Tuesday, February 27, 2007

ക്ഷമ

ക്ഷമ ഭീരുത്തമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു.
വില്ലിന്റെ ഞാണ്‍ പിന്നോട്ട് പിന്നോട്ട് പോകുന്നത് എന്തിനാണെന്ന് അവര്‍ അറിയുന്നില്ല.

23 comments:

::സിയ↔Ziya said...

ക്ഷമ ഭീരുത്വമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു.
വില്ലിന്റെ ഞാണ്‍ പിന്നോട്ട് പിന്നോട്ട് പോകുന്നത് എന്തിനാണെന്ന് അവര്‍ അറിയുന്നില്ല.

ശ്രീജിത്ത്‌ കെ said...

വില്ലിന്റെ ഞാണ്‍‍ ലൂസായിട്ട് പിന്നോട്ട് പോകുന്നതാവും. ക്ഷമ എപ്പോഴും കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത ആകണമെന്നില്ല.

പൊന്നമ്പലം said...

ജിത്തേ, എന്തൊരു ചൊറി കമന്റാ അത്... ;)

Sul | സുല്‍ said...

ഒടിക്കാതെ വളച്ചെടുക്കുകയാവും സിയ എപ്പോഴും നല്ലത്.

-സുല്‍

ഇത്തിരിവെട്ടം© said...

കുറ്റിക്കാട്ടില്‍ ഇരയുടെ ചലങ്ങള്‍ ശ്രദ്ധിച്ച് വാലിന്റെ അറ്റം പതുക്കെയനക്കി കാതും കണ്ണും പൂര്‍ണ്ണമായി ഇരയുടെ ചലങ്ങള്‍ക്കായി മാറ്റിവെച്ച് അവസാനിക്കാത്ത കാത്തിരിപ്പുമായിരിക്കുന്ന കാട്ടുമൃഗം എല്ലാവരും അക്ഷമരാവാറുള്ള ഭക്ഷണത്തിന് മുമ്പിലാണ് അപാര ക്ഷമ കാണിക്കുന്നത്.


ക്ഷമ ഭീരുത്തമല്ല. പകരം അതാണ് ഏറ്റവും വലിയ ശക്തിവിശേഷം.

സിയാ... :)

ഇക്കാസ് | ikkaas said...

ഡാ,
ഒരുപാട് പൊറകോട്ട് വലിക്കല്ലേ..
ഒന്നില്ലെങ്കെ വില്ലൊടിയും. അല്ലെങ്കെ ഞാണിന്റെ എലാസ്റ്റിക്ക് പൊട്ടും.
അല്ലാതെ നീ ഒരു -----ഉം ചെയ്യാന്‍ പോണില്ല.
ഭീരുക്കള്‍ പലകുറി മരിക്കും.

ദില്‍ബാസുരന്‍ said...

ശക്തന്‍ ക്ഷമിച്ചാലെ അതിന് വിലയുള്ളൂ . തിരിച്ചടിക്കാന്‍ ബലമില്ലാത്തവന്‍ മാപ്പ് കൊടുത്താല്‍ അവന്‍ പരിഹാസ്യനാവുകയേ ഉള്ളൂ.

ഉദാ: ഉമേഷേട്ടന്‍ എന്നെ കളിയാക്കി ശ്ലോകമെഴുതി. ഞാന്‍ ഉമേഷേട്ടനെ പറ്റി ശ്ലോകമെഴുതുന്നില്ല മാപ്പാക്കുന്നു എന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും.:-)

ഇക്കാസ് | ikkaas said...

ദില്‍ബന്‍ പറഞ്ഞത് തെന്നെയാണ് തൊട്ടുമുന്‍പത്തെ കമന്റില്‍ പച്ച മലയാളത്തില്‍ ഞാന്‍ പറഞ്ഞത്.

അഗ്രജന്‍ said...

അമ്പില്ലാതെ ഞാണെത്ര പിറകോട്ട് വലിച്ചിട്ടെന്താ :)

sandoz said...

നീയിവിടെ...വില്ലിന്റെ ഞാണുമ്മെ വലിച്ചോണ്ടിരുന്നോ....
അമ്പ്‌ ആമ്പിള്ളേരുടെ കൈയിലാ......
അവന്മാര്‍ക്ക്‌ ഒരു ക്ഷമേം ഉണ്ടാവൂല്ലാട്ടാ.....
തൊള വീണു 15 മിനുട്ട്‌ കഴിഞ്ഞേ വിവരം അറിയൂ......[അനുഭവത്തില്‍ നിന്നാണോ എന്ന് ചോദിക്കരുത്‌]

::സിയ↔Ziya said...

അമ്പൊള്ള വില്ല് ഞാന്‍ പൊറകോട്ടു വലിച്ചോണ്ടിരിക്കുന്നു. പോരട്ടെ, പോരട്ടെ

ittimalu said...

കമെന്റ് എല്ലാം കണ്ട് ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയോ .... എങ്കില്‍ ഞാണ്‍ വിട്ടേര്..

::സിയ↔Ziya said...

ഇട്ടിമാളു.. :) ഹും!

വിചാരം said...

സിയെ .. ഞാന്‍ വന്ന് രണ്ടു പൊട്ടിച്ചു തരാം നീ ക്ഷമിക്കുമല്ലോ .. ഇതെലാം എഴുതാം എളുപ്പാ .. ആരെങ്കിലും രണ്ടെണ്ണം തന്നാല്‍ അതിനേക്കാള്‍ ശക്തിയില്‍ നാലെണ്ണം കൊടുക്കും ആരായാലും, ബ്ലോഗില്‍ ഒന്നെഴുതിയാല്‍ അതാര്‍ക്കെങ്കിലും ഇഷ്ടമായില്ലെങ്കില്‍ അനോണിയായി തെറിയുടെ പൂരമാണ് എന്നിട്ടാപ്പോ ക്ഷമകുറിച്ച് ഗീര്‍വാണമണിക്കുന്നത് .. ഇന്നലെ ഒരു ബ്ലോഗര്‍ എന്നോട് പറഞ്ഞു എന്നോ ക്ഷമ വേണമെന്ന് (സംഗതി തെറ്റായി ധരിച്ച് ഞാനല്‍‍പ്പം തെറ്റായി പറഞ്ഞൂ എന്നത് സത്യം) എന്നിരുന്നാലും എല്ലാത്തിനും ക്ഷമിക്കാന്‍ എനിക്കാവില്ല എന്നെ തല്ലിയാന്‍ ഞാന്‍ അവനെ തല്ലിയിരിക്കും ( തല്ലാനുള്ള അവസരമുണ്ടാക്കാന്‍ കഴിവതും ഇല്ലാതാക്കും ) എന്താണന്നറിയില്ല ക്ഷമ ഇത്തിരി കുറവാണെനിക്ക് അതു മാറ്റാന്‍ എന്താ മാര്‍ഗ്ഗം ( കാര്യമായിട്ടാ)

::സിയ↔Ziya said...

എന്റെ വിചാരം ഇതാണ്.

വിചാരം എന്നെ ഒന്നടിച്ചൂന്ന് വെക്കുക. ഞാന്‍ ക്ഷമിച്ചെന്നിരിക്കും. അത് ക്ഷമ.
രണ്ടാമതടിച്ചൂന്നു വെക്കുക. ഒട്ടും തൂക്കം കുറയാതെ ഒന്നു തിരിച്ചു തരും. അതും ക്ഷമ.
പിന്നെയും ചൊറിയാന്‍ വന്നാല്‍ പല്ല് മുപ്പത്തി രണ്ടും അടിച്ചിട്ടിട്ട് കയ്യും കാലും തല്ലിയൊടിച്ച് കൈതക്കാട്ടിലെറിയും. അതും ക്ഷമ.

ക്ഷമ ധീരന്മാര്‍ക്കു പറഞ്ഞിട്ടുള്ളതാണ്. തിന്മയെ പ്രതിരോധിക്കാന്‍ ആക്രമണവും ക്ഷമയാണ്.

sandoz said...

ക്ഷമയുടെ പോസ്റ്റില്‍ കൂട്ടത്തല്ല്....വിഷയം-ക്ഷമ.....2 ബ്ലോഗേഴ്സ്‌ ആശുപത്രിയില്‍....

വിചാരം said...

എങ്കില്‍ സിയാ ഒരടിയില്‍ ഞാന്‍ നിര്‍ത്തും ....
സന്‍ഡോസെ .. കാണ്ടില്ലെ നമ്മുടെ സിയയുടെ ക്ഷമ കുറിച്ചുള്ള വിശദീകരണം ഇവനാരാ മോന്‍ ഒന്നിന് നാലെണ്ണം കൊടുത്തുപരിചയമുള്ളവനാ ഹി ഹി ഹി
എന്നിട്ടിപ്പോ ...

പി. ശിവപ്രസാദ് said...

9സിയാ.. ഞാന്‍ സൌദിയിലില്ല. ഒരാഴ്ച്ചക്കാലത്തേക്ക്‌ ഉഗാണ്ടയിലേക്ക്‌ പോകുന്നു. ഞാന്‍ ബൂലോകത്തുമില്ല. പണ്ടേ... ക്ഷമ കൂടുതലായതുകൊണ്ട്‌ പലരില്‍നിന്നും 'കിട്ടിയ' അനുഭവമേയുള്ളു. ഇപ്പോഴത്തെ 'ബ്ലോഗാ സമസ്താഃ ക്ഷമയാ... പരന്തു' കണ്ടിട്ട്‌ ഒരു അഗ്നിഭയം. ഇല്ല.. വേറെ പ്രശ്‌നോന്നൂല്ല്യ. അപ്പോ വരട്ടേ?

പച്ചാളം : pachalam said...

“അക്രോധേന ജയക്രോധം,
അസാധു സാധൂനാം ജയഃ”

Peelikkutty!!!!! said...

കമന്റ് ഇട്ട് ഓടിക്കളയാം‌..അതാ ബുദ്ധി...

സിയ എപ്പളാ പിടി വിട്വാന്നറിയില്ല;)

venu said...

ക്ഷമയല്ലേ. ഒരു കമന്‍റു ചേയ്തു് പോകാമെന്നു കരുതി വന്നതാ. ഇതിനകത്തൊരു ഞാണിന്‍‍മേല്‍‍ കളിയാണല്ലോ സിയാ.:)

ദില്‍ബാസുരന്‍ said...

ഹ ഹ..
വിചാരം...
സിയാ....

“നിന്റെ എല്ലാ എല്ലും ഒടിഞ്ഞു. വലത്തേ കൈയ്യിലെ ചെറുവിരല്‍ ഞാന്‍ ഒടിക്കുന്നില്ല ക്ഷമിച്ചിരിക്കുന്നു.” എന്ന ലൈനാണല്ലേ. :-)

പടിപ്പുര said...

അതെ, സുനാമിക്ക്‌ മുന്‍പ്‌ കടല്‍ പിന്നോട്ട്‌ പോകുന്നതും എന്തിനാണെന്ന് അവര്‍ക്കറിയില്ല :)