ശ്രീ.അല്‍ഫോണ്‍സ് കണ്ണന്താനവുമായി ശ്രീ.ഏബ്രഹാം മാത്യു നടത്തിയ
ഒരഭിമുഖം ഇന്നലെ റ്റി.വിയില്‍ കണ്ടു.
കൌതുകത്തോടെ ശ്രദ്ധിച്ച രസകരമായ ഒരു ഭാഗം ബൂലോഗമലയാളി സമക്ഷം അവതരിപ്പിക്കുന്നു.
ഏബ്രഹാം മാത്യുവിന്റെ ചോദ്യം:
“മലയാളിയെ അങ്ങ് എങ്ങനെ നിര്‍വ്വചിക്കുന്നു?”
“മലയാളിയോ? മലയാളി മിടുക്കനല്ലേ. ഏറ്റവും ബുദ്ധിശാലി. അവന്‍ പോപ്പിനെ
കുര്‍ബാന പഠിപ്പിക്കും. പ്രധാനമന്ത്രിയെ ഭരിക്കാന്‍ പഠിപ്പിക്കും. ഗവണ്മെന്റ് എങ്ങനെ
പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. എന്നട്ടോ, പ്രഭാതം മുതല്‍ പ്രദോഷം വരെ
ആര്‍ക്കെല്ലാം പാര വെക്കണോ അവര്‍ക്കെല്ലാം അവന്‍ പാര വെച്ചിരിക്കും.
ആരെക്കുറിച്ചെല്ലാം പരദൂഷണം പറയാമോ അതെല്ലാം പറഞ്ഞിരിക്കും. രാത്രി ഒരു
സ്മോളും (ഇവിടുത്തെ സ്മോളെന്നാല്‍ ലാര്‍ജ്ജാണേ!) വിട്ട് നാളെ വെക്കേണ്ട
പാരകളെക്കുറിച്ച് പദ്ധതി ആലോചിക്കും.
മലയാളിക്ക് പെണ്ണെന്നാല്‍ കേവലം ലൈംഗികതക്കുള്ള ഒരു മെക്കാനിസം മാത്രമാണ്.
ഒരാണും പെണ്ണും ഒന്നു മിണ്ടിപ്പോയാല്‍ ഗര്‍ഭം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ മലയാളി
ഉണ്ടാക്കിയിരിക്കും’‘
Sunday, March 25, 2007
മലയാളി ഒരു നിര്‍വ്വചനം
Posted by Ziya at 11:18 PM 12 comments
Friday, March 23, 2007
സമയമാം രഥത്തിലാ ക്രിക്കറ്റ് യാത്ര ചെയ്യുന്നൂ...
ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും നാണംകെട്ട തോല്‍വിയോടെ ഇന്ത്യ പുറത്തായതില്‍ എനിക്കുള്ള അടക്കാനാവാത്ത ആഹ്ലാദം ബൂലോഗരുമായി പങ്കുവെക്കട്ടെ.
നൂറു കോടി ജനതയെ ആലസ്യത്തിന്റെ ആഴക്കയങ്ങളിലേക്ക് ആപതിപ്പിക്കുന്ന ക്രിക്കറ്റെന്ന കിറുക്കന്‍ കളി നശിക്കേണ്ടത് ആധുനിക ഇന്ത്യയുടെ ഏറ്റവും ബലിയ ആവശ്യമാണ്. വാതുവെപ്പുകാരും മാഫിയയും കളം വാഴുന്ന ക്രിക്കറ്റിന്‍ യാത്രാമംഗളം ചൊല്ലാം നമുക്ക്.
Posted by Ziya at 10:23 PM 16 comments
Wednesday, March 7, 2007
ഹര്‍ത്താല്‍
കേരളത്തിലിന്നും ഹര്‍ത്താല്‍. (എന്നാ അല്ലാത്തേന്ന് സാന്‍ഡോസ്!)
രാഷ്‌ട്രപുരോഗതിയെ പിന്നോട്ടടിക്കുന്ന പ്രതിലോമകരമായ ഈ കാടന്‍ സമരരീതിക്കെതിരേ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പ്രതികരിക്കൂ ബൂലോഗമേ...
Posted by Ziya at 9:56 PM 11 comments
Sunday, March 4, 2007
പ്രതിഷേധം
ബ്ലോഗില്‍ നിന്നും ഉള്ളടക്കം മോഷ്ടിച്ച യാഹൂവിന്റെ മ്ലേച്ഛമായ നടപടിക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു. മുഴുവന്‍ ബ്ലോഗേഴ്സിന്റെയും നന്മയെക്കരുതി.
ബ്ലോഗിംഗ് സന്തോഷത്തിനും മാനസികപിരിമുറുക്കം ഇല്ലായ്‌മ ചെയ്യുന്നതിനുമുള്ള ഉപാധിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ സന്താപവും മന:സംഘര്‍ഷവും പ്രദാനം ചെയ്യാനുള്ളതല്ല. പറഞ്ഞു കേള്‍ക്കുന്ന പക്ഷക്കളികളില്‍ ചേരാനല്ല ഞാന്‍ ബ്ലോഗറായത്. ജീവിതത്തിലേയും ജോലിയിലെയും പിരിമുറുക്കത്തിനിടയില്‍ റിലാക്സ് ചെയ്യാന്‍ ഒരിടം. അത്രയേ ഉള്ളൂ.
Posted by Ziya at 11:38 PM 5 comments
Saturday, March 3, 2007
ഈ ആഴ്ച്ചത്തെ ചിന്ത...
(പെണ്ണൊരുത്തിയുടെ കുറിമാനം തുറന്നപ്പോള്‍ കനലില്‍ക്കാച്ചിയ വരികള്‍. തലച്ചോറ് ചുട്ടുപഴുക്കാതിരിക്കുമോ? അവളുടെ സമ്മതത്തോടെ തന്നെ പോസ്റ്റുന്നു. കോപ്പിറൈറ്റിനുണ്ടോ കണവനും കാന്തനും!)
നരകത്തീയില്‍
സ്വര്‍ഗ്ഗക്കുളിരിനെ
സ്വപ്‌നം കണ്ട് കുളിര്‍ത്തോട്ടെ
പാഴ്‌മരുഭൂവില്‍
വസന്തനിര്‍വൃതി
വെറുതേയൊന്നു കൊതിച്ചോട്ടെ
എരിയും വെയിലില്‍
മേഘത്തണലായ്
നീ വരുമെന്ന് നിനച്ചോട്ടെ
വരണ്ട ഹൃത്തില്‍
അമൃതവര്‍ഷമായ്
കുളിരേകാന്‍ നീ വന്നാട്ടെ
വിരഹക്കടലില്‍
സ്നേഹത്തോണി
തുഴഞ്ഞു പ്രിയാ നീയണഞ്ഞാട്ടെ
ഘോരതമസ്സില്‍
ഒളിവിതറുന്നൊരു
ചന്ദ്രക്കലയായ് നിന്നാട്ടെ
പ്രണയത്താമര-
യിതളു വിടര്‍ത്താന്‍
കതിരവനായ് നീ ഉദിച്ചാട്ടെ
വിരഹിനി ഞാനിനി
നിന്നുടെ ഓര്‍മ്മയില്‍
മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
ഞാന്‍ മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
-ജെസ്സി
Posted by Ziya at 8:19 AM 13 comments
Labels: വിരഹം