Saturday, February 24, 2007

ബാല്യം

ജീവിതത്തിന്റെ നഷ്‌ടം ബാല്യമാണ്.
പൊയ്പ്പോയതോര്‍ക്കുമ്പോള്‍ കൈവന്നത് നിസ്സാരം.

11 comments:

Ziya said...

ബാല്യം

ജീവിതത്തിന്റെ നഷ്‌ടം ബാല്യമാണ്.
പൊയ്പ്പോയതോര്‍ക്കുമ്പോള്‍ കൈവന്നത് നിസ്സാരം.

Mubarak Merchant said...

വാസ്തവം!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇക്കാസ്സും സിയാക്കാസും ദേ വീണ്ടും ഒന്നിച്ച്‌. ഇവരെന്താ ഇണക്കൃമികളോ? ച്‌ഛേ... സ്ലിപ്‌ ഓഫ്‌ ടങ്ങ്‌! ഇണക്കുരുവികളോ? ആട്ടെ... ആ അറബിമാന്ത്രികം എവിടെയെത്തി?

sandoz said...

എനിക്ക്‌ വയ്യ...എന്നെ അങ്ങട്‌ കൊല്ല്......ദേ...'തത്വ'തിനു മാത്രമായി ഒരു ബ്ലോഗ്‌.......ബ്ലോഗിലേക്ക്‌ ഒരു കല്ലെടുത്ത്‌ എറിഞ്ഞാല്‍ ആദ്യം കൊള്ളുക ഏതെങ്കിലും 'തത്വ'ത്തിനു ആയിരിക്കും എന്ന രീതിയില്‍ ആണല്ലോ ഇവിടെ 'തത്വങ്ങളുടെ' പെരുപ്പം......

എന്താ പറഞ്ഞത്‌...കൈവന്നതൊക്കെ നിസ്സാരമാണെന്നാ.......ഗള്‍ഫിലെ തൊഴിലും....പെണ്ണുമ്പിള്ളേം പിള്ളേരും......ഒരു ഫുള്ള്‌ ഒറ്റക്ക്‌ അടിച്ചാല്‍ പോലും വിഴാത്ത,വളരെ ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്ത കപ്പാസിറ്റീം..... എല്ലാം നിസ്സാമാണെന്നാ.......എങ്കില്‍ മഹന്‍ ഒരു കാര്യം ചെയ്യ്‌......വള്ളിനിക്കറും ഇട്ട്‌....ഒരു സൈക്കിള്‍ ടയറും ഉന്തി.....ഐസും ചപ്പി.......കായംകുളം കവലേല്‍ ചെന്ന് നില്‍ക്ക്‌.........

നട്ടുച്ചക്കാണു ഒടുക്കത്തെ നൊസ്റ്റാള്‍ജിയ.........

Unknown said...

“ചിന്താബ്ലോഗുകള്‍”
ബ്ലോഗുകളില്‍ കഷ്ടം ചിന്തകളാണ്.
മേത്ത് കൈവെച്ചില്ലെന്നോര്‍ക്കുമ്പോള്‍ കമന്റ് വന്നത് നിസ്സാരം.

ഓടോ:മേലാല്‍... :-)

വേണു venu said...

സിയാ,
ജീവിതത്തിലെ ലാഭമല്ലേ ബാല്യം.
എന്തു കൈവന്നാലും, എന്തു നഷ്ടപ്പെട്ടാലും എന്നും ഓമനിക്കാന്‍ കിട്ടിയ വലിയ ലാഭം.
പുതിയ ട്രന്‍റായോ തത്വ ചിന്ത.:)

Sona said...

ബാല്യത്തൊടൊപ്പം നഷ്ടമാവുന്നു നിഷ്കളങ്കതയും!

ബയാന്‍ said...

എങ്ങോട്ടു തിരിഞ്ഞാലും കുറ്റപ്പെടുത്തല്‍ മാത്രം കേള്‍ക്കേണ്ടി വരുന്ന ഒരു പ്രായം , ബാല്യം ഇത്ര നല്ലതാണെന്നു ഇപ്പോഴാ അറിയുന്നെ..!!!

Ziya said...

സോന എന്നെപ്പോലെ ചിന്തിച്ചു

ഏറനാടന്‍ said...

പുഴയില്‍ വെള്ളം തെറിപ്പിച്ച്‌ കളിച്ച,
മണലില്‍ രൂപങ്ങള്‍ ഉണ്ടാക്കിപൊളിച്ച്‌
വീണ്ടും പടുത്തുയര്‍ത്തിയ,
കുറ്റിപ്പുരയുണ്ടാക്കി അങ്ങേതിലെ
കുട്ട്യോളുമായി കുടുംബമായി
അഭിനയിച്ചു കളിച്ച,
ഇഴഞ്ഞുപോവുന്ന പാമ്പില്‍ നിന്നും
അനങ്ങാതെനിന്ന്‌ അവള്‍ക്കൊരു താങ്ങായ
ആ ബാല്യകാലം ഇനിയില്ല,
ഇനി വെറും കിനാവില്‍ മാത്രം..

Rasheed Chalil said...

കാലം വരച്ചിട്ട ശൈശവവും ബാല്യവും കൌമാരവും യുവാവിന് തിരിച്ചെടുക്കാനാവാത്ത സ്വപനമാവുന്നു. നാളെ വാര്‍ദ്ധക്യത്തിന്റെ ചിഹ്നങ്ങള്‍ ശരീരത്തിലും മനസ്സിലും തെളിയുമ്പോള്‍ അവയുടെ കൂടെ യവ്വനവും കൂട്ടിച്ചേര്‍ക്കപ്പെടുന്നു... പിന്നെ മരണത്തിന്റെ തലോടലില്‍ ജീവിതവും.

ഇതല്ലേ ജീവിത യാഥാര്‍ത്ഥ്യം.