്കിലൂടെ പറയും.ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും സ്റ്റേജില്‍ വരും. ആണ്‍കുട്ടി ഷര്‍ട്ടൂരി ബനിയന് മാത്രമിടും പെണ്‍കുട്ടി ചുരിദാറിന്റെ ഷാള്‍ മാറ്റി അരയില്‍ കെട്ടും. എന്നിട്ട് നേരത്തെ റെഡിയാക്കിയ തരിപ്പയില്‍ ചട്ടിയില്‍ നിന്ന് കുറച്ച് മണല്‍ കോരിയെടുത്ത് തരിയ്ക്കും രണ്ടാളും കൂടി. ഇത് തന്നെ കൊരിതരിപ്പ്. :-)
സംഭവം മെടഞ്ഞൂ. സൂപ്പര്‍!
ദില്‍ബന്‍സ് ഐറ്റംസും ഞെരിച്ചു.
ഓടോ: ഡാ ഇക്കാസേ.. ഇന്നെ ഈ ഫോട്ടോയില്‍ കാണാന്‍ എന്തിറ്റാ ചുള്ളന്! ജ്ജാതി ഗ്ലാമര്‍ പടം.
ഹഹഹ്ഹ്..
ദില്‍ബാ,
ഞെരിപ്പുകള് തന്നെ
വിശാലേട്ടാ....
ഹഹഹഹഹ
എല്ലാം എടത്താടന്‍ മുത്തപ്പന്റെ അനുഗ്രഹം. അല്ലാണ്ടെന്താ. ഒരാള്‍ കൊടകരേന്ന് കേമറേം തൂക്കി വരാനും ഈ സൈസ് ചുള്ളന് പടങ്ങള്‍ എടുത്ത് തരാനും ഒക്കെ യോഗം വേണം, യോഗം. ഹഹഹഹ
പറ്റിച്ചുകളഞ്ഞല്ലോ പഹയാ, ഒരു കൂട്ടക്കൊല കാണാന്‍ ഓടിക്കൂടിയതാ! സംഗതി കലക്കന്‍. ദില്‍ബു പറഞ്ഞപ്പോഴാണ് പണ്ട് യുവജനോത്സവങ്ങളില്‍ കൂട്ടുകാര്‍ അവതരിപ്പിച്ചിരുന്ന ടാബ്ലോകള്‍- ദില്ബന്റെ തന്നെ 'ഒരു കൊലയുടെ അന്ത്യവും' കൂടാതെ 'കുറ്റിപ്പുറത്ത് കൃഷ്ണപിള്ളയും'(തല്ലിയൊടിച്ച ഡസ്കിന്റെ കാലിനു മുകളില്‍ പുറം തിരിഞ്ഞിരുന്ന് സിഗരറ്റു വലിക്കുന്ന സുഹൃത്ത്!),'ജാലിയന്‍ വാലാബാഗ് ഒരെത്തിനോട്ടവും' (ഒരു ബാഗിലേക്ക് എത്തീനോക്കുന്ന കുറച്ചുപേര്‍!), 'ഇന്‍വിസിബിള്‍ മാന്‍'( ഒരു കറുത്ത നൂലില്‍ സ്റ്റേജിന്റെ ഒരു വശത്തുനിന്നും മറുവശത്തേക്ക് നൂലില്‍ ചെസ് നമ്പര്‍ മാത്രം കടത്തിവിടുന്ന വിദ്യ), 'ബാലചന്ദ്രന് ചുള്ളിക്കാടും' ഒക്കെ ഓര്‍മ്മയിലേക്ക്... സിയാ പടം കൊള്ളാം. കൂട്ടത്തില്‍ ദില്ബനും നന്ദി, കോരിത്തരിപ്പ് ഒരു പുതിയ അറിവായിരുന്നു സംഗതി കൊള്ളാം!.
sദിദ് കൊള്ളാട്ടാ, എത്ര കൊലയാ??
ചെമന്നിരിക്കും ചെങ്കൊടിക്കോ
പറയാനുണ്ടൊരു സമര കഥ....
ഇഷ്ടപ്പെട്ടു.:)
അല്ല സിയ, പണ്ട് മനോരമയിലോ, ഈയടുത്ത് മാതൃഭൂമിയിലോ ജോലി ചെയ്തിട്ടുണ്ടോ? ഇതു പോലെ മനോഹരമായ അടിക്കുറിപ്പ് സോറി മേല്‍ക്കുറിപ്പ് കണ്ടിട്ട് ചോദിച്ചതാണേ.....
കൊലക്കേസ് മാറി ടാബ്ലോ ആയോ.
എന്നാല്‍ എന്റെ വക ഒന്ന്. ഞാന്‍ കോളെജില്‍ അവതരിപ്പിച്ച നാടകം “പഞ്ചവടി”. സ്റ്റേജില്‍ കര്ട്ടന് ഉയരുമ്പോള്‍ ശീമക്കൊന്നയുടെ 5 വടി മാത്രം ഒരു ബെഞ്ചില്‍ ചാരി വെച്ചിരിക്കും :)
::സിയ↔Ziya said...
ടാബ്ലോ പോലെ മിമിക്രിയും.
അന്ധനും ബധിരനുമായ ഒരാള്‍ തൃശൂര്‍ പൂരം കാണുന്നതെങ്ങനെ? ഇങ്ങനെ അനൌണ്സ് ചെയ്തിട്ട് സ്റ്റേജില്‍ കയറി ചുമ്മാ കണ്ണുമടച്ചു നില്ക്കും.
അടുത്തത് ഒരു വിമാനം പറക്കുന്നത് എങ്ങനെ എന്ന് നോക്കാം- ന്നട്ട് ആകാശത്തോട്ട് നോക്കി നില്ക്കും.
രണ്ടു ഉറുമ്പുകള്‍ ഇടികൂടുന്നതെങ്ങനെ എന്ന് നോക്കാം- ന്നട്ട് മണ്ണിലേക്ക് നോക്കി നില്ക്കും.
യു പി എസിലെ ഓര്‍മ്മയാ :)
ഹഹഹ!
കൂട്ടക്കൊലകള്‍ക്കെല്ലാം ഉത്തരവാദികള്‍ കമ്യൂണിസ്റ്റുകാരാണെന്നു ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള ഈ പോസ്റ്റിനെതിരെ നാളെ കായം കുളത്ത് ഹര്‍ത്താലും കൂട്ടക്കൊലയും ആഹ്വാനം ചെയ്തിരിക്കുന്നു!
ഇത്തരം കൊലകള്‍ വരുത്തി വെക്കുന്ന കറകള്‍ നാം എങ്ങിനെ കഴുകിക്കളയും എന്ന് ചിന്തിക്കേണ്ടുന്ന കാലം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു...
കോളെജിലെ മിമിക്രി ഐറ്റംസ് വേറെയും ഉണ്ടായിരുന്നു.
ലോക പ്രശസ്തരായ ചിലരുടെ ചിരി അനുകരിക്കുക എന്നതാണ് ഐറ്റം. ആള്ക്കാര് ആവട്ടെ ലൂയി പതിനാലാമന്‍, ഹെന്രി രണ്ടാമന്, രാജരാജ ചോളന് എന്നിവരൊക്കെയാണ്.
അതു പോലെ തന്നെ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നൈലിന്റെ ഉത്ഭവ സ്ഥാനത്ത് കാണപ്പെടുന്ന ഗൊട്ടീഷോ മക്കാ എന്ന പക്ഷിയുടെ ശബ്ദം അനുകരിക്കല്‍.
സ്കിറ്റുകള്‍ ഓര്‍മ്മ വരുന്ന മുറക്ക് എഴുതാം.
കൂട്ടക്കൊലകള്‍ അവസാനിപ്പിക്കുക... സിയയും ഇക്കാസും നീതിപാലിക്കുക.
ഇപ്പോള്‍ കൂട്ടക്കൊലകളൊന്നാകെ റിലയന്‍സ് ഏറ്റെടുക്കുകയാണത്രേ നാട്ടില്‍.
കൂട്ടക്കൊല മാറി കൂട്ട ആത്മഹത്യയാകും- കൃഷിക്കാരുടേം കച്ചോടക്കാരുടെയും.
Out standing image = പുറത്തു നില്കുന്ന പടം
parappan patam ziya....
kolavilichu..
ചോരക്ക് പകരം ചോര.
കര്ട്ടന് ഉയരുന്നു.
സ്റ്റേജിന്റെ രണ്ട്റ്റത്തുനിന്നും രണ്ടു കുപ്പിയില്‍ ചോരയുമായി രണ്ടാളുകള്‍ വരുന്നു.തമ്മില്‍ ചോര കൈമാറുന്നു. പിന്നെ...............
Post a Comment